- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര ജീവതിത്തിനായി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചു; സിനിമാ മോഹമെത്തിയപ്പോൾ വീണ്ടും ഡബിൾ ഗെയിം; അമ്പത് സെന്റ് നൽകാമെന്ന് ഏറ്റിട്ടും ഗൾഫുകാരനെ സ്വപ്‌നം കണ്ടു; റിൻഷിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത് സൗന്ദര്യം ഇല്ലാതാക്കാൻ
കണ്ണൂർ: തളിപ്പറമ്പിലെ ആസിഡ് ആക്രമണക്കേസിനു പിന്നിൽ ആക്രമണത്തിനിരയായ റിൻഷിയുടെ ഡബിൾ ഗെയിം. ഭർത്താവ് ഉപേക്ഷിച്ച റിൻഷി, ജയിംസ് ആന്റണിയുമായി അടുപ്പം പുലർത്തിയിരുന്നു. റിൻഷിയുടെ ഭർത്താവിന്റെ അയൽവാസിയും സുഹൃത്തുമായിരുന്നു ജയിംസ്. റിൻഷിയോടുള്ള ജയിംസിന്റെ അടുപ്പം കാരണം സുഹൃത്തുക്കളായ ഇവർ തെറ്റിപ്പിരിയുകയും ഭർത്താവിനെ വധിക്കാൻ ശ്ര
കണ്ണൂർ: തളിപ്പറമ്പിലെ ആസിഡ് ആക്രമണക്കേസിനു പിന്നിൽ ആക്രമണത്തിനിരയായ റിൻഷിയുടെ ഡബിൾ ഗെയിം. ഭർത്താവ് ഉപേക്ഷിച്ച റിൻഷി, ജയിംസ് ആന്റണിയുമായി അടുപ്പം പുലർത്തിയിരുന്നു. റിൻഷിയുടെ ഭർത്താവിന്റെ അയൽവാസിയും സുഹൃത്തുമായിരുന്നു ജയിംസ്.
റിൻഷിയോടുള്ള ജയിംസിന്റെ അടുപ്പം കാരണം സുഹൃത്തുക്കളായ ഇവർ തെറ്റിപ്പിരിയുകയും ഭർത്താവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവരുടെ വഴിവിട്ട ബന്ധത്തെത്തുടർന്നാണ് ഭർത്താവ് റിൻഷിയെ ഉപേക്ഷിച്ചത്. സിനിമയിൽ അഭിനയിക്കാനുള്ള മോഹം കൊണ്ടുനടന്ന റിൻഷി അതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. റിൻഷിയുമായുള്ള ജയിംസിന്റെ ബന്ധം തുടർന്നതോടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയിരുന്നു. അതോടെ ജയിംസ് റിൻഷിയെ ഭാര്യയെന്ന നിലയിൽ കൊണ്ടു നടക്കുകയായിരുന്നു. അതിനിടെ ഒരു ഗൾഫുകാരനുമായി റിൻഷി അടുത്തു. ഗൾഫുകാരന്റെ സാമ്പത്തികനിലയും അയാളോടൊപ്പമുള്ള ജീവിതവും സ്വപ്‌നം കണ്ട അവർ ജയിംസിനോട് ഇക്കാര്യം പറഞ്ഞിരുന്നു. റിൻഷി തന്നെ ഉപേക്ഷിക്കുമെന്ന് ഉറപ്പായതോടെയാണ് ജയിംസ് ആസിഡ് ആക്രമണത്തിനു മുതിർന്നത്.
തളിപ്പറമ്പിനടുത്ത് പുളിമ്പറമ്പിൽ വാടക ക്വാർട്ടേഴ്‌സ് എടുത്ത് ഇരുവരും അവിടെ കഴിയാറുണ്ടായിരുന്നു. ഗോവ, ബംഗളൂരു, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വിനോദ സഞ്ചാരം ഇവർ പതിവാക്കിയിരുന്നു. പണക്കാരിയാകാനും സിനിമയിൽ അഭിനയിക്കാനുമുള്ള റിൻഷിയുടെ മോഹം സാധിച്ചു കൊടുക്കാൻ ജയിംസിനായില്ല. അതോടെ റിൻഷി ഒരു ഗൾഫുകാരനുമായി അടുത്തു. ഇത് ജയിംസിനോട് തുറന്നു പറയുകയും ചെയ്തു. ഗൾഫുകാരൻ സാമ്പത്തികമായി തന്നെ സഹായിക്കാറുണ്ടെന്നും അതിനാൽ ഞാൻ അയാൾക്കൊപ്പം താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും റിൻഷി ജയിംസിനോട് തുറന്നു പറഞ്ഞു.
