- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാ പ്രേരണ കുറ്റത്തിൽ പ്രതിയാക്കുന്നത് തരൂരിനെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള നീക്കം പൊളിഞ്ഞപ്പോൾ; ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ളതു മാത്രമല്ല കോൺഗ്രസിന്റെ സ്റ്റാർ കാമ്പൈനറുടെ നട്ടെല്ല് തകർക്കാനും; പൂർണ്ണ പിന്തുണയോടെ കോൺഗ്രസ് നേതൃത്വം; പൊതു ജനങ്ങൾക്കും തരൂരിനോട് സഹതാപം മാത്രം; 13 വർഷം തടവ് കിട്ടാവുന്ന കുറ്റം ചാർത്തിയിട്ടും തരൂർ ഇഫക്ടിന് കോട്ടം സംഭവിച്ചില്ലെന്ന് സൂചന
തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനവും ഉപരാഷ്ട്രപതി സ്ഥാനവുമെല്ലാം ശശി തരൂരിനായി ഓഫർ ചെയ്തിരുന്നതാണ്. കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുക. ഇതിന് വേണ്ടി എന്തും താരമെന്ന് പറഞ്ഞായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം തരൂരിന് പിറകെ നടന്നത്. എന്നാൽ തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ കണ്ണുള്ള ചിലരുടെ കളികൾ ബിജെപിയെ പോലും വെട്ടിലാക്കി. ഇതോടെ തരൂരുമായുള്ള ആശയ വിനിമയം അവസാനിപ്പിക്കേണ്ട സാഹചര്യവും വന്നുവെന്ന റിപ്പോർട്ടുകൾ പലവട്ടം ചർച്ചയായതാണ്. ഇപ്പോൾ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെ പ്രതിചേർക്കുന്നു. എഫ് ഐ ആർ പോലും ഇടാതെ തരൂരിനെതിരെ നേരിട്ട് കുറ്റപത്രം നൽകുകയാണ് ഡൽഹി പൊലീസ് ചെയ്തത്. ഇതിലൂടെ ലക്ഷ്യമിടുന്നത് തരൂരിന്റെ പ്രതിച്ഛായ തകർക്കലാണ്. കേസ് വരുന്നതോടെ തരൂരിനെ കേരളത്തിലെ കോൺഗ്രസ് ഒന്നടങ്കം തള്ളിപ്പറയുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ഹൈക്കമാണ്ടിന്റെ മനസ്സ് തിരിച്ചറിഞ്ഞ് എല്ലാ നേതാക്കളും തരൂരിന് പിന്നിൽ അണിനിരന്നു. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അവർ പ്രതികരിക്കുകയും ചെയ്തു. ഇതോടെ വലിയ ചലനം കേ
തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനവും ഉപരാഷ്ട്രപതി സ്ഥാനവുമെല്ലാം ശശി തരൂരിനായി ഓഫർ ചെയ്തിരുന്നതാണ്. കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുക. ഇതിന് വേണ്ടി എന്തും താരമെന്ന് പറഞ്ഞായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം തരൂരിന് പിറകെ നടന്നത്. എന്നാൽ തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ കണ്ണുള്ള ചിലരുടെ കളികൾ ബിജെപിയെ പോലും വെട്ടിലാക്കി. ഇതോടെ തരൂരുമായുള്ള ആശയ വിനിമയം അവസാനിപ്പിക്കേണ്ട സാഹചര്യവും വന്നുവെന്ന റിപ്പോർട്ടുകൾ പലവട്ടം ചർച്ചയായതാണ്. ഇപ്പോൾ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെ പ്രതിചേർക്കുന്നു. എഫ് ഐ ആർ പോലും ഇടാതെ തരൂരിനെതിരെ നേരിട്ട് കുറ്റപത്രം നൽകുകയാണ് ഡൽഹി പൊലീസ് ചെയ്തത്. ഇതിലൂടെ ലക്ഷ്യമിടുന്നത് തരൂരിന്റെ പ്രതിച്ഛായ തകർക്കലാണ്.
