ന്യൂഡൽഹി: ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ സർദാർ സിങ് ഇന്ത്യൻ പതാകയേന്തും. ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സർദാർ സിങ്. 2012ലെ അർജുന അവാർഡ് ജേതാവാണ് സർദാർ. ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യ വെള്ളി നേടിയത് സർദാർ സിങ്ങിന്റെ നേതൃത്വത്തിലാണ്.