- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ സാനിയയ്ക്ക് മനസു മാറി; വുഹൻ ഓപ്പൺ വേണ്ടെന്നു വച്ച് ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കും
ന്യൂഡൽഹി: യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം സാനിയ ഏഷ്യൻ ഗെയിംസിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനവും മാറ്റി. കൂടുക്കാഴ്‌ച്ചക്ക് ശേഷമാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സാനിയ സമ്മതിച്ചുവെന്ന് ഇന്ത്
ന്യൂഡൽഹി: യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം സാനിയ ഏഷ്യൻ ഗെയിംസിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനവും മാറ്റി. കൂടുക്കാഴ്‌ച്ചക്ക് ശേഷമാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സാനിയ സമ്മതിച്ചുവെന്ന് ഇന്ത്യൻ ടെന്നീസ് അസോസിയേഷൻ അറിയിച്ചത്.
പ്രാഫഷണൽ മത്സരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടി ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറുന്നതായി നേരത്തെ സാനിയ പ്രഖ്യാപിച്ചിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സാനിയ ഈ തീരുമാനം തിരുത്തിയത് എന്നാണ് അറിയുന്നത്. മോദിയും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സാനിയയോട് പറഞ്ഞെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി പ്രണബ് മുഖർജിയെയും സാനിയ സന്ദർശിച്ചിരുന്നു.
യു.എസ് ഓപ്പണിൽ വിജയിച്ച സാനിയയ്ക്ക് രാഷ്ട്രപതി അഭിനന്ദനങ്ങൾ അറിയിച്ചു. രാജ്യത്തിന് അഭിമാനമായ നേട്ടമാണ് സാനിയ കൈവരിച്ചിരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന സാനിയയ്ക്ക് വുഹൻ ഓപ്പൺ നഷ്ടമാകും. ഇതുമൂലം 900 റാങ്കിങ് പോയന്റുകളാകും സാനിയയ്ക്ക് ഉപേക്ഷിക്കേണ്ടി വരിക. ഗെയിംസിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിൽ താൻ അസംതൃപ്തയായിരുന്നുവെന്ന് സാനിയ പറഞ്ഞു. '900 പോയിന്റുകൾ നഷ്ടമാകുമെന്ന് അറിയാം. പക്ഷെ, ചില അവസരങ്ങളിൽ ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടിവരും'സാനിയ പറഞ്ഞു.
ഏഷ്യൻ ഗെയിംസിന് ശേഷം സാനിയ സെപ്റ്റംബർ 20ന് നടക്കുന്ന ചൈന ഓപ്പണിൽ പങ്കെടുക്കും. ലിയാണ്ടർ പേസ്, രോഹൻ ബൊപ്പണ്ണ, സോംദേവ് ദേവ്വർമ്മൻ എന്നീ താരങ്ങളും ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ സാനിയയെ തെലുങ്കാനയുടെ അംബാസിഡറാക്കിയതിനെ എതിർത്ത് ചില ബിജെപി നേതാക്കൾ രംഗത്തെത്തുകയും സാനിയ പാക്കിസ്ഥാൻകാരിയാണെന്ന് ആക്ഷേപിക്കുകയും ചെയ്തതോടെ സാനിയ വികാരഭരിതയായാണ് പ്രതികരിച്ചത്.