തിരുവനന്തപുരം: സന്തോഷ് പണ്ഡിറ്റിന്റെ സിനമയിൽ നായികയായി അഭിനയിച്ച ശിൽപയുടെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി നാട്ടുകാർ. കമനയാറ്റിൽ ശിൽപയെ പിടിച്ചു തള്ളിയതാകാമെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ വിശദ അന്വേഷണം പൊലീസ് നടത്തും. ശിൽപയോടൊപ്പമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതിനിടെ തന്റെ നായികയുടെ മരണത്തിൽ ഞെട്ടിയെന്ന് സന്തോഷ് പണ്ഡിറ്റും പ്രതികരിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലെ നായികയാണ് മരിച്ചതെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. ഇക്കാര്യം സന്തോഷ് പണ്ഡിറ്റിനോട് തന്നെ തിരക്കി. എന്നാൽ മരിച്ച ശിൽപ തന്റെ സിനിമയിലെ നായികയാണോ എന്ന് സ്ഥിരീകരിക്കാൻ സന്തോഷ് പണ്ഡിറ്റ് തയ്യാറായില്ല. തന്റെ സിനിമയുമായി ബന്ധപ്പെട്ട് ശിൽപയെന്ന പേരിൽ പെൺകുട്ടികൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു വിഷമായതിനാൽ വിശദ പഠനത്തിന് ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ശിൽപയുടെ മരണത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന തരത്തിലാണ് സന്തോഷ് പണ്ഡിറ്റ് സംസാരിച്ചത്.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലെ നായികയാണ് മരിച്ചതെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. ഇക്കാര്യം സന്തോഷ് പണ്ഡിറ്റിനോട് തന്നെ തിരക്കി. എന്നാൽ മരിച്ച ശിൽപ തന്റെ സിനിമയിലെ നായികയാണോ എന്ന് സ്ഥിരീകരിക്കാൻ സന്തോഷ് പണ്ഡിറ്റ് തയ്യാറായില്ല. തന്റെ സിനിമയുമായി ബന്ധപ്പെട്ട് ശിൽപയെന്ന പേരിൽ പെൺകുട്ടികൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു വിഷമായതിനാൽ വിശദ പഠനത്തിന് ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ശിൽപയുടെ മരണത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന തരത്തിലാണ് സന്തോഷ് പണ്ഡിറ്റ് സംസാരിച്ചത്.

എന്നാൽ സന്തോഷ് പണ്ഡിറ്റിന്റെ ആദ്യാകല സിനിമയായ ഞാൻ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് എന്ന സിനിമയിലെ നായികയാണ് ശിൽപയെന്ന വ്യക്തമായ സൂചന മറുനാടൻ മലയാളിക്ക് ലഭിച്ചു. മൂന്ന് കൊല്ലം മുമ്പ് പുറത്തിറങ്ങിയ സിനിമയിലാണ് ശിൽപ അഭിനയിച്ചത്. അന്ന് ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു ശിൽപ. ഈ വാർത്ത പുറത്തു വിട്ടതോടെ ശിൽപയെ അറിയാമെന്ന് സമ്മതിച്ച് സന്തോഷ് പണ്ഡിറ്റും രംഗത്തുവന്നു. മറ്റൊരു ഓൺലൈൻ പോർട്ടലിനോട് സന്തോഷ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

തന്റെ സിനിമയിൽ അഭിനയിച്ച ശിൽപ എന്ന പെൺകുട്ടിയുടെ മരണ വാർത്ത ഞെട്ടിച്ചുവെന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് ആ പോർട്ടലിനോട് പറഞ്ഞത്. ഓണത്തിന് റിലീസിനെത്തുന്ന സിനിമകളുടെ തിരക്കിലായ സന്തോഷ് പണ്ഡിറ്റ് മരണ വിവരം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്. രാവിലെ ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സിനിമയുടെ തിരക്കിലായിരുന്നു സന്തോഷ് പണ്ഡിറ്റ്. സിനിമയോട് വളരെ പ്രൊഫഷണലായ സമീപനമായിരുന്നു ശിൽപയ്ക്ക് ഉണ്ടായിരുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ഓർക്കുന്നു.

തന്റെ രണ്ടാമത്തെ ചിത്രമായിരുന്ന സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റിലായിരുന്നു ശിൽപ നായികയായി എത്തിയത്. എന്നാൽ തുടർന്ന് അടുത്ത ബന്ധം പുലർത്തിയിരുന്നില്ലെന്നും സന്തോഷ് പറഞ്ഞു. പ്രായത്തിൽ കവിഞ്ഞ പക്വതയാണ് സെറ്റിൽ ശിൽപ പ്രകടിപ്പിച്ചിരുന്നതെന്ന് സന്തോഷ് ഓർക്കുന്നു. മിനിമോളുടെ അച്ഛൻ എന്ന സിനിമയ്ക്ക് വേണ്ടി പിന്നീട് ശിൽപയെ സമീപിച്ചിരുന്നു. എന്നാൽ ഒരു തെലുങ്ക് സിനിമയുടെ ജോലിയിലാണെന്നറിഞ്ഞപ്പോൾ നിർബന്ധിച്ചില്ലെന്നും സന്തോഷം പണ്ഡിറ്റ് പറഞ്ഞു. സിനിമയ്ക്ക് പുറമേ ചില സീരിയലുകളിലും ശിൽപ അഭിനയിച്ചിരുന്നു. സിനിമ മോഹം ഏറെയു്ള്ള കുട്ടിയായിരുന്നു ശിൽപയെന്നും സമ്മതിച്ചു.

