- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിക്കെതിരെ സുകേശൻ നൽകിയ റിപ്പോർട്ടു കീറി വലിച്ചെറിഞ്ഞു; മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയെ സസ്‌പെൻഡ് ചെയ്‌തേക്കും; റെഡ്ഡിയുെട കാലത്തെ കേസുകൾ പുനരന്വേഷിക്കാൻ ജേക്കബ് തോമസും
തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ സുകേശൻ നൽകിയ റിപ്പോർട്ടു കീറി വലിച്ചെറിഞ്ഞ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയെ സസ്‌പെൻഡ് ചെയ്‌തേക്കും. റെഡ്ഡിയുെട കാലത്തെ കേസുകൾ പുനരന്വേഷിക്കാൻ ഇപ്പോഴത്തെ മേധാവി ജേക്കബ് തോമസ് ഒരുങ്ങുന്നതായാണു സൂചന. ഇതുസംബന്ധിച്ചു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനു നൽകുന്ന പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്കായി സർക്കാർ ഒരുങ്ങുക. പിണറായി സർക്കാർ അധികാരമേറ്റയുടൻ വിജിലൻസ് ഡയറക്ടർ പദവിയിൽനിന്നു തെറിച്ച ശങ്കർ റെഡ്ഡിയിപ്പോൾ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡി.ജി.പിയാണ്. ബാർ കേസ് വളച്ചൊടിക്കാൻ വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർ റെഡ്ഡി തന്നെ നിർബന്ധിച്ചെന്നു ജേക്കബ് തോമസിനു നൽകിയ റിപ്പോർട്ടിൽ വിജിലൻസ് എസ്‌പി: ആർ. സുകേശൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വിജിലൻസ് കോടതിയെ അറിയിക്കാൻ സുകേശനോടു ജേക്കബ് തോമസ് നിർദ്ദേശിച്ചു. ഇതിനുപിന്നാലെയാണു മുൻ ഡയറക്ടർക്കെതിരേ എസ്‌പി. വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. വ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ സുകേശൻ നൽകിയ റിപ്പോർട്ടു കീറി വലിച്ചെറിഞ്ഞ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയെ സസ്‌പെൻഡ് ചെയ്‌തേക്കും. റെഡ്ഡിയുെട കാലത്തെ കേസുകൾ പുനരന്വേഷിക്കാൻ ഇപ്പോഴത്തെ മേധാവി ജേക്കബ് തോമസ് ഒരുങ്ങുന്നതായാണു സൂചന.
ഇതുസംബന്ധിച്ചു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനു നൽകുന്ന പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്കായി സർക്കാർ ഒരുങ്ങുക. പിണറായി സർക്കാർ അധികാരമേറ്റയുടൻ വിജിലൻസ് ഡയറക്ടർ പദവിയിൽനിന്നു തെറിച്ച ശങ്കർ റെഡ്ഡിയിപ്പോൾ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡി.ജി.പിയാണ്.
ബാർ കേസ് വളച്ചൊടിക്കാൻ വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർ റെഡ്ഡി തന്നെ നിർബന്ധിച്ചെന്നു ജേക്കബ് തോമസിനു നൽകിയ റിപ്പോർട്ടിൽ വിജിലൻസ് എസ്‌പി: ആർ. സുകേശൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വിജിലൻസ് കോടതിയെ അറിയിക്കാൻ സുകേശനോടു ജേക്കബ് തോമസ് നിർദ്ദേശിച്ചു. ഇതിനുപിന്നാലെയാണു മുൻ ഡയറക്ടർക്കെതിരേ എസ്‌പി. വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
വിജിലൻസ് ഡയറക്ടർതന്നെ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന എസ്‌പിയുടെ വെളിപ്പെടുത്തൽ നിയമവൃത്തങ്ങളെപ്പോലും ഞെട്ടിച്ചിരുന്നു. രാഷ്ട്രീയതാൽപ്പര്യപ്രകാരം ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്തതിനെതിരേ കടുത്തനടപടി വേണമെന്നാണു ജേക്കബ് തോമസ് പറയുന്നത്. അഴിമതിക്കാർ എത്ര ഉന്നതരായാലും വെറുതേവിടില്ലെന്ന നിലപാടു നേരത്തെ തന്നെ അദ്ദേഹം സ്വീകരിച്ചിരുന്നു. റെഡ്ഡിക്കെതിരേ നടപടി വേണോയെന്നു തീരുമാനിക്കേണ്ടതു സർക്കാരാണ്. എന്തായാലും, വിജിലൻസിനെ താൻ കൂട്ടിലടച്ച തത്തയാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
റെഡ്ഡി വിജിലൻസ് ഡയറക്ടറായിരിക്കേ കൈകാര്യം ചെയ്ത എല്ലാ കേസും പുനഃപരിശോധിക്കാൻ ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടിട്ടുണ്ട്. കശുവണ്ടി വികസന കോർപറേഷന്റെ കേസ് അന്വേഷണം അട്ടിമറിക്കാൻ അന്നത്തെ വിജിലൻസ് എസ്‌പിയായിരുന്ന തമ്പി എസ്. ദുർഗാദത്തിനുമേൽ റെഡ്ഡി സമ്മർദം ചെലുത്തിയതിനേക്കുറിച്ചും വിജിലൻസ് ഡയറക്ടർക്കു വ്യക്തമായ വിവരം ലഭിച്ചു. എ.ഡി.ജി.പി. റാങ്കിലുള്ള ശങ്കർ റെഡ്ഡിക്കു മുൻസർക്കാരിന്റെ കാലത്ത് വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതല നൽകിയതിനെതിരേ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ശക്തമായി രംഗത്തുവന്നിരുന്നു.
ഡി.ജി.പി. റാങ്കിലുള്ള ജേക്കബ് തോമസിനെയോ ലോക്നാഥ് ബെഹ്റയേയോ വിജിലൻസ് ഡയറക്ടറാക്കണമെന്നായിരുന്നു നളിനിയുടെ ശിപാർശ. എന്നാൽ, അന്നത്തെ സർക്കാർ മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സമ്മർദത്തിനു വഴങ്ങി റെഡ്ഡിയെത്തന്നെ ചട്ടങ്ങൾ മറികടന്നു വിജിലൻസ് ഡയറക്ടറാക്കുകയായിരുന്നു.