- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
എസ്.ബി.ടിയിൽ സപ്തമി നിക്ഷേപ പദ്ധതിക്ക് തുടക്കമായി; 700 ദിവസത്തേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 10000
തിരുവനന്തപുരം: തദ്ദേശീയരും പ്രവാസികളും ഉൾപ്പെടെയുള്ള മുഴുവൻ ഇടപാടുകാർക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ സപ്തമി നിക്ഷേപ പദ്ധതി. 700 ദിവസ കാലാവധിയിൽ ആരംഭിക്കുന്ന പദ്ധതിയിൽ 9.15 ശതമാനം പലിശനിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വർഷാനുസൃത നേട്ടം 9.84 ശതമാനം ആയിരിക്കും. പദ്ധതി ഈമാസം എട്ട് മുതൽ എസ്.ബി.ടിയുടെ എല്ലാ ശഖകളിലും പ്രാബല്
തിരുവനന്തപുരം: തദ്ദേശീയരും പ്രവാസികളും ഉൾപ്പെടെയുള്ള മുഴുവൻ ഇടപാടുകാർക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ സപ്തമി നിക്ഷേപ പദ്ധതി. 700 ദിവസ കാലാവധിയിൽ ആരംഭിക്കുന്ന പദ്ധതിയിൽ 9.15 ശതമാനം പലിശനിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വർഷാനുസൃത നേട്ടം 9.84 ശതമാനം ആയിരിക്കും. പദ്ധതി ഈമാസം എട്ട് മുതൽ എസ്.ബി.ടിയുടെ എല്ലാ ശഖകളിലും പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. പദ്ധതി പ്രകാരം നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്.
തദ്ദേശീയരായ, 60 അറുപത് വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് 9.45 ശതമാനം (വർഷാനുസൃത നേട്ടം 10.19 ശതമാനം) നിരക്കിൽ പലിശ ലഭിക്കും. ഒരു വർഷവും അതിന് മുകളിൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 8.75 ശതമാനമായി പുനർ നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എസ്.ബി.ടി ശാഖയുമായി ബന്ധപ്പെടണം. ഫോൺ : 0471 2192584. ഇ മെയിൽ : cmpsb@sb.co.in