- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ് നിരോധനം പിൻവലിച്ചത് ടെസ്റ്റ് ഡോസ് മാത്രം; സ്ത്രീ സ്വാതന്ത്ര്യം മുതൽ മൗലികാവകാശങ്ങൾ വരെ പുനഃസ്ഥാപിക്കും; കടുംപിടിത്തക്കാരായ പുരോഹിതരെ മാറ്റി പകരം പുരോഗമന ചിന്തയുള്ള ഇസ്ലാമിനെ പ്രതിഷ്ഠിക്കും; സൗദിയെ ആധുനിക കാലത്തേക്ക് നയിക്കാൻ ഉറച്ച് കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ
ജിദ്ദ: സൗദി അറേബ്യയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ചെയ്യുന്നതിനുള്ള നിരോധനം അടുത്തിടെ പിൻവലിച്ചത് വൻ വാർത്ത ആയിരിക്കുകയാണല്ലോ.. എന്നാൽ ഇതൊരു ടെസ്റ്റ് ഡോസ് മാത്രമാണെന്നും ഇത്തരത്തിലുള്ള അനേകം വിപ്ലവകരമായ പരിഷ്‌കാരങ്ങൾ സൗദിയിൽ നടപ്പിലാക്കാൻ പോകുന്നതേയുള്ളുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം രാജ്യത്ത് സ്ത്രീസ്വാതന്ത്ര്യം മുതൽ മൗലികാവകാശങ്ങൾ വരെ പുനഃസ്ഥാപിക്കും. കടുംപിടിത്തക്കാരായ പുരോഹിതരെ മാറ്റി പകരം പുരോഗമന ചിന്തയുള്ള ഇസ്ലാമിനെ പ്രതിഷ്ഠിക്കുകയും ചെയ്യും. ഈ വിധത്തിൽ സൗദിയെ ആധുനിക കാലത്തേക്ക് നയിക്കാൻ ഉറച്ചാണ് കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ മുന്നിട്ടിറങ്ങാൻ പോകുന്നത്. സൗദിയിലെ യുവജനങ്ങളെയും വിദേശ നിക്ഷേപകരെയും സംതൃപ്തിപ്പെടുത്തുന്ന തരത്തിൽ രാജ്യത്തെ മാറ്റി മറിക്കാനാണ് മുഹമ്മദ് ബിൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുമ്പ് സൗദി എങ്ങനെയായിരുന്നുവോ അതു പോലുള്ള മിതവാദപരമായ ഇസ്ലാമത വിശ്വാസത്തിലേക്ക് തിരിച്ച് പോകാൻ തുടങ്ങിയിരുന്നുവെന്നാണ് റിയാദിൽ വച്ച് നടന്ന ഒരു എക്കണോമിക് ഫോറത്തിൽ സംസാരിക്കവ
ജിദ്ദ: സൗദി അറേബ്യയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ചെയ്യുന്നതിനുള്ള നിരോധനം അടുത്തിടെ പിൻവലിച്ചത് വൻ വാർത്ത ആയിരിക്കുകയാണല്ലോ.. എന്നാൽ ഇതൊരു ടെസ്റ്റ് ഡോസ് മാത്രമാണെന്നും ഇത്തരത്തിലുള്ള അനേകം വിപ്ലവകരമായ പരിഷ്‌കാരങ്ങൾ സൗദിയിൽ നടപ്പിലാക്കാൻ പോകുന്നതേയുള്ളുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം രാജ്യത്ത് സ്ത്രീസ്വാതന്ത്ര്യം മുതൽ മൗലികാവകാശങ്ങൾ വരെ പുനഃസ്ഥാപിക്കും. കടുംപിടിത്തക്കാരായ പുരോഹിതരെ മാറ്റി പകരം പുരോഗമന ചിന്തയുള്ള ഇസ്ലാമിനെ പ്രതിഷ്ഠിക്കുകയും ചെയ്യും. ഈ വിധത്തിൽ സൗദിയെ ആധുനിക കാലത്തേക്ക് നയിക്കാൻ ഉറച്ചാണ് കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ മുന്നിട്ടിറങ്ങാൻ പോകുന്നത്.
സൗദിയിലെ യുവജനങ്ങളെയും വിദേശ നിക്ഷേപകരെയും സംതൃപ്തിപ്പെടുത്തുന്ന തരത്തിൽ രാജ്യത്തെ മാറ്റി മറിക്കാനാണ് മുഹമ്മദ് ബിൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുമ്പ് സൗദി എങ്ങനെയായിരുന്നുവോ അതു പോലുള്ള മിതവാദപരമായ ഇസ്ലാമത വിശ്വാസത്തിലേക്ക് തിരിച്ച് പോകാൻ തുടങ്ങിയിരുന്നുവെന്നാണ് റിയാദിൽ വച്ച് നടന്ന ഒരു എക്കണോമിക് ഫോറത്തിൽ സംസാരിക്കവെ ബിൻ പ്രസ്താവിച്ചിരിക്കുന്നത്. അടുത്ത 30 വർഷങ്ങൾ സൗദി നശീകരണ പരമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമയം ദുരുപയോഗം ചെയ്യില്ലെന്നും പകരം ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് സമയം ചെലവഴിക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു.
