- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടില്ല' എന്നു പറഞ്ഞ് എഴുതിയത് രണ്ട് കത്തുകൾ; ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകാൻ പത്ത് കോടി സി.പി.എം വാഗ്ദാനം ചെയ്തെന്ന് പറഞ്ഞത് ചാനലുകാരോട്; സോളാർ കമ്മീഷനിൽ എത്തിയപ്പോൾ പറഞ്ഞത് ക്ലിഫ്ഹൗസിൽ വെച്ച് വദനസുരതം ചെയ്യിച്ചെന്നും; സരിതയുടെ കത്തുകളിലും മൊഴിയിലും പൊരുത്തക്കേടുകൾ
തിരുവനന്തപുരം: സോളാർ നായിക സരിത എസ് നായരുടെ മൊഴികളും മാധ്യമങ്ങളിൽ വന്നു പറഞ്ഞ കാര്യങ്ങളും മാത്രം പരിശോധിച്ചാൽ നേതാക്കൾക്കെതിരായ കേസ് തള്ളിപ്പോകുമെന്ന കാര്യം ഉറപ്പാണെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. സോളാർ വിഷയത്തിൽ പലപ്പോഴായി കത്തുകളിലൂടെയും മാധ്യമങ്ങളിലൂടെയും പറഞ്ഞതും് സോളാർ കമ്മീഷൻ റിപ്പോർട്ടിലെ മൊഴികളിലുമാണ് അടിമുടി വൈരുദ്ധ്യമുള്ളത്. 2015 ഡിസംബർ 27നു കമ്മിഷനിൽ സരിത കൊടുത്ത മൊഴിപ്രകാരം ഏഴു കോടി രൂപ ജിക്കുമോൻ വഴി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടുവെന്നാണ്. ആദ്യ ഗഡു ഡൽഹിയിൽ കൈമാറാനായിരുന്നു നിർദ്ദേശം. എന്നാൽ സോളർ കമ്മിഷൻ തെളിവായി സ്വീകരിച്ച കത്തിൽ സോളർ പദ്ധതി ശരിയാക്കാനായി ഉമ്മൻ ചാണ്ടി തന്റെ കമ്പനിയിൽനിന്നു പല പ്രാവശ്യമായി 2.16 കോടി രൂപ വാങ്ങിയെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹി ചാന്ദ്‌നി ചൗക്കിലെ മാളിന്റെ പാർക്കിങ് ഏരിയയിൽവച്ചു തോമസ് കുരുവിളയ്ക്ക് 1.10 കോടി രൂപ നൽകിയെന്ന് ആദ്യം പറഞ്ഞ സരിത അത് 40 ലക്ഷം രൂപയായിരുന്നുവെന്നു കത്തിൽ സൂചിപ്പിക്കുന്നു. കരട് സൗരോർജ നയം പെട്ടെന്നു ശരിയാക്കാം എന്
തിരുവനന്തപുരം: സോളാർ നായിക സരിത എസ് നായരുടെ മൊഴികളും മാധ്യമങ്ങളിൽ വന്നു പറഞ്ഞ കാര്യങ്ങളും മാത്രം പരിശോധിച്ചാൽ നേതാക്കൾക്കെതിരായ കേസ് തള്ളിപ്പോകുമെന്ന കാര്യം ഉറപ്പാണെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. സോളാർ വിഷയത്തിൽ പലപ്പോഴായി കത്തുകളിലൂടെയും മാധ്യമങ്ങളിലൂടെയും പറഞ്ഞതും് സോളാർ കമ്മീഷൻ റിപ്പോർട്ടിലെ മൊഴികളിലുമാണ് അടിമുടി വൈരുദ്ധ്യമുള്ളത്.
2015 ഡിസംബർ 27നു കമ്മിഷനിൽ സരിത കൊടുത്ത മൊഴിപ്രകാരം ഏഴു കോടി രൂപ ജിക്കുമോൻ വഴി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടുവെന്നാണ്. ആദ്യ ഗഡു ഡൽഹിയിൽ കൈമാറാനായിരുന്നു നിർദ്ദേശം. എന്നാൽ സോളർ കമ്മിഷൻ തെളിവായി സ്വീകരിച്ച കത്തിൽ സോളർ പദ്ധതി ശരിയാക്കാനായി ഉമ്മൻ ചാണ്ടി തന്റെ കമ്പനിയിൽനിന്നു പല പ്രാവശ്യമായി 2.16 കോടി രൂപ വാങ്ങിയെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹി ചാന്ദ്‌നി ചൗക്കിലെ മാളിന്റെ പാർക്കിങ് ഏരിയയിൽവച്ചു തോമസ് കുരുവിളയ്ക്ക് 1.10 കോടി രൂപ നൽകിയെന്ന് ആദ്യം പറഞ്ഞ സരിത അത് 40 ലക്ഷം രൂപയായിരുന്നുവെന്നു കത്തിൽ സൂചിപ്പിക്കുന്നു. കരട് സൗരോർജ നയം പെട്ടെന്നു ശരിയാക്കാം എന്നു പറഞ്ഞു തോമസ് കുരുവിള 25 ലക്ഷവും വാങ്ങിയത്രേ.
