- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വനിതാ പത്രപ്രവർത്തകയുടെ ട്വീററ് സുഷമ സ്വരാജ് ഇനിയും കണ്ടില്ലേ? പാക്കിസ്ഥാനിയായ കൂട്ടുകാരിക്ക് വിസ കിട്ടാൻ മന്ത്രിക്ക് ട്വീറ്റ് ചെയ്ത് ഈ പെൺകുട്ടി കാത്തിരിക്കുന്നു
തന്റെ വിവാഹത്തിന് മറ്റാരും പങ്കെടുത്തില്ലെങ്കിലും സാറ മുനീർ ഉണ്ടാകണമെന്ന് പൂർവി താക്കർ കരുതുന്നു. പ്രിയപ്പെട്ട കൂട്ടുകാരിക്കും കല്യാണത്തിൽ പങ്കെടുക്കണമെന്നുണ്ട്. ആകെയുള്ള പ്രശ്‌നം രണ്ടുപേരുടെയും ദേശീയത തന്നെ. അമേരിക്കയിൽ പത്രപ്രവർത്തകയായ ഇന്ത്യക്കാരി പൂർവിയുടെ സ്‌നേഹിത സാറ പാക്കിസ്ഥാൻകാരിയാണ്. വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ വരാൻ വിസ കിട്ടില്ലെന്നതാണ് പ്രശ്‌നം. ഇതിന് പരിഹാരമായി പൂർവി കണ്ടെത്തിയ മാർഗം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്യുകയാണ്. വിസ പ്രശ്‌നങ്ങളടക്കം ഒട്ടേറെപ്പേരുടെ ട്വിറ്റർ പരാതികൾക്കും പരിദേവനങ്ങൾക്കും പരിഹാരം കണ്ടെത്തിയ സുഷമ ഇക്കാര്യത്തിലും സഹായിക്കുമെന്നാണ് പൂർവിയുടെ പ്രതീക്ഷ. ഇതിന് പുറമെ, ഫേസ്‌ബുക്കിൽ സുദീർഘമായൊരു പോസ്റ്റും പൂർവി നടത്തിയിരുന്നു. പക്ഷേ, രണ്ടിനും ഇതേവരെ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് മാത്രം. പൂർവിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ഇന്ത്യയിലേക്ക് വരാൻ സാറ എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാൽ, പല തവണ ശ്രമിച്ചിട്ടും വിസ നിഷേധിക്കപ്പെട്ടു. ഇ
തന്റെ വിവാഹത്തിന് മറ്റാരും പങ്കെടുത്തില്ലെങ്കിലും സാറ മുനീർ ഉണ്ടാകണമെന്ന് പൂർവി താക്കർ കരുതുന്നു. പ്രിയപ്പെട്ട കൂട്ടുകാരിക്കും കല്യാണത്തിൽ പങ്കെടുക്കണമെന്നുണ്ട്. ആകെയുള്ള പ്രശ്‌നം രണ്ടുപേരുടെയും ദേശീയത തന്നെ. അമേരിക്കയിൽ പത്രപ്രവർത്തകയായ ഇന്ത്യക്കാരി പൂർവിയുടെ സ്‌നേഹിത സാറ പാക്കിസ്ഥാൻകാരിയാണ്. വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ വരാൻ വിസ കിട്ടില്ലെന്നതാണ് പ്രശ്‌നം.
ഇതിന് പരിഹാരമായി പൂർവി കണ്ടെത്തിയ മാർഗം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്യുകയാണ്. വിസ പ്രശ്‌നങ്ങളടക്കം ഒട്ടേറെപ്പേരുടെ ട്വിറ്റർ പരാതികൾക്കും പരിദേവനങ്ങൾക്കും പരിഹാരം കണ്ടെത്തിയ സുഷമ ഇക്കാര്യത്തിലും സഹായിക്കുമെന്നാണ് പൂർവിയുടെ പ്രതീക്ഷ. ഇതിന് പുറമെ, ഫേസ്‌ബുക്കിൽ സുദീർഘമായൊരു പോസ്റ്റും പൂർവി നടത്തിയിരുന്നു. പക്ഷേ, രണ്ടിനും ഇതേവരെ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് മാത്രം.
പൂർവിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ഇന്ത്യയിലേക്ക് വരാൻ സാറ എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാൽ, പല തവണ ശ്രമിച്ചിട്ടും വിസ നിഷേധിക്കപ്പെട്ടു. ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം ശക്തമായതോടെ വിസയ്ക്കായുള്ള അപേക്ഷ കൂടുതൽ സങ്കീർണമാവുകയും ചെയ്തു. എന്നാൽ, മനുഷ്യബന്ധങ്ങളെ ഇതൊന്നും ബാധിക്കരുതെന്ന് പൂർവി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
തന്റെ ട്വീറ്റും ഫേസ്‌ബുക്ക് പോസറ്റും ഫലം കാണാതായതോടെ, സാറയെ ഇന്ത്യയിലെത്തിക്കാൻ ഓൺലൈനിലൂടെ മറ്റൊരു ശ്രമത്തിനും പൂർവി തുടക്കമിട്ടു. 'ഗെറ്റ്‌സാറടുഇന്ത്യ' എന്ന കാമ്പെയിൻ ഇതിനകം വലിയ ശ്രദ്ധ നേടിയെടുത്തുകഴിഞ്ഞു. ഉറ്റ സുഹൃത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചടങ്ങിന് സാക്ഷിയാകാനുള്ള ആഗ്രഹത്തെ തടയരുതെന്ന് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു.