- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ് ബാക്ക് സീറ്റുകളും, എൽ.ഇ.ഡി.ലൈറ്റുകളും ഓരോ സീറ്റിന്റെ കൈപ്പിടിയിലും മൊബൈൽ ഫോൺ ചാർജ് സംവിധാനവും; തീവണ്ടിയുടെ വേഗമെത്രയെന്നും അറിയാം; ശൗചാലയത്തിലെ വെള്ളത്തിന്റെ ടാപ്പുകളും സ്വയം പ്രവർത്തിക്കും; വിമാനയാത്രയെ അനുസ്മരിക്കും വിധം എൽഇഡി ടിവികളും; ശതാബ്ദിയിൽ അനുഭൂതി ഫസ്റ്റ്ക്ലാസ് എ.സി. കോച്ചുമായി റെയിൽവേ; കേരളവും പ്രതീക്ഷയിൽ
ചെന്നൈ: കേരളത്തിന് ശതാബ്ദി എക്സ്പ്രസ് തീവണ്ടി അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരിൽനിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച് യാത്ര തുടരുന്ന വണ്ടി രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും. അങ്ങനെ ദിവസേനയുള്ള ഓട്ടമാകുമെന്നാണ് പ്രതീക്ഷ. അതിനിടെ ആധുനിക സൗകര്യങ്ങളോടെയുള്ള 'അനുഭൂതി' ഫസ്റ്റ്ക്ലാസ് എ.സി. കോച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയിരിക്കുന്നു. ഇതോടെ കേരളവും പ്രതീക്ഷയിലാവുകയാണ്. പുതിയ തീവണ്ടിക്കും ഈ കോച്ചുകൾ കിട്ടുമോ എന്നതാണ് പ്രതീക്ഷയായി ഉയരുന്നത്. പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് കോച്ച് നിർമ്മിച്ചത്. തുടക്കത്തിൽ ചെന്നൈ-ബെംഗളൂരു ശതാബ്ദി എക്സ്പ്രസിലും ചെന്നൈ-കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസിലും ഓരോ കോച്ചുകളാണ് ഉണ്ടാവുക. ഈ കോച്ചുകൾ കേരളത്തിലേക്കും അനുദവിക്കാൻ സാധ്യത ഏറെയാണ്. പുഷ് ബാക്ക് സീറ്റുകൾ, എൽ.ഇ.ഡി.ലൈറ്റുകൾ, ഓരോ സീറ്റിന്റെ കൈപ്പിടിയിലും മൊബൈൽ ഫോൺ ചാർജ്
ചെന്നൈ: കേരളത്തിന് ശതാബ്ദി എക്സ്പ്രസ് തീവണ്ടി അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരിൽനിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച് യാത്ര തുടരുന്ന വണ്ടി രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും. അങ്ങനെ ദിവസേനയുള്ള ഓട്ടമാകുമെന്നാണ് പ്രതീക്ഷ. അതിനിടെ ആധുനിക സൗകര്യങ്ങളോടെയുള്ള 'അനുഭൂതി' ഫസ്റ്റ്ക്ലാസ് എ.സി. കോച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയിരിക്കുന്നു. ഇതോടെ കേരളവും പ്രതീക്ഷയിലാവുകയാണ്. പുതിയ തീവണ്ടിക്കും ഈ കോച്ചുകൾ കിട്ടുമോ എന്നതാണ് പ്രതീക്ഷയായി ഉയരുന്നത്.
പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് കോച്ച് നിർമ്മിച്ചത്. തുടക്കത്തിൽ ചെന്നൈ-ബെംഗളൂരു ശതാബ്ദി എക്സ്പ്രസിലും ചെന്നൈ-കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസിലും ഓരോ കോച്ചുകളാണ് ഉണ്ടാവുക. ഈ കോച്ചുകൾ കേരളത്തിലേക്കും അനുദവിക്കാൻ സാധ്യത ഏറെയാണ്. പുഷ് ബാക്ക് സീറ്റുകൾ, എൽ.ഇ.ഡി.ലൈറ്റുകൾ, ഓരോ സീറ്റിന്റെ കൈപ്പിടിയിലും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള പ്ലഗ്ഗുകൾ, സീറ്റിനോടുചേർന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനം എന്നിവയുണ്ടാവും.
വിമാനയാത്രയിലേതുപോലുള്ള സൗകര്യങ്ങളാണ് കോച്ചിലുണ്ടാവുക. ഓരോ സീറ്റിലിരിക്കുന്നവർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന പ്രത്യേകം എൽ.ഇ.ഡി. ടി.വി.കൾ ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. സാധാരണ ഫസ്റ്റ് ക്ലാസ് കോച്ചിലേതിനെക്കാൾ 20 ശതമാനം നിരക്ക് കൂടുതലാണ്. ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള അനുഭൂതി കോച്ചിൽ തമിഴ്, കന്നഡ ഭാഷകളിലുള്ള സിനിമകളും പാട്ടുകളുമുണ്ടാവും. ഇയർ ഫോൺ ഉപയോഗിച്ച് കേൾക്കാം. അതിവേഗത്തിൽ ഓടിക്കാൻ കഴിയുന്ന കോച്ചിൽ ജി.പി.എസ്.സൗകര്യവുമുണ്ട്.
തീവണ്ടിയുടെ വേഗമെത്രയെന്നും അറിയാൻ കഴിയും. ഇരുഭാഗത്തുമായി രണ്ടുവീതം സീറ്റുകളോടെ 56 സീറ്റുകളാണ് കോച്ചിലുള്ളത്. കോച്ചിന്റെ അകത്തെ വാതിലുകൾ സ്വയം പ്രവർത്തിക്കുന്നവയാണ്. ശൗചാലയങ്ങളിലെ വെള്ളത്തിന്റെ ടാപ്പുകളും സ്വയം പ്രവർത്തിക്കുന്നവയാണ്. യാത്രയ്ക്കിടെ ആവശ്യമെങ്കിൽ റെയിൽവേ ജീവനക്കാരെ വിളിക്കാനുള്ള കോളിങ് ബെൽ സീറ്റിനുമുകളിൽ സജ്ജമാക്കിയിട്ടുണ്ട്. തീവണ്ടി ഓരോ സ്റ്റേഷനിലുമെത്തുന്നത് അറിയിക്കാൻ അനൗൺസ്മെന്റ് സംവിധാനവുമുണ്ട്. കൂടുതൽയാത്രക്കാർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ കൂടുതൽ കോച്ചുകൾ ഒരുക്കുമെന്ന് ബേസിൻ ബ്രിഡ്ജ് യാർഡിലെ ചീഫ് കോച്ച് ഡിപ്പോ ഓഫീസർ സുരേഷ് പറഞ്ഞു.
കേരളത്തിന് അനുവദിച്ച ശതാബ്ദി തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. വണ്ടി ഓടിത്തുടങ്ങുന്ന തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യവും ഇടപെടലും കേരളത്തിന് ശതാബ്ദി അനുവദിക്കുന്നതിനുപിന്നിൽ ഉണ്ടായിരുന്നെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ ശതാബ്ദി എക്സ്പ്രസ് ഉണ്ട്.