- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൺസുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയത് ഇതര സംസ്ഥാനത്തുള്ള പെൺകുട്ടി; 15കാരിയെ ആക്രമിച്ചത് തദ്ദേശികൾ; നാലു പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത കുട്ടി; തേയിലത്തോട്ടത്തിൽ നടന്നത് കൂട്ട ലൈംഗികാതിക്രമം; പിടിയിലായത് രണ്ടു പേർ; കേരളത്തിന് ലജ്ജിക്കാൻ ശാന്തൻപാറ സംഭവവും
ഇടുക്കി: ശാന്തൻപാറ പൂപ്പറയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. 15 കാരിയായ പെൺകുട്ടിയാണ് അക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഉത്തരേന്ത്യൻ കാമ ഭ്രാന്തിനെ ലജ്ജിപ്പിക്കും വിധമാണ് ശാന്തൻപാറയിലെ പീഡനവും.
സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്. സുഹൃത്തിനെ മർദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തതാണെന്നാണ് വിവരം. പത്തുദിവസം മുൻപാണ് പെൺകുട്ടി കേരളത്തിലെത്തിയത്. സുഹൃത്തിനൊപ്പം സ്ഥലങ്ങൾ കാണുന്നതിനാണ് പെൺകുട്ടി ശാന്തൻപാറയിലെത്തിയത്.
മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. സുഹൃത്തിനൊപ്പം പൂപ്പാറയിലെത്തി. തേയിലത്തോട്ടത്തിൽ സംസാരിച്ചുകൊണ്ടിരിക്കവേ പ്രതികളെത്തി സുഹൃത്തിനെ മർദിച്ച് ഓടിക്കുകയും, പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