കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം അലതല്ലുകയാണ്. സ്ത്രീപ്രവേശനത്തിന് എതിരു നിൽക്കുന്നവർ പ്രാർത്ഥനാ നാമജപ ഘോഷയാത്രകളും സംഘടിപ്പിച്ചാണ് പ്രതിഷേധം കനപ്പിക്കുന്നത്. കിട്ടിയ അവസരത്തിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കാൻ ഭക്തർ മെനക്കെടുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ ഇന്ന് കൊച്ചിയിൽ നടന്ന ഐഎസ്എൽ ഫുട്‌ബോൾ മത്സര വേദിയിലും ശരണംവിളി മുഴങ്ങി.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സി ധരിച്ച് ബാനറുമേന്തി എത്തിയവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സേവ് ശബരിമല ബാനറുകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ രംഗത്തെത്തിയത്. ശബരിമല യുവതി പ്രവേശന സുപ്രീം കോടതി വിധി മറികടക്കാൻ ഓർഡിനൻസ് ഇറക്കുക, റിവ്യു പെറ്റീഷൻ നൽകുക എന്നീ ആവശ്യങ്ങളാണ് ഐഎസ്എൽ വേദിയിലുള്ളവർ ആവശ്യപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്‌സും മുബൈ എഫ് സിയും തമ്മിൽ നടന്ന ഫുട്‌ബോൾ മത്സരത്തിനിടെയാണ് സേവ് ശബരിമല എന്നെഴുതിയ കറുത്ത തുണിയുമായി ശരണം വിളിച്ചത്. ഇടവേളയ്ക്ക് തൊട്ട് മുമ്പ് ശരണം വിളിച്ചവരിൽ നിന്നും പൊലീസ് ബാനർ പിടിച്ചു വാങ്ങുകയായിരുന്നു.

മത്സരം തുടങ്ങുന്നതിന് മുമ്പ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലും ശരണം വിളികളുമായി എ.എച്ച്.പി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവർത്തകർക്കൊപ്പം മിനുട്ടുകളോളം ഗാലറിയുടെ പതിനൊന്നാം നമ്പർ ഗേറ്റിന്റെ ഭാഗത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധാകരും ശരണം മുഴക്കി. മത്സരത്തിന്റെ അവസാന ഭാഗമെത്തിയപ്പോൾ പ്ലക്കാർഡുയർത്തി പ്രവർത്തകർ ശരണം വിളിച്ചെങ്കിലും മിനുട്ടുകൾക്കകം പൊലീസ് പ്ലക്കാർഡ് പിടിച്ചെടുത്തു. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തിയ വനിതകൾ അടക്കം ഇരുപത്തിയഞ്ചോളം പേരാണ് ഐ എസ് എൽ വേദിയിൽ വിത്യസ്തമായ പ്രതിഷേധത്തിൽ പങ്കെടുത്തത്.

അതേസമയം ശബരിമല യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് പൂങ്കാവ് ജംഗ്ക്ഷനിൽ നിന്ന് പ്രമാടം ശ്രീ മഹാദേവർ ക്ഷേത്ര കാണിക്ക മണ്ഡപത്തിലേക്ക് അയ്യപ്പ ഭക്തർ നാമജപഘോഷയാത്ര നടത്തി. ശരണംവിളികളുമായി ആയിരങ്ങളാണ് എഥ്തിയത്. ഈ ഘോഷയാത്രയുടെ ആവേശം സമൂഹമാധ്യമങ്ങളും ശരണം വിളികളിലും അലയടിക്കുന്നുണ്ട്.

കോന്നി മഠത്തിൽകാവ് ദേവീക്ഷേത്രത്തിൽ നിന്ന് ചിറയ്ക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേക്ക് അയ്യപ്പഭക്തരുടെ നാമജപ യാത്ര നടന്നു. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഓരോ കോണിലും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധം ഭക്തർ ഫേസ്‌ബുക്കിൽ തത്സമയമാക്കിയപ്പോൾ ഫേസ്‌ബുക്കിലും കട്ട സപ്പോർട്ടാണ് ലഭിക്കുന്നത്. അതേസമയം ആറന്മുളയിൽ ശയനപ്രദക്ഷിണം നടത്തിയാണ് പ്രതിഷേധിച്ചത്.

