സിംഗപ്പൂർ: സാനിയ മിർസയ്ക്ക് ഇപ്പോൾ നല്ലസമയമാണ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ സാനിയ സിംഗപ്പൂർ ഡബ്ല്യു.ടി.എ ഫൈനൽസ് കിരീടവും സാനിയ ചൂടി. സിംബാവക്കാരി ക്ലാരാ ബ്ലാക്കിനൊപ്പമാണ് സാനിയയുടെ കിരീട നേട്ടം. കിരീട നേട്ടത്തോടെ വഴിപിരിയുകയാണ് ഇന്ത്യയുടെ സാനിയയും ബ്ലാക്കും.

ഡബിൾസിൽ നിലവിലെ ജേതാക്കളായ ഷെയ് സുവെയ് - പെങ് ഷ്വായി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് സാനിയ-ബ്ലാക്ക് സഖ്യം തോൽപിച്ചത്. സ്‌കോർ: 6-1, 6-0. മത്സരം 59 മിനിറ്റാണ് നീണ്ടുനിന്നത്. ഒരു വർഷത്തിലേറെയായി ഒന്നിച്ചുകളിക്കുന്ന ഇവരുടെ അഞ്ചാം കിരീടമാണിത്. ഈ ടൂർണമെന്റോടെ വഴിപിരിയാനാണ് ഇവരുടെ തീരുമാനം.

ടൂർണമെന്റ് മൂന്നാം സീഡായ സാനിയയും കാരയും ഒരൊറ്റ ബ്രേക്ക് പോയിന്റ് പോലും വഴങ്ങാതെയാണ് തീർത്തും ഏകപക്ഷീയമായി വിജയിച്ചത്.