- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയേയും ബഹ്റൈനേയും ബന്ധിപ്പിക്കാൻ കടൽപ്പാലം; മനാമയേയും റിയാദിനേയും ബന്ധിപ്പിക്കാൻ റോഡ് വരുന്നു; സ്വകാര്യ നിഅക്ഷേപത്തിലൂടെ പദ്ധതി പൂർത്തീകരിക്കാൻ ധാരണ
ജിദ്ദ: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിച്ച് പുതിയ കടൽപ്പാലം നിർമ്മിക്കും. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസും, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ബഹ്‌റൈൻ ഭരണാധികാരിയോടുള്ള ബഹുമാനാർഥം കിങ് ഹമദ് കോസ്് വേ എന്ന പേരിലായിരിക്കും പുതിയതായി നിർമ്മിക്കുന്ന പാലം അറിയപ്പെടുക. റിയാദിനെയും മനാമയെയും ബന്ധിപ്പിച്ചു കൊണ്ട് കടലിലൂടെ പുതിയ പാലവും റോഡും നിർമ്മിക്കുക. പുതിയ പാലം സംബന്ധിച്ച് വിശദമായ പഠനം നടത്താൻ സൗദി, ബഹ്‌റൈൻ ഭരണാധികാരികൾ തമ്മിൽ തീരുമാനിച്ചു. പൂർണമായും സ്വകാര്യ നിക്ഷേപത്തോടെയായിരിക്കും പാലം നിർമ്മിക്കുക. വാഹനഗതാഗതത്തിനും റെയിൽ ഗതാഗതത്തിനും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന തരത്തിലായിരിക്കും പുതിയ പാലമെന്നാണ് സൂചന നിർദിഷ്ട ജിസിസി റെയിലിന്റെ ഭാഗമായുള്ള റെയിൽ പാത ഈ പാലത്തിലൂടെയായിരിക്കും കടന്നു പോവുക. നാലു വർഷം കൊണ്ട് കോസ് വേയുടെ നിർമ്മാണം പൂർത്തീകരിക്കാമെന്നാമ് കണക്കു കൂട്ടൽ. നിലവിൽ കിങ് ഫഹദ് കോസ് വേ ആണ് സൗദിയെയും ബഹ്റൈനെയു
ജിദ്ദ: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിച്ച് പുതിയ കടൽപ്പാലം നിർമ്മിക്കും. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസും, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ബഹ്‌റൈൻ ഭരണാധികാരിയോടുള്ള ബഹുമാനാർഥം കിങ് ഹമദ് കോസ്് വേ എന്ന പേരിലായിരിക്കും പുതിയതായി നിർമ്മിക്കുന്ന പാലം അറിയപ്പെടുക.
റിയാദിനെയും മനാമയെയും ബന്ധിപ്പിച്ചു കൊണ്ട് കടലിലൂടെ പുതിയ പാലവും റോഡും നിർമ്മിക്കുക. പുതിയ പാലം സംബന്ധിച്ച് വിശദമായ പഠനം നടത്താൻ സൗദി, ബഹ്‌റൈൻ ഭരണാധികാരികൾ തമ്മിൽ തീരുമാനിച്ചു. പൂർണമായും സ്വകാര്യ നിക്ഷേപത്തോടെയായിരിക്കും പാലം നിർമ്മിക്കുക. വാഹനഗതാഗതത്തിനും റെയിൽ ഗതാഗതത്തിനും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന തരത്തിലായിരിക്കും പുതിയ പാലമെന്നാണ് സൂചന
നിർദിഷ്ട ജിസിസി റെയിലിന്റെ ഭാഗമായുള്ള റെയിൽ പാത ഈ പാലത്തിലൂടെയായിരിക്കും കടന്നു പോവുക. നാലു വർഷം കൊണ്ട് കോസ് വേയുടെ നിർമ്മാണം പൂർത്തീകരിക്കാമെന്നാമ് കണക്കു കൂട്ടൽ. നിലവിൽ കിങ് ഫഹദ് കോസ് വേ ആണ് സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന ഏകപാലം. പ്രതിദിനം നാൽപതിനായിരത്തിലധികം വാഹനങ്ങളാണ് ഈ പാത ഉപയോഗപ്പെടുത്തുന്നത്.