- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് ധരിക്കാതെ റിയാദിലെ തെരുവിൽ നിന്ന് ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ടു; സൗദി യുവതി അറസ്റ്റിൽ; കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന ചാട്ടവാറടികൾ
മലക് അൽ ഷെഹ്‌റി എന്ന സൗദി യുവതി ചുമ്മാ ഒരു രസത്തിനായിരുന്നു ഹിജാബ് ധരിക്കാതെ റിയാദിലെ തെരുവിൽ നിന്ന് ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ ഇട്ടത്. ഇവിടുത്തെ മതനിയമം ലംഘിച്ചതിനെ തുടർന്ന് യുവതിക്ക് നേരെ കടുത്ത വധഭീഷണികൾ വന്ന് കൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് മതപൊലീസിന്റെ അറസ്റ്റിലായ യുവതിയെ കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന ചാട്ടവാറടികളാണ്. ഹിജാബ് ധരിക്കാതെയെടുത്ത ഷെഹ്‌റിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കടുത്ത രീതിയിലുള്ള ഇസ്ലാമിക നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്ത് സ്ത്രീകൾക്ക് കർക്കശമായ വസ്ത്ര നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് ചാട്ടവാറടി പോലുള്ള കടുത്ത ശിക്ഷയാണ് നൽകി വരുന്നത്. മതപൊലീസ് യുവതിക്കെതിരെ പരാതി ഫയൽ ചെയ്തതിനെ തുടർന്ന് യുവതിയെ കസ്റ്റഡിയിൽ വച്ചിരിക്കുന്നുവെന്നാണ് അറബി പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഓറഞ്ചും പിങ്കും കലർന്ന നിറത്തിലുള്ളതും കണങ്കാൽ വരെ നീളുന്നതുമായ വസ്ത്രത്തിന് മേൽ കറുത്ത ജാക്കറ്റും ബുട്ടുമണിഞ്ഞ് ശിരോവസ്ത്രമില്ലാതെ നിൽക്കു
മലക് അൽ ഷെഹ്‌റി എന്ന സൗദി യുവതി ചുമ്മാ ഒരു രസത്തിനായിരുന്നു ഹിജാബ് ധരിക്കാതെ റിയാദിലെ തെരുവിൽ നിന്ന് ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ ഇട്ടത്. ഇവിടുത്തെ മതനിയമം ലംഘിച്ചതിനെ തുടർന്ന് യുവതിക്ക് നേരെ കടുത്ത വധഭീഷണികൾ വന്ന് കൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് മതപൊലീസിന്റെ അറസ്റ്റിലായ യുവതിയെ കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന ചാട്ടവാറടികളാണ്. ഹിജാബ് ധരിക്കാതെയെടുത്ത ഷെഹ്‌റിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കടുത്ത രീതിയിലുള്ള ഇസ്ലാമിക നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്ത് സ്ത്രീകൾക്ക് കർക്കശമായ വസ്ത്ര നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് ചാട്ടവാറടി പോലുള്ള കടുത്ത ശിക്ഷയാണ് നൽകി വരുന്നത്.
മതപൊലീസ് യുവതിക്കെതിരെ പരാതി ഫയൽ ചെയ്തതിനെ തുടർന്ന് യുവതിയെ കസ്റ്റഡിയിൽ വച്ചിരിക്കുന്നുവെന്നാണ് അറബി പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഓറഞ്ചും പിങ്കും കലർന്ന നിറത്തിലുള്ളതും കണങ്കാൽ വരെ നീളുന്നതുമായ വസ്ത്രത്തിന് മേൽ കറുത്ത ജാക്കറ്റും ബുട്ടുമണിഞ്ഞ് ശിരോവസ്ത്രമില്ലാതെ നിൽക്കുന്ന ചിത്രമാണ് ഷെഹ്‌റി പോസ്റ്റ് ചെയ്തിരുന്നത്. ഈ ചിത്രം വൈറലായതിനെ തുടർന്ന് യുവതിക്കെതിരെ രാജ്യമാകമാനം കടുത്ത ആരോപണമാണ് ഉയർന്ന് വന്നിരുന്നത്. യുവതിയെ കൊല്ലുമെന്ന് നിരവധി ഭീഷണികൾ ഉണ്ടായിട്ടുണ്ട്. ഈ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ തലവെട്ടുകയാണെന്നാണ് ഒരു സന്ദേശത്തിലുണ്ടായിരുന്നത്. യുവതിയെ കൊന്ന് മൃതദേഹം പട്ടികൾക്കിട്ട് കൊടുക്കാനാണ് ഒരാൾ നിർദേശിച്ചിരിക്കുന്നത്.
രാജ്യത്തിലെ നിയമങ്ങൾ ബഹുമാനിക്കാത്ത യുവതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് യുവതി അറസ്റ്റിലായതിനെ തുടർന്ന് ഒരു സൗദിക്കാരൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ എതിർപ്പുകൾ ശക്തമാണെങ്കിലും യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. സൗദി യുവതിയുടെ ധൈര്യത്തെയും ഉൽപതിഷ്ണുതയെയും ചിലർ പുകഴ്‌ത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സൗദിയിൽ പുരുഷനും സ്ത്രീയും തമ്മിൽ കടുത്ത വിവേചനമാണുള്ളതെന്നും ഇപ്പോൾ അതിനെതിരെ പോരാടേണ്ടുന്ന സമയമാണെന്നും പ ലരും പ്രതികരിച്ചിരിക്കുന്നു. സൗദിയിലെത്തുന്ന വിദേശികളായ സ്ത്രീകളടക്കം പുറത്തിറങ്ങുമ്പോൾ പൂർണമായും ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കേണ്ടതാണ്. എന്നാൽ മുസ്ലിം സ്ത്രീകൾ ശിരസും മറയ്‌ക്കേണ്ടതാണ്. മുഖം പൂർണമായും മറയ്‌ക്കേണ്ടതില്ലെങ്കിലും ചിലർ ഇത്തരത്തിലുള്ള ബുർഖ ധരിച്ച് വരുന്നുണ്ട്.