കേസ് വരുന്നതോടെ തരൂരിനെ കേരളത്തിലെ കോൺഗ്രസ് ഒന്നടങ്കം തള്ളിപ്പറയുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ഹൈക്കമാണ്ടിന്റെ മനസ്സ് തിരിച്ചറിഞ്ഞ് എല്ലാ നേതാക്കളും തരൂരിന് പിന്നിൽ അണിനിരന്നു. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അവർ പ്രതികരിക്കുകയും ചെയ്തു. ഇതോടെ വലിയ ചലനം കേസിലൂടെ കേരള സമൂഹത്തിലുണ്ടാക്കാൻ കഴിയാത്ത സ്ഥിതി വന്നു. ഇതിലുപരി 4 കൊല്ലം മുമ്പ് നടന്ന കേസിൽ വീണ്ടും തെരഞ്ഞെടുപ്പു വരുമ്പോൾ തരൂരിനെ പ്രതിചേർക്കാൻ കേന്ദ്ര സർക്കാരിന് കീഴിലെ ഡൽഹി പൊലീസ് തയ്യാറായതിൽ രാഷ്ട്രീയമുണ്ടെന്ന പൊതു വിലയിരുത്തൽ തന്നെയാണ് സമൂഹവും ഏറ്റെടുക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് സുനന്ദയുടെ മരണം സംഭവിച്ചത്. അന്ന് സുനന്ദയുടേതുകൊലപാതകമെന്നായിരുന്നു ഉയർന്ന ആരോപണം. ഇതിനെ അതിജീവിച്ചാണ് തരൂർ രണ്ടാം തവണയും എംപിയായി തിരുവനന്തപുരത്ത് നിന്ന് ജയിച്ച് കയറിയത്.
ശക്തമായ മോദി തരംഗം ആഞ്ഞടിച്ചപ്പോഴായിരുന്നു ഈ വിജയം. ഇന്ന് പഴയ പ്രഭാവം ബിജെപിക്കില്ല. കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതകളും സജീവമായി ചർച്ചയാകുന്നു. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തരൂരിന് നല്ല സാധ്യതയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എങ്ങനേയും കേരളത്തിൽ അക്കൗണ്ട് തുറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിന് ഏറ്റവും അനുകൂല മണ്ഡലം തിരുവനന്തപുരമാണ്. തരൂർ ഒഴിവായാൽ വിജയിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിന് വേണ്ടിയാണ് തരൂരിനെ കേസിൽ കുടുക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ മത്സരിക്കാനാണ് സാധ്യത. ഈ സീറ്റ് ജയിക്കുകയെന്ന ലക്ഷ്യമാണ് തരൂരിനെതിരായ കേസിന് പിന്നിലെന്ന് ഉയർത്തി പ്രതിരോധിക്കാൻ കോൺഗ്രസും ശ്രമം തുടങ്ങിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ഇമേജ് മാറ്റത്തിന് പിന്നിലും തരൂരായിരുന്നു. വിദേശ യാത്രകളിലൂടെ രാഹുലിനെ പുതിയ നേതാവായി മാറ്റിയതിന് പിന്നിൽ തരൂരിന്റെ ഇടപെടലായിരുന്നു. പല വിഷയത്തിലും തരൂരുമായി രാഹുൽ ആശയ വിനിമയം നടത്തി. തന്ത്രങ്ങൾ ഒരുക്കി. ഇതെല്ലാം രാഹുലിന് പുതിയ പ്രതിച്ഛായ നൽകി. ദേശീയ നേതാവായി എഐസിസി പ്രസിഡന്റ് മാറുന്ന പ്രതീതിയും ഉണ്ടായി. മോദിയെ രാഹുൽ വെല്ലുവിളിക്കുന്നതും തരൂരിന്റെ ഇടപടെലിന്റെ ഭാഗമാണെന്ന് കരുതുന്നവരുണ്ട്. ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രധാന പ്രചരണമുഖവുമായി തരൂർ മാറി. മധ്യവർഗ്ഗത്തിനിടയിൽ തരൂരിനുള്ള സ്വാധീനം തിരിച്ചറിഞ്ഞായിരുന്നു ഇത്. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനും കഴിഞ്ഞു. അങ്ങനെ ദേശീയ നേതാവായി മാറുന്ന തരൂരിന്റെ നട്ടെല്ല് തകർക്കാനാണ് ബിജെപിയുടെ ശ്രമം. അതിന് വേണ്ടിയാണ് കേസും.
ഇത് മനസ്സിലാക്കിയാണ് സുനന്ദാ പുഷ്‌കറിന്റെ മരണം സംബന്ധിച്ച കേസിൽ ശശി തരൂരിനു പൂർണ പിന്തുണ നൽകാനാണ് കോൺഗ്രസ് തീരുമാനം. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശശി തരൂരിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഡൽഹിയിൽ പാർട്ടി വക്താവ് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി. പ്രസിഡന്റ് എം.എം.ഹസൻ, മുൻ പ്രസിഡന്റ് വി എം.സുധീരൻ എന്നിവർ തരൂരിനെ പിന്തുണച്ചു രംഗത്തുവന്നു. ഹൈക്കമാണ്ട് മനസ്സ് തിരിച്ചറിഞ്ഞായിരുന്നു ഇതിന് കാരണം. 13 കൊല്ലം തടവ് ലഭിക്കാവുന്ന ശിക്ഷകളാണ് തരൂരിനെതിരെ ചുമത്തുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നൊന്നും സുനന്ദയുടെ മരണത്തിൽ നിലപാട് എടുക്കാൻ ഡൽഹി പൊലീസിന് കഴിഞ്ഞിട്ടില്ല. എങ്ങനേയും രാഷ്ട്രീയമായി തരൂരിനെ തകർക്കാനാണ് നീക്കമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.
