- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയെ മുത്തേ, പഞ്ചാരേ.. എന്ന് വിളിച്ച് ഹസ്തദാനത്തിനു ശ്രമിച്ചു: തലശേരിയിലെ അറാഫത്ത് ജയിലിൽ ആയത് ഇങ്ങനെ; കേസ് കൊടുത്തത് താനിതൊക്കെ പോസിറ്റീവായി കാണുന്നു എന്ന് ജനത്തിന് തോന്നാതിരിക്കാൻ എന്ന് സരിത നായർ
കണ്ണൂർ: ചോക്ലേറ്റ് താരപരിവേഷത്തോടെ സരിതയെത്തിയപ്പോൾ ഹസ്തദാനം ചെയ്യാൻ കൊതിച്ച മറ്റൊരു കേസിലെ യുവാവായ പ്രതി തലശേരി ഗോപാലപ്പേട്ടയിലെ അറാഫത്ത് റിമാൻഡിലായി. നിങ്ങൾ തലേശരിയുടെ മുത്തല്ലേ, എന്റെ പഞ്ചാരയല്ലേ എന്നൊക്കെ പറഞ്ഞടുത്ത അറാഫത്ത് തുടർന്ന് ശ്ലീലങ്ങളുടെ പരിധി വിട്ട് പെരുമാറിയപ്പോഴാണ് സരിത എസ്.നായർ കോടതി മുമ്പാകെ പരാതി ഉന്നയിച
കണ്ണൂർ: ചോക്ലേറ്റ് താരപരിവേഷത്തോടെ സരിതയെത്തിയപ്പോൾ ഹസ്തദാനം ചെയ്യാൻ കൊതിച്ച മറ്റൊരു കേസിലെ യുവാവായ പ്രതി തലശേരി ഗോപാലപ്പേട്ടയിലെ അറാഫത്ത് റിമാൻഡിലായി. നിങ്ങൾ തലേശരിയുടെ മുത്തല്ലേ, എന്റെ പഞ്ചാരയല്ലേ എന്നൊക്കെ പറഞ്ഞടുത്ത അറാഫത്ത് തുടർന്ന് ശ്ലീലങ്ങളുടെ പരിധി വിട്ട് പെരുമാറിയപ്പോഴാണ് സരിത എസ്.നായർ കോടതി മുമ്പാകെ പരാതി ഉന്നയിച്ചത്. ഗോപാലപ്പേട്ട ആസിയ മൻസിലിലെ അറാഫത്തിനെ കോടതി നിർദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്കു റിമാൻഡ് ചെയ്യുകയും ചെയ്തു.
തലശേരിയിലെ അഞ്ചു ഡോക്ടർമാർക്ക് സോളാർ പാനൽ സ്ഥാപിച്ചു തരാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിനു രൂപ വാങ്ങി വിശ്വാസവഞ്ചന നടത്തിയെന്ന കേസിന്റെ വിചാരണയ്ക്കാണ് സരിതാ നായർ കോടതിയിലെത്തിയത്. കോടതി മുറ്റത്തുനിന്നും ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കടക്കവെയാണ് അറാഫത്ത് സരിതക്ക് അഭിമുഖമായി എത്തി ഹസ്തദാനത്തിന് ശ്രമം നടത്തിയത്. യുവാവായ അറാഫത്തിനെ അവഗണിച്ച് സരിത മുന്നോട്ടുനടന്നപ്പോൾ അശ്ലീലച്ചുവയുള്ള മോശമായ വാദ പ്രയോഗം നടത്തി അപമാനിച്ചുവെന്നാണ് പരാതി.
ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സോളാർ കേസ് എടുക്കും മുമ്പേ സോളാർ കേസ് പ്രതി സരിതാ നായർ രേഖാമൂലം കോടതിക്ക് പരാതി സമർപ്പിക്കുകയായിരുന്നു. കോടതി ഉടൻതന്നെ പരാതി പൊലീസിനു കൈമാറുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഞ്ചാവ് വിൽപ്പന , മോഷണം, വീടാക്രമണം തുടങ്ങി ഒരു ഡസനിലധികം കേസുകൾ അറാഫത്തിനെതിരെ തലശ്ശേരി പൊലീസ് എടുത്തിട്ടുണ്ട്. സരിതയായതിനാലാണ് താൻ അപമര്യാദയായി പെരുമാറിയതെന്ന് അറാഫത്ത് പറയുന്നു.
പല പൊതുസ്ഥലങ്ങളിലും തനിക്ക് ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് സരിത എസ്.നായർ പറഞ്ഞു. താൻ ഇത്തരം സംഭവങ്ങളെയെല്ലാം പോസിറ്റീവായി കാണുന്നുവെന്നാണ് ജനങ്ങൾ കരുതുക. അതിനാലാണ് തലശ്ശേരിയിലെ അപമാനിക്കലിനെതിരെ കോടതിക്ക് പരാതി നൽകിയതെന്നും സരിത പറഞ്ഞു. ഡോക്ടർമാരെ വഞ്ചിച്ച കേസിൽനിന്നും അടുത്ത നവംബർ 18 -ാം തീയതി വരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ സരിത നല്കിയ അപേക്ഷ കോടതി അനുവദിച്ചു. സിനിമാ ചിത്രീകരണമുണ്ടെന്ന കാരണം പറഞ്ഞാണ് സരിത കോടതിയിൽ അപേക്ഷ നൽകിയത്.