- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ അമ്മയെ കാണാൻ സരിത എത്തിയപ്പോൾ ആശുപത്രി പരിസരം മുഴുവൻ ജനക്കൂട്ടം; തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ മുന്നണി പോരാളി താനെന്ന് തെളിയിക്കാൻ സോളാർ തട്ടിപ്പ് പ്രതിയുടെ നെട്ടോട്ടം; ഇന്നത്തെ വെളിപ്പെടുത്തലോടെ വീണ്ടും താരമാകാമെന്ന പ്രതീക്ഷ
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സോളാർ വിവാദം കൊഴകുമെന്നായിരുന്നു സരിതാ എസ് നായരുടെ പ്രതീക്ഷ. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഇതുവരെ അത് വലിയൊരു വിഷയമായി ഉയർന്നു വന്നില്ല. അഴിമതികളിൽ ഒന്ന് എന്ന രീതിയിൽ പരാമർശിക്കപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും അത് ഒരിക്കലും തലവേദനയായതുമില്ല. അതുകൊണ്ട് തന്നെയാണ് സോളാറിൽ നിർണ്ണായക വെളിപ്പെടുത്തലുകൾക്ക് സരിത തയ്യാറെടക്കുന്നത്. സോളാർ കമ്മീഷന് മുന്നിൽ കൂടുതൽ വിഡിയോകൾ സരിത നൽകും. അതിൽ പലതും പൊതുസമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്യും. ഇതിലൂടെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച മുഖ്യഘടകമായി മാറുകയാണ് ലക്ഷ്യം. ഇടതുമുന്നണിക്ക് വിജയം എത്തിച്ച വ്യക്തി താനെന്ന് വരുത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി ജിഷയുടെ അമ്മ രാജേശ്വരിയെ സോളാർ കേസ് പ്രതി സരിത എസ്. നായർ സന്ദർശിച്ചു. ജിഷയും താനും ഒരേ അനുഭവങ്ങളാണ് നേരിട്ടതെന്നും താൻ ജീവനോട് ഇരിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ എന്നും സരിത പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് സരിത പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ജിഷയുടെ വ
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സോളാർ വിവാദം കൊഴകുമെന്നായിരുന്നു സരിതാ എസ് നായരുടെ പ്രതീക്ഷ. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഇതുവരെ അത് വലിയൊരു വിഷയമായി ഉയർന്നു വന്നില്ല. അഴിമതികളിൽ ഒന്ന് എന്ന രീതിയിൽ പരാമർശിക്കപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും അത് ഒരിക്കലും തലവേദനയായതുമില്ല. അതുകൊണ്ട് തന്നെയാണ് സോളാറിൽ നിർണ്ണായക വെളിപ്പെടുത്തലുകൾക്ക് സരിത തയ്യാറെടക്കുന്നത്. സോളാർ കമ്മീഷന് മുന്നിൽ കൂടുതൽ വിഡിയോകൾ സരിത നൽകും. അതിൽ പലതും പൊതുസമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്യും. ഇതിലൂടെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച മുഖ്യഘടകമായി മാറുകയാണ് ലക്ഷ്യം. ഇടതുമുന്നണിക്ക് വിജയം എത്തിച്ച വ്യക്തി താനെന്ന് വരുത്താനാണ് ശ്രമം.
ഇതിന്റെ ഭാഗമായി ജിഷയുടെ അമ്മ രാജേശ്വരിയെ സോളാർ കേസ് പ്രതി സരിത എസ്. നായർ സന്ദർശിച്ചു. ജിഷയും താനും ഒരേ അനുഭവങ്ങളാണ് നേരിട്ടതെന്നും താൻ ജീവനോട് ഇരിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ എന്നും സരിത പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് സരിത പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ജിഷയുടെ വീട്ടുകാരുടെ അനുവാദത്തോടെയാണ് സരിത എത്തിയത്. അഞ്ച് മിനിറ്റോളം സരിത ജിഷയുടെ അമ്മയ്‌ക്കൊപ്പം ചെലവഴിച്ചു. ജിഷയും താനും ഓരോ പ്രതീകങ്ങളാണെന്ന് സരിത പറഞ്ഞു. ജിഷയ്ക്ക് നേരിടേണ്ടി വന്ന അതേ അനുഭവം തന്നെയാണ് തനിക്കും നേരിടേണ്ടി വന്നത്.