അതിനിടെ ശബരിമല ക്ഷേത്രദർശനത്തിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഓർഡിനൻസ ഇറക്കാൻ കേന്ദ്ര സർക്കാറിനോട അഭ്യർത്ഥിക്കുമെന്ന് ശബരിമല അയ്യപ്പസേവ സമാജം അഖിലേന്ത്യ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ പറഞ്ഞു. തങ്ങൾ കോടതിവിധി അംഗീകരിക്കുന്നില്ലെന്നും വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വിധി പുനഃപരിശോധിക്കണം. ക്ഷേത്രകാര്യങ്ങളിൽ ജ്ഞാനമുള്ള വിദഗ്ധരടങ്ങിയ കമ്മിഷൻ രൂപവതകരിക്കണം. ശബരിമലയിൽ ഇപ്പോഴത്തെ സ്ഥിതി തുടരാൻ രാഷട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകും. ഈ ആവശ്യങ്ങളുന്നയിച്ച കേന്ദ്ര സർക്കാറിന ഭീമഹരജി സമർപ്പിക്കും. ക്ഷേത്രം പൊതുസ്വത്താണ്, വിഗ്രഹത്തിന് ജീവനില്ല, മൂർത്തിക്ക് ഭരണഘടനപരമായ അവകാശങ്ങളില്ല തുടങ്ങിയ കോടതി പരാമർശങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷടിക്കും.

ഇതിനെതിരെ നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ടുപോകുകയും സമാധാനപരമായി പ്രതിഷേധിക്കുകയും ചെയ്യും. ശബരിമലയിലെ തീർത്ഥാടക പ്രവാഹത്തെ തടയാൻ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ട്. ഭക്തർക്കെതിരെ സത്യവാങ്മൂലം കൊടുത്ത് സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച കേരള സർക്കാറിന്റെ നടപടി ഹിന്ദു വിരുദ്ധമാണ്. മുഖ്യമന്ത്രി ബുദ്ധിമാനാണ്. ആധ്യാത്മിക സംഘടനകളെയും അയ്യപ്പ ഭക്തരേയും അദ്ദേഹം സമരത്തിലേക്ക് വലിച്ചിഴക്കില്ലെന്നാണ് പ്രതീക്ഷ. വിലക്ക് മറികടന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന യുവതികളെ അയ്യപ്പഭക്തർ തടയുമെന്നും ഈറോഡ് രാജൻ പറഞ്ഞു.

അതിനിടെ തുലാമാസ പൂജക്കായി ശബരിമല നടതുറക്കുമ്പോൾ സ്തീകളെ പ്രവേശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. സുപ്രീംകോടതി ഉത്തരവ് വന്ന 20 ദിവസത്തിനുശേഷം ഈമാസം 18നാണ് നട തുറക്കുന്നതെന്നതിനാൽ 41 ദിവസത്തെ വ്രതമെടുക്കാനുള്ള സമയം ലഭിക്കുന്നില്ലെന്നും അതിനാൽ, സത്രീകൾക്ക പ്രവേശം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി എ.എച്ച.പി സംസഥാന പ്രസിഡന്റ എം.കെ. ഗോപിനാഥാണ ഹരജി നൽകിയിരിക്കുന്നത. ശബരിമലയിൽ പ്രവേശിക്കാൻ താൽപര്യപ്പെടാത്ത വനിത പൊലീസുകാരെ അവിടെ ചുമതലയിൽ നിർബന്ധിച്ച നിയോഗിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

സെപറ്റംബർ 28ന സുപ്രീംകോടതി വിധി വന്ന ശേഷം സത്രീകളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിച്ചു വരുന്നതായി ഹരജിയിൽ പറയുന്നു. ശബരിമലയിലേക്ക് കെട്ടുകെട്ടി പോകാൻ 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് ആചാരം. ഈ മാസം നട തുറക്കുന്ന സമയത്ത 41 ദിവസത്തെ വ്രതമെടുക്കാൻ ഒട്ടും സാധ്യമല്ല. മാത്രമല്ല, ശബരിമല വിധിയുമായി ബന്ധപ്പെട്ട ഒട്ടേറെ പേർ പുനഃപരിശോധന ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട.

അതിനാൽ, കൃത്യമായി വ്രതമെടുക്കാതെ സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കരുതെന്നും തുലാംമാസ നടതുറപ്പിന സത്രീകൾ പ്രവേശിക്കുന്നത തടയണമെന്നുമാണ ആവശ്യം. വനിത പൊലീസുകാരെ ശബരിമലയിൽ ജോലിക്ക് നിയോഗിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഒട്ടേറെ വനിത പൊലീസുകാർക്ക് വിശ്വാസപരമായ കാരണങ്ങളാൽ പമ്പക്കപ്പുറത്തേക്ക് പോയി ജോലി ചെയ്യാൻ വിമുഖതയുണ്ട്. അത്തരക്കാരെ നിർബന്ധിച്ച ശബരി മല ഡ്യൂട്ടിക്ക് അയക്കരുതെന്നും ഹരജിയിൽ പറയുന്നു.