- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത ബിരുദം നേടിയിട്ടും ആൾക്കൂട്ടത്തെ ഭയന്ന് ജോലി ഉപേക്ഷിച്ചു; ജനത്തെ അഭിമുഖീകരിക്കാനാവാതെ ബസ് യാത്ര പോലും വേണ്ടെന്ന് വെച്ചു; മകനെ കുഴപ്പത്തിൽ ചാടിച്ചത് പിതാവിന്റെ അന്ധ വിശ്വാസം; സ്വത്തുക്കൾ എഴുതി വെച്ചത് ജ്യോത്സ്യന്റെ പേരിൽ: ദുരൂഹത ഒഴിയാതെ ശാസ്തമംഗലം ആത്മഹത്യ
തിരുവനന്തപുരം: ശാസ്തമംഗലത്തെ മൂന്നംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഉന്നത ബിരുദം നേടിയിട്ടും മികച്ച ജോലി ലഭിച്ചിട്ടും ആൾക്കൂട്ടത്തെ പേടിപ്പെട്ട് വീട്ടിൽ ചടഞ്ഞ് കൂടിയിരുന്ന മകനാണ് സനാതനൻ എന്ന 40കാരൻ. അന്ധവിശ്വാസങ്ങളിലും വീട്ടിലും തളച്ചിടപ്പെട്ട സനാതനൻ പൊതുവേ അന്തർമുഖനായിരുന്നു. ആളുകൾ കൂടുന്നിടത്തോ ബസിൽ യാത്ര ചെയ്യുന്നതോ അയാൾക്ക് ഭയമായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനുള്ള പേടിമൂലം ഉണ്ടായിരുന്ന ജോലിയും നിർത്തി. തുടർന്ന്, സന്യാസ ജീവിതത്തിൽ ഇയാൾ ആകൃഷ്ടനായി. പിതാവ് സുകുമാരൻ നായർക്ക് ലഭിച്ച പെൻഷൻ പണം കൊണ്ടായിരുന്നു ഈ മൂന്നംഗ കുടുംബം ജീവിച്ചു പോന്നത്. മകനെ വീടിനുള്ളിൽ തളച്ചിട്ട് കുട്ടിയെ പോലെ തളച്ചിട്ട് നോക്കിയിരുന്ന അച്ഛനും അമ്മയ്ക്കും മകന്റെ മരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സനാതനന്റെ ആത്മഹത്യയാണ് പിതാവ് സുകുമാരൻ നായരെയും (65), മാതാവ് ആനന്ദവല്ലിയെയും (56) മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് റിപ്പോർട്ടും ജ്യോത്സ്യൻ ആനന്ദന്റെ മൊഴിയുമാണ് ഇത്തരമൊരു നിഗമ
തിരുവനന്തപുരം: ശാസ്തമംഗലത്തെ മൂന്നംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഉന്നത ബിരുദം നേടിയിട്ടും മികച്ച ജോലി ലഭിച്ചിട്ടും ആൾക്കൂട്ടത്തെ പേടിപ്പെട്ട് വീട്ടിൽ ചടഞ്ഞ് കൂടിയിരുന്ന മകനാണ് സനാതനൻ എന്ന 40കാരൻ.
അന്ധവിശ്വാസങ്ങളിലും വീട്ടിലും തളച്ചിടപ്പെട്ട സനാതനൻ പൊതുവേ അന്തർമുഖനായിരുന്നു. ആളുകൾ കൂടുന്നിടത്തോ ബസിൽ യാത്ര ചെയ്യുന്നതോ അയാൾക്ക് ഭയമായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനുള്ള പേടിമൂലം ഉണ്ടായിരുന്ന ജോലിയും നിർത്തി. തുടർന്ന്, സന്യാസ ജീവിതത്തിൽ ഇയാൾ ആകൃഷ്ടനായി.
പിതാവ് സുകുമാരൻ നായർക്ക് ലഭിച്ച പെൻഷൻ പണം കൊണ്ടായിരുന്നു ഈ മൂന്നംഗ കുടുംബം ജീവിച്ചു പോന്നത്. മകനെ വീടിനുള്ളിൽ തളച്ചിട്ട് കുട്ടിയെ പോലെ തളച്ചിട്ട് നോക്കിയിരുന്ന അച്ഛനും അമ്മയ്ക്കും മകന്റെ മരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സനാതനന്റെ
ആത്മഹത്യയാണ് പിതാവ് സുകുമാരൻ നായരെയും (65), മാതാവ് ആനന്ദവല്ലിയെയും (56) മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് റിപ്പോർട്ടും ജ്യോത്സ്യൻ ആനന്ദന്റെ മൊഴിയുമാണ് ഇത്തരമൊരു നിഗമനത്തിലെത്താൻ പൊലീസിനെ സഹായിച്ചത്.
പിതാവിന്റെയും മാതാവിന്റെയും അന്ധ വിശ്വാസവും കടുത്ത ഈശ്വരഭക്തിയും സനാതനനെ സന്യാസിയാകാൻ പ്രേരിപ്പിച്ചിരുന്നതായി ജ്യോത്സ്യൻ ആനന്ദൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സന്യാസത്തിലേക്കുള്ള മകന്റെ താൽപര്യം അറിഞ്ഞിട്ടാകാം സുകുമാരൻ നായർ തന്റെ വീടും മറ്റ് ആസ്തികളും അടുത്ത സുഹൃത്തായ ആനന്ദനും ഒരു ക്ഷേത്രത്തിനും മരണശേഷം എഴുതിവെച്ചത്.
എന്നാൽ, ഏതോ ഒരു നിമിഷത്തിൽ സനാതനൻ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചതോടെയാണ് സുകുമാരൻ നായരും ആനന്ദവല്ലിയും മകന്റെ പിന്നാലെ പോകാൻ തീരുമാനിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, സനാതനൻ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് ഇപ്പോഴും ദുരൂഹമാണ്. സനാതനൻ മരണപ്പെട്ട് ആറ് മുതൽ എട്ട് മണിക്കൂർ കഴിഞ്ഞാണ് സുകുമാരൻ നായരും ആനന്ദവല്ലിയും ആത്മഹത്യ ചെയ്യുന്നതെന്നാണ് ഫോറൻസിക് റിപ്പോർട്ട്.
ചൊവ്വാഴ്ച ജ്യോത്സ്യൻ ആനന്ദന്റെ തിരുനൽവേലിയിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നും ലഭിച്ചില്ല. ഇന്ന് ഇവർ താമസിച്ചിരുന്ന കന്യാകുമാരിയിലെ ലോഡ്ജിലും പൊലീസ് പരിശോധന നടത്തും. ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച ശേഷമേ പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിൽനിന്ന് മടങ്ങൂ.