തിരുവനന്തപുരം: ശാസ്തമംഗലത്തെ കുടുംബത്തിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് പൊലീസ്. ശാസ്തമംഗലം പണിക്കേഴ്‌സ് ലെയിനിൽ സുകുമാരൻ നായർ (65), ഭാര്യ ആനന്ദവല്ലി (55), മകൻ സനാതനൻ (30) എന്നിവരുടെ മരണത്തിൽ പൊലീസ് തുടരന്വേഷണം നടത്താൻ ഇടയില്ല. ആത്മഹത്യക്കുള്ള കാരണവും വ്യക്തമായെന്ന് പൊലീസ് സൂചന നൽകുന്നു.

സനാതനൻ കടുത്ത മാനസിക പിരിമുറുക്കത്തിന് ചികിത്സയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ശാസ്തമംഗലത്തെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൂന്നു പേരേയും തൂങ്ങിമരിച്ച നിലയിൽ ഫെബ്രുവരി മൂന്നിന് രാത്രിയാണ് പൊലീസ് കണ്ടെത്തിയത്. തങ്ങൾ മരിക്കുകയാണെന്ന് കാണിച്ച് സുകുമാരൻ നായർ പൊലീസിന് കത്ത് അയച്ചിരുന്നു. മകന്റെ മാനസിക പ്രശ്‌നങ്ങളാണ് കുടുംബത്തിന്റെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആദ്യം ആത്മഹത്യ ചെയ്തത് മകനാണെന്നും അതറിഞ്ഞ് അച്ഛനും അമ്മയും തൂങ്ങി മരിച്ചുവെന്നുമാണ് നിഗമനം. അതിന് അപ്പുറത്തേക്ക് ആരേയും സംശയിക്കേണ്ട സാഹചര്യമില്ല.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘമാണ് തിരുനൽവേലിയിൽ താമസിക്കുന്ന ജ്യോത്സ്യൻ ആനന്ദിനെ വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു അതിനു കാരണങ്ങൾ രണ്ടായിരുന്നു. ജ്യോത്സ്യന് തങ്ങളുടെ പേരിലുള്ള വസ്തുവകകൾ നൽകണമെന്ന് ആനന്ദവല്ലി സമ്മതപത്രം എഴുതി വച്ചിരുന്നതാണ് ഇതിന് കാരണം. ഈ കുടുംബം ഇടയ്ക്കിടയ്ക്ക് തിരുനൽവേലിയിൽ പോയി ജ്യോത്സ്യനെ കാണുമായിരുന്നു. ഇതും ഇത്തരത്തിലൊരു അന്വേഷണത്തിന് കാരണാമായി. എന്നാൽ ചോദ്യം ചെയ്യിലനെത്തിയ ജ്യോൽസ്യൻ പൊലീസിനേയും ഞെട്ടിച്ചു. അവരേയും ശിഷ്യരാക്കിയാണ് അയാൾ മടങ്ങിയത്.

സാറിന്റെ ഭാര്യയുടെ അച്ഛൻ രണ്ടു കൊല്ലം മുമ്പ് മരണപ്പെട്ടുവല്ലേ? അതിന്റെ കാരണം ഇതാണ്... പൊലീസ് സ്റ്റേഷനിലെത്തിയ ജ്യോത്സ്യൻ ആനന്ദൻ കാര്യ കാരണ സഹിതമാണ് പൊലീസുകാരന്റെ ഭൂതകാലം പറഞ്ഞത്. സന്ദേഹം പ്രകടിപ്പിച്ചവരുടെ ഭൂതവും വർത്തമാനവും ഭാവിയും ചികഞ്ഞെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ജ്യോത്സ്യൻ എത്തില്ലെന്നായിരുന്നു.

എന്നാൽ അത് തെറ്റിച്ചായിരുന്നു ചോദ്യം ചെയ്യലുമായി ജ്യോത്സ്യൻ സഹകരിച്ചത്. പൊലീസുകാരുടെ ഭാവിയും ഭൂതവും കൃത്യമായി പ്രവചിക്കുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി രണ്ട് ദിവസം ഇവിടെ കഴിഞ്ഞു. കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നതിനിടയിൽ ജ്യോത്സ്യന്റെ പ്രവചന, ഗണന കഴിവും ബോധ്യപ്പെട്ടു. ഇതോടെ എന്തുകൊണ്ടാണ് രാഷ്ട്രീയക്കാരും സിനിമാക്കാരും ആനന്ദന്റെ ശിഷ്യരായതെന്നും വ്യക്തമായി.

മ്യൂസിയം ക്രൈം എസ്.ഐ സീതാറാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുനൽവേലിയിലെത്തി ജ്യോത്സ്യനെ പറ്റി അന്വേഷിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തന്റെ പേർക്ക് സ്വത്ത് എഴുതി വച്ചിരിക്കുന്നതായും ജ്യോത്സ്യന് അറിയില്ലായിരുന്നു. തമിഴ്‌നാട്ടിലെ പല പ്രമുഖരും ആശ്രയിക്കുന്ന ജ്യോത്സ്യനാണ് ആനന്ദ്. നല്ല ആസ്തി അദ്ദേഹത്തിനുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.