ആര്യാടൻ മുഹമ്മദിനു 40 ലക്ഷം രൂപ നൽകിയെന്നാണു കമ്മിഷനിൽ സരിതയുടെ മൊഴി. എന്നാൽ ആര്യാടന് 25 ലക്ഷം കൊടുത്തെന്നു കത്തിൽ പറയുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാൽ സി.പി.എം 10 കോടി രൂപ നൽകാമെന്ന് അറിയിച്ചതായി ടിവി അഭിമുഖത്തിൽ പറഞ്ഞെങ്കിലും, റിപ്പോർട്ടിൽ സിപിഎമ്മിനെതിരെ ആരോപണങ്ങളൊന്നുമില്ല. മറ്റൊരു അഭിമുഖത്തിൽ തന്നെക്കാളും ക്രൂശിക്കപ്പെട്ടത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്നു സരിത പറഞ്ഞിട്ടുണ്ടെങ്കിലും കമ്മിഷനു മുന്നിൽ വിരുദ്ധമായ മൊഴിയാണു നൽകിയത്.
ഒരു സമയത്തു പിതൃതുല്യനെന്നും വിശേഷിപ്പിച്ചു. സ്ത്രീകളുമായി ഇടപഴകുമ്പോൾ മോശമായ ഒന്നും ഉമ്മൻ ചാണ്ടിയിൽനിന്നുണ്ടായില്ലെന്നും വളരെ മാന്യമായിട്ടാണു തന്നോട് ഇടപഴകിയതെന്നും ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. കത്തു വിവാദവുമായി മാധ്യമങ്ങളെ കണ്ടപ്പോൾ ജോസ് കെ. മാണിയുടെ ഭാഗത്തുനിന്നു മോശമായി ഒന്നുമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീ അവരെ ഒരാൾ ഒന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞാൽ അതിന്മേൽ എന്താണുള്ളതെന്നായിരുന്നു മാധ്യമങ്ങൾക്കു മുന്നിൽ സരിതയുടെ ചോദ്യം.
തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി സോളാർ കേസ് പ്രതി സരിത എസ്. നായർ എഴുതിയ രണ്ടു കത്തുകൾ പുറത്തു വന്നിരുന്നു. സരിതയുടെ കത്ത് അടിസ്ഥാനമാക്കി രാഷ്ട്രീയനേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ നടപടി ശിപാർശചെയ്ത ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ സാധുതയാണ് ഇതോടെ ചോദ്യംചെയ്യപ്പെടുന്നത്.
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിൽനിന്നു സരിത സ്വന്തം കൈപ്പടയിലെഴുതിയ കത്തുകളിലാണ് തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നത്. പീഡനം സംബന്ധിച്ചു സോളാർ കമ്മിഷൻ തെളിവായി സ്വീകരിച്ച കത്തിനു പിന്നാലെയാണു ജയിലിൽനിന്ന് ഈ രണ്ടു കത്തുകൾ സരിത എഴുതിയത്. 2013 ജൂെലെ 13-നു സരിത എഴുതിയ കത്താണു കമ്മിഷന്റെ പക്കലുള്ളത്. ഇതിലാണു പ്രമുഖരുടെ പേരു പരാമർശിക്കുന്നത്. ഈ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് അതിലെ പരാമർശങ്ങൾ നിഷേധിച്ച് സരിത എറണാകുളം അഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അടുത്ത കത്ത് നൽകിയത്. തന്റെ പേരിൽ പല രാഷ്ട്രീയനേതാക്കളെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും കഥകൾ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമാണു സരിത കോടതിയെ അറിയിച്ചത്. ജയിൽ അധികൃതർ മുഖേനയാണു കോടതിയിൽ കത്ത് സമർപ്പിച്ചത്.
സരിത അടുത്ത കത്തെഴുതിയതു 2013 നവംബർ 22-നാണ്. ബിജെപി. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എറണാകുളം നോർത്ത് പൊലീസിൽ നൽകിയ പരാതിക്കുള്ള മറുപടിയായിരുന്നു ഈ കത്ത്. ആദ്യകത്തിൽ പരാമർശിക്കപ്പെടുന്ന പ്രമുഖർക്കെതിരെ അന്വേഷണമാവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പരാതി. തുടർന്ന് എസ്.ഐ: എം.എൻ. െലെലാകുമാരിയുടെ നേതൃത്വത്തിൽ പൊലീസ് അട്ടക്കുളങ്ങര ജയിലിലെത്തി സരിതയുടെ മൊഴിയെടുത്തു. ഇതേത്തുടർന്നാണ് ആരോപണങ്ങൾ നിഷേധിച്ച് സരിത കത്ത് നൽകിയത്. കെ. സുരേന്ദ്രനെ അറിയില്ലെന്നും രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ പരാതിയിൽ മേൽമൊഴി നൽകാനാവില്ലെന്നും സരിത കത്തിൽ വ്യക്തമാക്കി.
സുരേന്ദ്രന്റെ പരാതിയിൽ പറയുന്നപ്രകാരം, െലെംഗികമായി താൻ പീഡിപ്പിക്കപ്പെട്ടെന്ന് എറണാകുളം അഡീ. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതിയോ മൊഴിയോ നൽകിയിട്ടില്ല. ആരുടെയും പേരു പരാമർശിച്ചിട്ടില്ലെന്നും സമൂഹമധ്യത്തിൽ തന്റെ മാന്യത പിച്ചിച്ചീന്താനാണു ശ്രമമെന്നും എസ്.ഐ: ലൈലാകുമാരിക്ക് കൈമാറിയ കത്തിൽ സരിത വ്യക്തമാക്കുന്നു. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് ഈ കത്തെഴുതിയത്.