സോളാർ കമ്മീഷനിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയ ശേഷമാണ് സരിത പെരുമ്പാവൂരിൽ എത്തിയത്. സരിത എത്തിയതറിഞ്ഞ് നിരവധി പേർ താലൂക്ക് ആശുപത്രിയിൽ തടിച്ചുകൂടി. ഇതെല്ലാം തന്റെ ജനപ്രിയതയ്ക്കുള്ള തെളിവായി സരിത കരുതുന്നു. സോളാർ ആരോപണങ്ങൾ ഉയർന്നപ്പോൾ സരിതയുടെ വാക്കുകൾക്ക് കേരളം കാതോർത്തിരുന്നു. എന്നാൽ പലപ്പോഴും മൊഴികൾ മാറ്റി പറഞ്ഞതോടെ സരിതയുടെ പ്രസക്തിയും കുറഞ്ഞു. പിതൃതുല്യനെന്ന് വിളിച്ച മുഖ്യമന്ത്രിക്ക് എതിരെ ഉയർത്തിയ ആരോപണങ്ങളും സോളാറിന്റെ പ്രസക്തി ഇല്ലാതാക്കി. എന്നാൽ തന്റെ കൈയിൽ ഇനിയും ഞെട്ടിക്കുന്ന തെളിവുകൾ ഉണ്ടെന്ന് സരിത പറഞ്ഞുകൊണ്ടേ ഇരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സോളാർ കമ്മീഷനിൽ പുതിയ തെളിവുകൾ നൽകാനൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ഈ നീക്കത്തിലൂടെ രാഷ്ട്രീയ പൊട്ടിത്തെറിയാണ് സരിത ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവരുമായി തന്റെ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ സോളാർ കമീഷന് കൈമാറിയതായി സരിത. എസ്.നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് പെൻഡ്രൈവുകളും മുഖ്യമന്ത്രി, മന്ത്രിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ബന്ധം വ്യക്തമാക്കുന്ന രണ്ട് ഫയലുകളുമാണ് സരിത കമീഷന് കൈമാറിയതെന്നാണ് വിവരം. വിവാദ കത്തും കമീഷന് നൽകിയെന്ന് സരിത വെളിപ്പെടുത്തി. ടെലിവിഷൻ ചാനൽ പുറത്തുവിട്ട താനെഴുതിയ കത്തിനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലും മാനനഷ്ടക്കേസ് ഫയൽ ചെയ്ത സാഹചര്യത്തിലാണ് തെളിവുകൾ കൈമാറാൻ തീരുമാനിച്ചതെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മകൻ ചാണ്ടി ഉമ്മൻ, കെ.സി. വേണുഗോപാൽ, മന്ത്രിമാരായ അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, ആര്യാടൻ മുഹമ്മദ് എന്നിവരിൽനിന്ന് ശാരീരികവും മാനസികവുമായ മോശം അനുഭവങ്ങളുണ്ടായതായി അവർ പറഞ്ഞു. എംഎൽഎമാരായ ഹൈബി ഈഡൻ, പി.സി. വിഷ്ണുനാഥ്, മോൻസ് ജോസഫ് കൂടാതെ കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ എന്നിവരുമായി ബന്ധപ്പെട്ട് പറയേണ്ടെന്ന് കരുതിയ കാര്യങ്ങൾ ഇപ്പോൾ പറയിപ്പിക്കുകയാണ്. വേണമെങ്കിൽ തനിക്ക് കോടികളുടെ ഒത്തുതീർപ്പിന് പോകാം എന്നാൽ, ഇപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. സോളാർ കേസുമായി ബന്ധപ്പെട്ട് മാനനഷ്ടമുണ്ടായത് തനിക്ക് മാത്രമാണ്. അന്വേഷണമാവശ്യപ്പെട്ട് സമീപിച്ച കോടതി തനിക്ക് വിശ്വാസ്യതയില്‌ളെന്ന നിലപാടെടുത്തു. എന്നാൽ, മാനനഷ്ടക്കേസ് കൊടുത്തവർ അവർക്കെതിരായ പ്‌ളാറ്റ്‌ഫോം സ്വയം സൃഷ്ടിച്ചിരിക്കുകയാണെന്നും സരിത പറഞ്ഞിരുന്നു.
കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കൺവെൻഷൻ സെന്ററിനായും മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരിയാകേണ്ടി വന്നു. പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ മെത്രാൻ കായൽ മാതൃക നടപ്പാക്കാനാണ് ഇടപെട്ടത്. ഇക്കാര്യങ്ങൾ സംബന്ധിച്ച തെളിവുകളും വെള്ളിയാഴ്ച ഹാജരാക്കും. കേരളം താങ്ങാത്ത കാര്യങ്ങളായിരിക്കാം വെള്ളിയാഴ്ച ഹാജരാക്കുന്നതെന്നും സരിത പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം തന്റെയും കുടുംബത്തിന്റെയും അവസ്ഥയെന്തായിരിക്കുമെന്നറിയില്‌ളെന്നും സരിത എറഞ്ഞു. തെളിവെടുപ്പിനിടെ തുടർച്ചയായി ഹാജരാകാതിരുന്ന സരിത.എസ്.നായരെ ഇനി വിസ്തരിക്കുന്നില്‌ളെന്ന് നേരത്തേ സോളാർ കമ്മിഷൻ ജസ്റ്റിസ് ജി.ശിവരാജൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രത്യേക അപേക്ഷ നൽകി സരിത തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ അവ സ്വീകരിക്കുമെന്നും കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച സരിത തെളിവുകൾ ഹാജരാക്കിയത്.
തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയമാകാനുള്ള സരിതയുടെ നീക്കമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. പുറത്തുവരുന്ന തെളിവുകളുടെ വ്യാപ്തിയാകും കാര്യങ്ങൾ നിശ്ചയിക്കുകയെന്നതാണ് വസ്തുത. എന്നാൽ യുഡിഎഫിന്റെ സാധ്യതകളെ തകർക്കാൻ സരിതയ്ക്കാകില്ലെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കും യുഡിഎഫിനും ഉള്ളത്.