- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
75 മൈൽ നീളത്തിൽ അംബരചുംബികൾ; മരുഭൂമിയും കുന്നുകളും താണ്ടി കടൽതീരത്തെ സ്പർശിക്കുന്ന ഇവിടെ താമസമൊരുക്കുന്നത് 50 ലക്ഷം പേർക്ക്; ഒരറ്റത്തുനിന്ന് മറ്റെ അറ്റത്തെത്താൻ വേണ്ടത് 2 മിനിറ്റ് മാത്രം; ഈജിപ്ഷ്യൻ പിരമിഡുകളേക്കാൾ വലിയ സ്വപ്നം സൗദി കാണുന്നതിങ്ങനെ
റിയാദ്: സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തന്റെ പുതിയ സ്വപ്നം പരസ്യപ്പെടുത്തി. കണ്ണാടികൾ പതിപ്പിച്ച 75 മൈൽ നീളത്തിലുള്ള രണ്ട് അംബരചുംബികളാണ് ആ സ്വ്പ്നം. മനുഷ്യർക്ക് മറ്റെന്തിനേക്കാളേറെ പ്രാധാന്യം നൽകുന്ന സാംസ്‌കാരിക വിപ്ലവം എന്ന് എം ബി എസ് വിശേഷിപ്പിച്ച ഈ പദ്ധതിക്ക് മിറർ ലൈൻ എന്നാണ് പേരിട്ടിരിക്കുന്നത്. 2021 ജനുവരിയിൽ എം ബി എസ് പ്രഖ്യാപിച്ച മരുഭൂമിയിലെ നഗരമായ നിയോമിന്റെ ഭാഗമായിട്ടായിരിക്കും ഈ സ്വപ്ന സൗധം ഉയർന്ന് പരിക.
മരുഭൂമിയും, മലനിരകളും താണ്ടി സമുദ്രതീരത്ത് എത്തിനിൽകുന്ന 75 മൈൽ നീളത്തിൽ പരസ്പരം സമാന്തരമായി പോകുന്ന 1600 അടി ഉയരമുള്ള രണ്ട് കെട്ടിടങ്ങളായിരിക്കും മിറർ ലൈനിൽ ഉണ്ടാവുക. 2030 ഓടേ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് എം ബി എസ് പറയുന്നു. എന്നാൽ, അത്തരത്തിലൊരു കെട്ടിടം നിർമ്മാണം പൂർത്തിയാക്കാൻ ചുരുങ്ങിയത് 50 വർഷങ്ങളെങ്കിലും എടുക്കുമെന്നാണ് എഞ്ചിനീയർമാർ പറയുന്നത്.
ഇത്രയും നീളത്തിലുള്ള ഒരു കെട്ടിടം പണിയുമ്പോൾ ഭൂമിയുടെ ഉയർച്ച താഴ്‌ച്ചകൾ പരിഗണിക്കേണ്ടതായിട്ടുണ്ട്. മാത്രമല്ല, ഇതിനടിയിലൂടെ ഒരു ഹൈസ്പീഡ് റെയിലും നിർമ്മിക്കും. നിർമ്മാണം പൂർത്തിയാകുമ്പോൾ ഇത് ഗൾഫ് ഓഫ് അഖാബയിൽ നിന്നും തുടങ്ങി, മലനിരകൾക്കിടയിലൂടെ കടന്ന് തീരപ്രദേശത്തുകൂടി എയ്‌രോട്രോപോളിസ് മരുഭൂമി മേഖലയിൽ അവസാനിക്കുമെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
പണിപൂർത്തിയാകുമ്പോൾ ഏകദേശം 10 മില്യൺ ആളുകളെ ഉൾക്കൊള്ളാൻ ഇതിനകുമെന്ന് എം ബി എസ് പറയുന്നു. മാത്രമല്ല, ഹൈസ്പീഡ് റെയിൽ മാർഗം ഇതിന്റെ ഒരറ്റത്തുനിന്നും മറ്റെ അറ്റത്തേക്ക് കേവലം 20 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാകും. ഇതിന്റെ ഊർജ്ജാവശ്യങ്ങൾ മുഴുവൻ നിർവഹിക്കുക പുനരുപയോഗം ചെയ്യാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ചായിരിക്കും.
ട്രില്യൺ ഡോളർ ചെലവ് വരുന്ന ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇവിടെ താമസിക്കുന്നവരുടെ ഭക്ഷണാവശ്യങ്ങൾ നിറവേറ്റൻ വെർട്ടിക്കൽ ഫാമിങ് (ലംബതലത്തിലുള്ള കൃഷി) നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരികും. ഇവിടത്തെ താമസക്കാർ പ്രതിദിനം മൂന്ന് നേരത്തേ ആഹാരത്തിനായി വരിസംഖ്യ അടച്ച് സബ്സ്‌ക്രിപ്ഷൻ എടുക്കേണ്ടതായി വരും. തീർത്തും കർബൺ രഹിതമായ ഈ കെട്ടിടം പ്രാദേശിക പരിസ്ഥിതിയുമായി സൗഹാർദ്ദത്തിൽ ഉള്ളതായിരിക്കുമെന്നും എം ബി എസ് പറയുന്നു.
ഈ കെട്ടിടങ്ങളിലെ താമസം ഒരിക്കലും മടുപ്പുളവാക്കുന്നതായിരിക്കില്ല. ആയിരം അടി ഉയരത്തിലുള്ള സ്റ്റേഡിയം ഉൾപ്പടെ വിവിധ വിനോദോപാധികളും ഇവിടെയുണ്ടാകും. എണ്ണയെ മത്രം ആശ്രയിക്കുന്ന ഒരു സമ്പദ്ഘടനയെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾക്ക് നിയോം പദ്ധതി സഹായകരമാകുമെന്ന് എം ബി എസ് കരുതുന്നു. നിരവധി പുതിയ തൊഴിൽ അവസരങ്ങളായിരിക്കും ഇത് സൃഷ്ടിക്കുക.
എന്നാൽ, നിയോം പദ്ധതിയിലേക്ക് വിദേശ നിക്ഷേപങ്ങൾ പ്രതീക്ഷിച്ചതുപോലെ എത്തുന്നില്ല എന്നൊരു പോരായ്മയും ഉണ്ട്. സൗദിയുടെ മനുഷ്യാവകാശ രംഗത്തെ മോശം പ്രകടനം കാരണം പല പശ്ചത്യ രാജ്യങ്ങളും ഇവിടെ നിക്ഷേപം നടത്താൻ മടിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ, ഒരു മൈൽ നീളമുള്ള കെട്ടിടം നിർമ്മിക്കുവാനുള്ള പദ്ധതിയിൽ നിന്നും നിക്ഷേപ ലബ്ദിയിലെ പ്രശ്നങ്ങൾ കാരണം സൗദി അറേബ്യക്ക് വിട്ടു നിൽക്കേണ്ടതായി വന്നിട്ടുണ്ട്.
മറുനാടന് ഡെസ്ക്