കൊച്ചി: വിവാദ കേസുകളിലെ നായികമാർ ഒരുമിച്ച് ഒരേ ഫ്‌ളാറ്റിൽ താമസം. സോളാർ കേസിലെ നായിക സരിത എസ്. നായരും മുന്മന്ത്രി ജോസ് തെറ്റയിൽ എം എൽ എ പീഡിപ്പിച്ചെന്ന കേസിലെ നായിക നോബിയും ആലുവയിലെ ഒരേ ഫ്‌ളാറ്റിലാണ് ഇപ്പോൾ താമസം.

ആലുവ പെരിയാറിനടുത്ത് പാലസിന് കിഴക്കു വശം ചെമ്പകശ്ശരി കടവിലെ ഫ്‌ളാറ്റിലാണ് ഇവർ രണ്ടു പേരും താമസമാക്കിയിട്ടുള്ളത്. സരിത കഴിഞ്ഞ ഡിസംബറിലാണ് 25,000 രൂപ മാസ വാടകയ്ക്ക് താമസമാക്കിയത്. അതിനു മുമ്പേ തന്നെ നോബി ഈ ഫ്‌ളാറ്റിൽ താമസമാക്കിയിട്ടുണ്ടായിരുന്നു. രണ്ടു പേരും അടുത്തിടയാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും.

സമൂഹത്തിലെ ഉയർന്ന നിലവാരത്തിലുള്ള ഉദ്യോഗസ്ഥന്മാർ അടക്കം കഴിഞ്ഞിരുന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ച് വിവാദങ്ങളും തിരക്കും രൂപപ്പെട്ടതോടെ മറ്റു താമസക്കാർ വിഷമ ഘട്ടത്തിലാണ്. സരിത ഈ ഫ്‌ളാറ്റിൽ താമസിക്കുന്നതറിഞ്ഞതോടെ രഹസ്യ പൊലീസും ചാനലുകാർ അടക്കമുള്ളവരും ഇവിടെ കേന്ദ്രീകരിക്കുന്നത് ഇവിടത്തെ താമസക്കാരുടെ സ്വകാര്യതയെ ബാധിക്കുന്നതായി അവർ പറയുന്നു. മാത്രമല്ല സരിതയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ക്വട്ടേഷൻ സംഘവും രാവിലെ തന്നെ ഫ്‌ളാറ്റിനു മുമ്പിൽ തമ്പടിക്കുന്നു. സ്‌കൂളികളിലേക്കും മറ്റും കുട്ടികളെ അയയ്ക്കുന്നതിനു പുറത്തിറങ്ങുന്ന വീട്ടമ്മമാർ ആദ്യം കണികാണുന്നത് ക്വട്ടേഷൻ സംഘത്തെയാണ്.

നിലവിലുള്ള ബുദ്ധിമുട്ടുകൾ ഫ്‌ളാറ്റിലെ മറ്റു താമസക്കാർ ഫ്‌ളാറ്റിന്റെ ഉടമസ്ഥനെ പരാതിയായി അറിയിച്ചിട്ടുണ്ട്. ചാനലുകാർ ഇപ്പോൾ കണ്ടെയ്‌നർ റോഡിരികിൽ വച്ചാണ് സരിതയെ കണ്ട് അത്യാവശ്യം കാര്യങ്ങൾ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ജോസ് തെറ്റയിൽ കേസിലെ നായിക നോബിയുമായി ചാനലുകാർ നടത്തിയ ടെലഫോൺ സംഭാഷണം വീണ്ടും ഫ്‌ളാറ്റിന്റെ സ്വകാര്യതയെ വഴിതെറ്റിക്കുന്നുവെന്ന് മറ്റു താമസക്കാർ പറയുന്നു. പലരെയും ഫ്‌ളാറ്റിനകത്തേയ്ക്ക് കയറ്റി വിടാത്തതിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരുമായി വാക്കുതർക്കം പതിവാണ്.