ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം.പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗമാണ് സ്വർണം നേടിയത്, സ്നാച്ചിൽ 144ഉം ക്ലീൻ ആൻ ജർക്കിൽ 17ഉം അടക്കം 317 കിലോയാണ് സതീഷ് ഉയർത്തിയത്. ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവർ (312 കിലോ ) വെള്ളിയും ആസ്ട്രേലിയയുടെ ഫ്രാൻകോയിൽ എട്ടോൻഡി (305 കിലോ ) വെങ്കലവും നേടി.

ആദ്യ രണ്ടു സ്വർണനേട്ടവും ഭാരോദ്വഹനത്തിൽ തന്നെയായിരുന്നു. മീരഭായ് ചാനു, സഞ്ജിത ചാനു എന്നിവർ ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. ഗുരുരാജ വെള്ളിയും ദീപക് ലാതർ വെങ്കലം നേടിയിരുന്നു.ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അഞ്ചായിയാണ് ഉയർന്നത്.
ഗ്ലാസ്‌ഗോയിൽ നടന്ന 2014 കോമൺവെൽത്ത് ഗെയിംസിൽ ഇതേ വിഭാഗത്തിൽ മൽസരിച്ച് ഈ ഇരുപത്തഞ്ചുകാരൻ സ്വർണം നേടിയിരുന്നു.