ഭാര്യയുടെ മരണം സംബന്ധിച്ച വിവാദം ഒരു വശത്തു നടക്കുമ്പോൾ തന്നെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശശി തരൂരിനു വീണ്ടും സീറ്റു നൽകിയതും അദ്ദേഹം ജയിച്ചതും. അടുത്ത തിരഞ്ഞെടുപ്പ് ആയപ്പോഴേക്ക് കേസ് വീണ്ടും സജീവമാക്കി നിർത്താനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെതെന്നാണ് കോൺഗ്രസിന്റെ ആരോപണം. നാലുവർഷത്തിലേറെയായി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തരൂരിനെ വേട്ടയാടുകയാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ തരൂരിനെ കൈവിടേണ്ടെന്ന തീരുമാനത്തിലാണ് പാർട്ടി. പ്രധാനമന്ത്രി മോദിക്കെതിരേ തരൂർ ശക്തമായ വിമർശനം ഉയർത്തുന്നതും അദ്ദേഹത്തോടുള്ള എതിർപ്പിനു കാരണമായി പാർട്ടി കരുതുന്നു. അടുത്ത തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ തന്നെയായിരിക്കും.
കുറ്റപത്രം കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് തരൂരിന് കേസിൽ ജാമ്യം എടുക്കേണ്ടി വരും. സുനന്ദയുടെ മരണമൊഴിയോ, ആത്മഹത്യാക്കുറിപ്പോ, സാക്ഷിമൊഴിയോ ഒന്നും ഇല്ലാത്തതിനാൽ കേസ് ദോഷകരമാകില്ലെന്നാണു വിലയിരുത്തൽ. എന്നാൽ, ഇതു സംബന്ധിച്ച നിയമനടപടികൾ തീരാൻ സമയമെടുത്തേക്കാം. സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ഡോ. ശശി തരൂർ എംപി.ക്കെതിരേ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ഡൽഹി പൊലീസിന്റെ നടപടി തികച്ചും രാഷ്ടീയപ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെയും സംഘപരിവാരങ്ങളെയും ശശി തരൂർ നിശിതമായി വിമർശിച്ചതിന്റെ പേരിൽ ഈ കേസിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നു വ്യക്തമാണെന്ന് കെപിസിസി. പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. സുധീരനും ഉമ്മൻ ചാണ്ടിയും തരൂരിന് പിന്തുണയുമായി എത്തി.
തരൂരിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തുമോയെന്നത് ഏവരും ഉറ്റുനോക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ഡൽഹി പൊലീസും തരൂരിനോടു പ്രതികാരം ചെയ്യുകയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കോൺഗ്രസ് ആരോപിച്ചു. സർക്കാരിന്റെ കയ്യിലെ കളിപ്പാവയായ ഡൽഹി പൊലീസ് ബിജെപിക്കൊപ്പം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നു പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി. ആദ്യം കൊലപാതകക്കുറ്റം ചുമത്താൻ ശ്രമിച്ചു പരാജയപ്പെട്ട പൊലീസ് ഇപ്പോൾ ആത്മഹത്യാപ്രേരണക്കുറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിക്കു മുന്നിൽ കോൺഗ്രസ് തലകുനിക്കില്ല സുർജേവാല പറഞ്ഞു.
അതിനിടെ സുനന്ദ പുഷ്‌കർ കേസിൽ തനിക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ട്വിറ്ററിൽനിന്നു തൽക്കാലം വിട്ടുനിൽക്കുകയാണെന്നു ശശി തരൂർ. ഈ തീരുമാനം എടുക്കുന്നതിനു കാരണം എപ്പികാരിക്കസി ആണെന്നും തരൂർ കുറിച്ചു. ട്വീറ്റുകളിൽ കഠിന ഇംഗ്ലിഷ് പദങ്ങൾ പരിചയപ്പെടുത്തുന്ന തരൂർ, 'വിടവാങ്ങൽ' ട്വീറ്റിലും അത് ആവർത്തിച്ചു. ഒപ്പം, എന്താണ് എപ്പികാരിക്കസി എന്ന വിശദീകരണവും. മറ്റുള്ളവരുടെ നിർഭാഗ്യത്തിൽ സന്തോഷം കണ്ടെത്തുന്നതാണ് എപ്പികാരിക്കസി. കൂടുതൽ എപ്പികാരിക്കസി നേരിടുന്നതിനു മുൻപ് ട്വിറ്ററിൽനിന്നു 'സൈൻ ഓഫ്' ചെയ്യുകയാണ് - തരൂർ എഴുതി.