- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിലെ ആൾദൈവം ആശാറാം ബാപ്പുവിനെതിരായ പീഡനക്കേസ് വൈകുന്നതിൽ സുപ്രീംകോടതിയുടെ വിമർശനം; കേസിന്റെ പുരോഗതി അറിയിക്കാനും നിർദ്ദേശം
ന്യൂഡൽഹി: ബലാത്സംഗ കേസിൽ ഹരിയാനക്കാരൻ ആൾദൈവം അകത്തായതോടെ സമാനമായ മറ്റു കേസുകളിലും നടപടി വേണമെന്ന ആവശ്യമുയരുന്നു. ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. ഇത്രയും കാലമായിട്ടും ഇരയുടെ മൊഴിപോലും എടുക്കാത്തതെന്തുകൊണ്ടാണ് കോടതി സർക്കാരിനോട് ചോദിച്ചു. കേസിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഗാന്ധിനഗർ കോടതിയിലാണ് ആശാറാം ബാപ്പുവിന്റെ കേസ് നടക്കുന്നത്. 2013 ആഗസ്തിൽ രണ്ടു സഹോദരിമാർ നൽകിയ പരാതിയിലാണ് 72 കാരനായ ആശാറാം ബാപ്പു ജയിലിലാകുന്നത്. ജസ്റ്റിസുമാരായ എൻ വി രാമണ്ണയും അമിതാവാ റോയിയും ഉൾപ്പെട്ട ബഞ്ചാണ് നിർദ്ദേശം നല്കിയത്. കേസ് ദീപാവലി കഴിഞ്ഞ് കേൾക്കാനായി മാറ്റിവച്ചു. രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സൂററ്റ് സ്വദേശികളായ പെൺകുട്ടികൾ പരാതി നൽകിയത് . ബാപ്പുവിനും മകൻ നാരായൺ സായിയുമാണ് പ്രതികൾ. കേസിലെ 46 സാക്ഷികളുടെ വിസ്താരം നടത്താനും കോടതി നിർദ്ദേശിച്ചു.
ന്യൂഡൽഹി: ബലാത്സംഗ കേസിൽ ഹരിയാനക്കാരൻ ആൾദൈവം അകത്തായതോടെ സമാനമായ മറ്റു കേസുകളിലും നടപടി വേണമെന്ന ആവശ്യമുയരുന്നു. ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. ഇത്രയും കാലമായിട്ടും ഇരയുടെ മൊഴിപോലും എടുക്കാത്തതെന്തുകൊണ്ടാണ് കോടതി സർക്കാരിനോട് ചോദിച്ചു.
കേസിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഗാന്ധിനഗർ കോടതിയിലാണ് ആശാറാം ബാപ്പുവിന്റെ കേസ് നടക്കുന്നത്. 2013 ആഗസ്തിൽ രണ്ടു സഹോദരിമാർ നൽകിയ പരാതിയിലാണ് 72 കാരനായ ആശാറാം ബാപ്പു ജയിലിലാകുന്നത്.
ജസ്റ്റിസുമാരായ എൻ വി രാമണ്ണയും അമിതാവാ റോയിയും ഉൾപ്പെട്ട ബഞ്ചാണ് നിർദ്ദേശം നല്കിയത്. കേസ് ദീപാവലി കഴിഞ്ഞ് കേൾക്കാനായി മാറ്റിവച്ചു.
രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സൂററ്റ് സ്വദേശികളായ പെൺകുട്ടികൾ പരാതി നൽകിയത് . ബാപ്പുവിനും മകൻ നാരായൺ സായിയുമാണ് പ്രതികൾ. കേസിലെ 46 സാക്ഷികളുടെ വിസ്താരം നടത്താനും കോടതി നിർദ്ദേശിച്ചു.