എന്നാൽ ശിൽപ താമസിക്കുന്ന സ്ഥലുത്തുള്ളവർക്കോ ബന്ധുക്കൾക്കോ ഇതേ കുറിച്ച് ഒന്നും അറിയില്ല. സീരിയലുകളിൽ +2വിന് പഠിക്കുന്ന ശിൽപ മുഖം കാണിച്ചിട്ടുണ്ടെന്ന് മാത്രമാണ് അവർ പറയുന്നത്. തന്റെ സിനിമയിലെ നായികമാരുടെ വിവരങ്ങൾ ഒരിക്കലും പുറത്തുവിടുന്നത് സന്തോഷ് പണ്ഡിറ്റിന്റേയും ശീലമല്ല. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ് ബുക്ക് പേജിൽ ശിൽപയെന്ന നായികയുമായുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതിനെ കുറിച്ചൊന്നും വ്യക്തമായി പ്രതികരിക്കാൻ സന്തോഷ് പണ്ഡിറ്റ് തയ്യാറാകുന്നുമില്ല.

തിരുവനന്തപുരത്ത് കരമനയാറ്റിലെ മരുതൂർ കടവിന് സമീപം ആഴാംകാൽ കടവിലാണ് മരണം നടന്നത്. ശാസ്തമംഗലം ആർകെഡി സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. പഠനത്തിനൊപ്പം കാലാരംഗത്തും താൽപ്പര്യം കാട്ടിയ ശിൽപ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങളൊന്നും ശിൽപയ്ക്കുണ്ടായിരുന്നില്ലെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് മരണത്തിൽ പൊലീസ് ദുരൂഹത കാണുന്നത്. ഇന്നലെ രണ്ട് യുവാക്കൾക്കൊപ്പം പാപ്പനംകോട്ടെ ചടങ്ങിൽ പങ്കെടുക്കാൻ പോയതാണ് ശിൽപ. രണ്ട് യുവാക്കളും ഒരു സുഹൃത്തും ഉണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശിൽപയെ ആരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലേ വ്യക്തമാകൂ. അതുവരെ യുവാക്കളെ നിരീക്ഷിക്കാനാണ് നീക്കം.

ശിൽപയുടെ മരണത്തിനാധാരമായ സംഭവം നടക്കുമ്പോൾ രണ്ട് യുവാക്കളും മറ്റൊരു കുട്ടിയും ഇതേ കടവിലുണ്ടായിരുന്നു. അമൃതാ ടിവിയുടെ സ്റ്റൂഡിയോയ്ക്ക് തൊട്ടടുത്ത് ആരും പോകാത്ത കടവിലായിരുന്നു ശിൽപ ചാടിയത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അഭിപ്രായ വ്യത്യാസമുണ്ടായെന്നും പെട്ടെന്ന് ശിൽപ ആറ്റിലേക്ക് എടുത്ത് ചാടിയെന്നുമാണ് പൊലീസ് നൽകുന്ന സൂചന. അതുകൊണ്ട് തന്നെ സിനിമാസീരിയൽ മേഖലയിലെ മറ്റാരേയും സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവാക്കളുടെ മൊഴിൽ വൈരുദ്ധ്യവുമുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇവരെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കൂ. കൂടെയുണ്ടായിരുന്നവർ ആറ്റിലേക്ക് പിടിച്ചു തള്ളാനുള്ള സാധ്യതയും നാട്ടുകാർ തള്ളിക്കളയുന്നില്ല.

വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന ഷാജി സുമ ദമ്പതികളുടെ മകളുമാണ് ശിൽപ (19). ഏഴ് കൊല്ലമായി ഈ പ്രദേശത്താണ് താമസമെങ്കിലും ഇപ്പോഴത്തെ വീട്ടിൽ വാടകയ്ക്ക് വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. സ്ാധനങ്ങൾ മാറ്റിപോലും തീരുന്നതിന് മുമ്പാണ് ദുരന്തമായി ശിൽപയുടെ മരണമെത്തുന്നത്. അതുകൊണ്ട് തന്നെ സമീപവാസികൾക്കും ശിൽപയെ കുറിച്ച് കൂടുതലൊന്നും അറിയുകയുമില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടുകൊടുത്തു.