ഇതിന്റെ ഭാഗമായി തീവ്രവാദത്തെ അടുത്ത് തന്നെ സൗദി ഇല്ലാതാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ബിൻ കീരീടാവകാശിയായി വാഴിക്കപ്പെട്ടിരുന്നത്. സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം പിൻവലിച്ചതിന് പുറമെ മിക്സഡ്-ജെൻഡർ നാഷണൽ ഡേയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു. യാഥാസ്ഥിതികമായ മുസ്ലിം വിശ്വാസങ്ങളിൽ അയവ് വരുത്താനും രാജ്യത്തെ ആധുനിക വൽക്കരിക്കുന്നതിനുമുള്ള ആദ്യ പടിയാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ലോകമാകമാനമുള്ള നിരവധി ഇസ്ലാമിക ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം വളരെ കാലമായി സൗദി നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. അതിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനാണ് ബിൻ മുന്നിട്ടിറങ്ങുന്നത്.
ന്യൂയോർക്കിലും വാഷിങ്ടണിലും 2001സെപ്റ്റംബർ 11 ന് നടത്തിയ ആക്രമണത്തിലും സൗദിക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ വർഷം ആരോപണം ഉയർന്നിരുന്നു. ഇവിടെ വിമാനം ഇടിച്ചിറക്കി 3000ത്തോളം പേരുടെ മരണത്തിന് വഴിയൊരുക്കിയ ആക്രമണം നടത്തിയ 19 പേരിൽ 15 പ രേും സൗദിയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ സിറിയയിൽ നിന്നും മടങ്ങിയെത്തിയ ജിഹാദിഭീകരരുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള രാജ്യവും സൗദിയാണ്. ഇത്തരം പേര് ദോഷങ്ങളിൽ നിന്നും രാജ്യത്തെ മോചിപ്പിച്ച് അതിന്റെ 1970 കളിലെ മിതവാദപരമായ ഇസ്ലാംരീതികളിലേക്ക് എത്തിക്കുമെന്നാണ് ബിൻ വാഗ്ദാനം ചെയ്യുന്നത്.
1970കളിലായിരുന്നു സൗദിയിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ തുടങ്ങിയിരുന്നത്. ഉദാഹരണമായി അന്ന് ടെലിവിഷനും പെൺകുട്ടികൾ്ക്കായുള്ള സ്‌കൂളുകളും ആരംഭിച്ചിരുന്നു. എന്നാൽ രാജ്യത്തെ മതപരവും സാമൂഹികപരവുമായ ഭരണാധികാരം അൽ-ഷെയ്ഖ് കുടുംബത്തിന്റെ കൈകളിൽ വന്നതോടെ കാര്യങ്ങൾ മാറി മറിയുകയും പുരോഗമന പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കപ്പെടുകയുമായിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളിൽ സൗദി ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്ന് വെളിപ്പെടുത്തുന്ന നിരവധി മാറ്റങ്ങൾ പ്രകടമായിരുന്നു.
രാജ്യത്ത് കൺസേർട്ടുകൾ, കോമിക്-കോൺ പോപ് കൾച്ചർ ഫെസ്റ്റിവൽ, പുരുഷന്മാരും സ്ത്രീകളും ചേർന്നുള്ള നാഷണൽ ഡേആഘോഷം തുടങ്ങിയവ ഇതിന്റെ ഭാഗമായിട്ടായിരുന്നു അരങ്ങേറിയിരുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് മ്യൂസിക്കിനൊപ്പം രാജ്യത്തെ ജനങ്ങൾ തെരുവുകളിൽ നൃത്തം ചവിട്ടിയത് ഇതാദ്യമായിട്ടായിരുന്നു. ഇതിന്റെ വരുമാന ഉറവിടങ്ങളിൽ മാറ്റം വരുത്താനും എണ്ണയെ മാത്രം ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥ അഴിച്ച് പണിയാനും സൗദി ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ യാഥാസ്ഥിതിക സമൂഹത്തിലും പരിഷ്‌കരണങ്ങൾ തുടങ്ങിയിട്ടുണ്ട്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച സൗദി 380 ബില്യൺ പൗണ്ടിന്റെ സ്വതന്ത്ര എക്കണോമിക് മേഖല ബിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രൊജക്ട് നിയോം എന്നാണ് അറിയപ്പെടുന്നത്. നോർത്ത് വെസ്റ്റേൺ തീരപ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മേഖല രാജ്യത്തെ മറ്റിടങ്ങളിലെ നിയമങ്ങളിൽ നിന്നും വേറിട്ടായിരിക്കും പ്രവർത്തിക്കുന്നത്. ഊർജം, ജലം, ബയോടെക്നോളജി, ഭക്ഷണം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്,, എന്റർടെയിന്മെന്റ് എന്നിവയടക്കമുള്ള വ്യവസായങ്ങളിലായിരിക്കും ഈ സോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബിൻ വ്യക്തമാക്കുന്നു.
സൗദിയിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നുവെന്ന ആരോപണം മനുഷ്യാവകാശ സംഘടനകൾ തുടർച്ചയായി ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിലും ബിൻ പരിഷ്‌കരണം നടത്തുമെന്ന പ്രതീക്ഷയും ഈ അവസരത്തിൽ ശക്തമാണ്.