- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്ണുങ്ങൾക്ക് മുള്ളുവേലി കവച്ചുവെക്കാൻ സാധിക്കുമോ എന്ന് വെല്ലുവിളിച്ച മഹാനാണ്; ടി പത്മനാഭന്റെ സ്ത്രീവിരുദ്ധ അശ്ലീലഭാഷണങ്ങൾ കുറേക്കാലമായി കേൾക്കാറില്ലായിരുന്നു; അദ്ദേഹത്തിന്റെ നാവിൽ സരസ്വതീ വിളയാട്ടം തെറിയും അസംബന്ധവുമായിട്ടാണെന്ന് മാത്രം; വിമർശനവുമായി സാറാ ജോസഫ്
കൊച്ചി: സാഹിത്യകാരൻ ടി പത്മനാഭന്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സാറ ജോസഫ്. ടി പത്മനാഭന്റെ സ്ത്രീവിരുദ്ധ അശ്ലീലഭാഷണങ്ങൾ കുറേക്കാലമായി കേൾക്കാറില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ നാവിൽ സരസ്വതീ വിളയാട്ടം തെറിയും അസംബന്ധവുമായിട്ടാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ സാറാ ജോസഫ് വിമർശിച്ചു. '
ടി പത്മനാഭന്റെ സ്ത്രീവിരുദ്ധ അശ്ലീലഭാഷണങ്ങൾ കുറേക്കാലമായിട്ട് കേൾക്കാറില്ലായിരുന്നു. പെണ്ണുങ്ങൾക്ക് മുള്ളുവേലി കവച്ചു കടക്കാൻ സാധിക്കുമോ എന്ന് വെല്ലുവിളിച്ച മഹാനാണ്. അങ്ങോരുടെ നാവിൽ സരസ്വതീവിളയാട്ടം തെറിയും അസംബന്ധവുമായിട്ടാണ്. എന്തു ചെയ്യാൻ', സാറാ ജോസഫ് കുറിച്ചു. സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്നും മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാൽ നല്ല ചെലവാണെന്നുമായിരുന്നു ടി പത്മനാഭന്റെ പരാമർശം. ഇതിനെതിരെയാണ് സാറാ ജോസഫ് രംഗത്തുവന്നത്.
സിസ്റ്റർ എന്ന പേര് ചേർത്താൽ പുസ്തകത്തിന്റെ വിൽപ്പന കൂടും. ഉത്തമസാഹിത്യകൃതികൾ വാങ്ങാൻ ആളില്ലെന്നും അശ്ലീലസാഹിത്യം വൈകാതെ ചവറ്റുകൊട്ടയിൽ വീഴുമെന്നും ടി പത്മനാഭൻ പറഞ്ഞിരുന്നു. രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും, പ്രസ്താവന പിൻവലിച്ച് ടി പത്മനാഭൻ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നുമാണ് സിസ്റ്റർ ലൂസി കളപ്പുരക്കൽ നേരത്തെ പ്രതികരിച്ചത്.
ടി പത്മനാഭന്റെ പരാമർശം അങ്ങേയറ്റം വേദനയുണ്ടാക്കി. നിസഹായരായ അല്ലെങ്കിൽ ചൂഷണങ്ങൾക്ക് വിധേയമാകുന്നവരെ രക്ഷിക്കാനുള്ള ധർമ്മമല്ലേ ഇവർ നിർവഹിക്കേണ്ടത്, അതിന് പകരം ഞാനും, എന്നെ പോലുള്ളവരും മഠങ്ങൾക്കുള്ളിലെ ചൂഷണങ്ങളും ക്രൂരതകളും തുറന്നുപറഞ്ഞ് പുസ്തകമെഴുതിയതിനെ അപഹസിക്കുകയാണ് ചെയ്തത്. കേരളം ഭയത്തോടെയാണ് ഇത് കാണുന്നത്.
സാംസ്‌കാരിക മേഖലയിൽ ഇത്രയും ഉയർന്ന് നിൽക്കുന്ന വ്യക്തിയാണ് ഈ നൂറ്റാണ്ടിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