സമ്പന്നനായ ജയിംസ് ഇതുകേട്ട് ഞെട്ടി. ജയിംസിന്റെ അഞ്ചേക്കർ ഭൂമിയിൽ രണ്ടേക്കർ തന്റെ പേരിൽ എഴുതിയാൽ പഴയപോലെ ബന്ധം തുടരാമെന്നും റിൻഷി വ്യക്തമാക്കുകയും ചെയ്തു. 50 സെന്റ് ഭൂമി തരാമെന്ന് ജയിംസ് പറഞ്ഞെങ്കിലും റിൻഷി ജയിംസിൽനിന്നും അകലുകയായിരുന്നു. തന്നിൽനിന്നും റിൻഷി അകലുന്നത് ജയിംസിന് ചിന്തിക്കാനായില്ല. ഒപ്പം സിനിമയിൽ അഭിനയിക്കാനുള്ള നീക്കവും ജയിംസിനെ അലട്ടി. ഇക്കാരണത്താൽ റിൻഷിയെ ആസിഡ് പ്രയോഗം നടത്താൻ ജയിംസ് തീരുമാനിക്കുകയായിരുന്നു. സൗന്ദര്യം വിറ്റ് ഇനി ജീവിക്കാൻ റിൻഷിയെ അനുവദിക്കില്ലെന്ന് ജയിംസ് തീരുമാനിച്ചു.
22- ാം തീയതിതന്നെ തളിപ്പറമ്പിൽ നിന്ന് ആസിഡും ഫാൻസിക്കടയിൽ നിന്നും സാന്താക്ലോസിന്റെ വേഷഭൂഷാദികളും വാങ്ങിച്ച് സൂക്ഷിച്ചുവച്ചു. ക്രിസ്മസ് തലേന്നു രാത്രി തളിപ്പറമ്പിൽ നിന്നും ഓട്ടോറിക്ഷ പിടിച്ച് എമ്പേറ്റിലെത്തി. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. പള്ളിയിൽ തിരുപ്പിറവി ആഘോഷത്തിന് പോകുകയായിരുന്ന റിൻഷിക്കു നേരെ ആസിഡ് ഒഴിച്ചു. റിൻഷിയുടെ മകനെ അപായപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. ആസിഡ് ഒഴിച്ച ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയിംസ് യുവതിയുടെ നിലവിളികേട്ട് തിരിച്ചുവരാൻ ഒരുങ്ങിയിരുന്നു. അപ്പോഴേക്കും നാട്ടുകാർ എത്തിയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.
തുടർന്ന് ഒരു ലോറിയിൽ കയറി തളിപ്പറമ്പിലെത്തുകയും അവിടെ നിർത്തിയിട്ട തന്റെ കാറിൽ താമസസ്ഥലത്തേക്ക് പോവുകയുമായിരുന്നു. പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്കും പങ്കെടുത്തു. ക്രിസ്മസ് ദിനത്തിൽ റിൻഷിയെ ഫോണിൽ വിളിച്ചു. മകളായിരുന്നു എടുത്തത്. അമ്മ ഉറങ്ങുകയാണെന്നു പറഞ്ഞ് ഫോൺവച്ചു. തുടർന്ന് രാവിലെ ഏഴുമണിക്ക് വീണ്ടും ഫോൺ ചെയ്തപ്പോൾ അമ്മ കുളിമുറിയിലാണെന്ന് പറഞ്ഞു. ഇതോടെ കാര്യമായ അപകടം സംഭവിച്ചിട്ടില്ലെന്ന് കരുതി ജയിംസ് ആശ്വസിച്ചിരുന്നു.
എന്നാൽ രാവിലെ പത്രം കണ്ടതോടെ ജയിംസ് അസ്വസ്ഥനായി. പൊലീസ് കസ്റ്റഡിയിലെടുത്ത ജയിംസ് ബോധക്ഷയം സംഭവിച്ചതായി അഭിനയിച്ചു. ആശുപത്രിയിലെ പരിശോധനയിൽ ഇത് അഭിനയമാണെന്ന് തെളിഞ്ഞു. പൊലീന്റെ നിരന്തരമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.