- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി ആവശ്യപ്പെട്ടിട്ട് നൽകാത്തതിനാൽ ബില്ല് തടഞ്ഞുവച്ചു; റോഡ് നിർമ്മാണത്തിന്റെ തടഞ്ഞു വച്ചതോടെ കടക്കാരുടെ ശല്യം കൂടി; നാടുവിട്ട് ചെന്നൈയിലെത്തി കരാറുകാരൻ ആത്മഹത്യ ചെയ്തു: സന്തോഷിന്റെ മരണത്തിന് ഉത്തരവാദി ആര്?
പുനലൂർ: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പണം ലഭിക്കാത്തതിനാൽ വീണ്ടും കരാറുകാരൻ ആത്മഹത്യ ചെയ്തു പിറവന്തൂർ കറവൂർ കുട്ടിമാനൂരിൽ സന്തോഷ് കുമാർ(47) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീട്ട് മുറ്റത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 2015. ബ16വെള്ളപ്പൊക്കത്ത ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി 8 ലക്ഷം രൂപ വിനിയോഗിച്ച് കറവൂർ - പള്ളി സെമിത്തേരി റോഡിന്റെ കരാർ ഏറ്റെടുത്തിരുന്നു. എഞ്ചിനിയറിന്റെയും, ഓവർസിയറുടെയും മേൽനോട്ടം ഉണ്ടായിരുന്നു നിർമ്മാണം പൂർത്തിയാക്കി കരാർ തുകയ്ക്കായ് മാസങ്ങളായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും തുക നൽകിയില്ല കൈക്കൂലി ആവശ്യപ്പെട്ടിട്ട് നൽകാത്തതിനാൽ ബില്ല് തടഞ്ഞുവയ്ക്കുകയായിരുന്നെന്ന് ബന്ധുക്കളും പ്രദേശവാസികളും ആരോ പിക്കുന്നു . ബില്ല് തടഞ്ഞു വച്ചതിനെ തുടർന്ന് പണം ലഭിക്കാനുള്ളവർ ഇയാളെ നിരന്തരം ശല്യപ്പെടുത്തി കൊണ്ടിരുന്നു. ഇതിനെ തുടർന്ന് നാടുവിട്ട സന്തോഷിന്റെ മൃതദേഹം രണ്ട് ദിവസം മുൻപാണ് ചെന്നൈയിൽ നിന
പുനലൂർ: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പണം ലഭിക്കാത്തതിനാൽ വീണ്ടും കരാറുകാരൻ ആത്മഹത്യ ചെയ്തു പിറവന്തൂർ കറവൂർ കുട്ടിമാനൂരിൽ സന്തോഷ് കുമാർ(47) ആണ് ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച രാവിലെ വീട്ട് മുറ്റത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 2015. ബ16വെള്ളപ്പൊക്കത്ത ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി 8 ലക്ഷം രൂപ വിനിയോഗിച്ച് കറവൂർ - പള്ളി സെമിത്തേരി റോഡിന്റെ കരാർ ഏറ്റെടുത്തിരുന്നു.
എഞ്ചിനിയറിന്റെയും, ഓവർസിയറുടെയും മേൽനോട്ടം ഉണ്ടായിരുന്നു നിർമ്മാണം പൂർത്തിയാക്കി കരാർ തുകയ്ക്കായ് മാസങ്ങളായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും തുക നൽകിയില്ല കൈക്കൂലി ആവശ്യപ്പെട്ടിട്ട് നൽകാത്തതിനാൽ ബില്ല് തടഞ്ഞുവയ്ക്കുകയായിരുന്നെന്ന് ബന്ധുക്കളും പ്രദേശവാസികളും ആരോ പിക്കുന്നു .
ബില്ല് തടഞ്ഞു വച്ചതിനെ തുടർന്ന് പണം ലഭിക്കാനുള്ളവർ ഇയാളെ നിരന്തരം ശല്യപ്പെടുത്തി കൊണ്ടിരുന്നു. ഇതിനെ തുടർന്ന് നാടുവിട്ട സന്തോഷിന്റെ മൃതദേഹം രണ്ട് ദിവസം മുൻപാണ് ചെന്നൈയിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകി.
കഴിഞ്ഞ 15 ന് വനം വകുപ്പ് കരാറുകാരനായ .ആര്യങ്കാവ് മറ്റത്തിൽ ഹൗസിൽ ബിനോയ് എന്നു വിളിക്കുന്ന എ.അഗസ്റ്റിനും(43) ആത്മഹത്യ ചെയ്തിരുന്നു.കോന്നി, അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല റേഞ്ചുകളിലായി കരാർ പണികൾ ചെയ്ത വകയിൽ ഒന്നരകോടിയോളം രൂപ ലഭിക്കുവാനുള്ളതായി പറഞ്ഞിരുന്നു.