- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിനെ പിടിച്ചുലച്ച് സ്‌കൂളിൽ വെടിവയ്പ്പും ഐഎംഎഫ് ആസ്ഥാനത്ത് ലെറ്റർബോംബു സ്‌ഫോടനവും; സ്‌കൂൾ ആക്രമണത്തിൽ എട്ടു പേർക്കു പരിക്ക്; ലെറ്റർബോംബിൽ ഐഎംഎഫ് സെക്രട്ടറിയും ഗുരുതരാവസ്ഥയിൽ; ലെറ്റർബോംബ് ഭീകരാക്രമണമെന്ന് പ്രസിഡന്റ് ഒളാന്ത്
പാരിസ്: ഫ്രാൻസിൽ സ്‌കൂളിൽ വെടിവെയ്‌പ്പ്. ഗ്രാസെ നഗരത്തിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ എട്ടു പേർക്കു പരിക്കേറ്റു. ഇതിനിടെ രാജ്യ തലസ്ഥാനമായ പാരീസിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) ഓഫീസിൽ ലെറ്റർ ബോംബു സ്‌ഫോടനവും ഉണ്ടായി. ഇതിൽ ഒരാൾക്കു ഗുരുതര പരിക്കേറ്റു. ദക്ഷിണ ഫ്രാൻസിലെ ഗ്രാസെ നഗരത്തിലെ ഹൈസ്‌കൂളിലാണു വെടിവെയ്‌പ്പ് ഉണ്ടായത്. അമേരിക്കയിലെ സ്‌കൂളുകളിൽ വെടിവയ്‌പ്പ് കൂടെക്കൂടെ അരങ്ങേറാറുണ്ടെങ്കിലും യൂറോപ്യൻ രാജ്യത്ത് ഇത്തരം സംഭവങ്ങൾ വിരളമാണ്. വെടിവയ്‌പ്പിൽ എട്ടു പേർക്കു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ വിദ്യാർത്ഥി അറസ്റ്റിലായി. മറ്റൊരാൾ ഓടിപ്പോകുന്നതു കണ്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, ഭീകരാക്രമണമല്ലെന്നാണു പ്രാദേശിക അധികൃതരുടെ നിഗമനം. എന്നാൽ രാജ്യവ്യാപകമായി ഫ്രഞ്ച് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ അടച്ചിട്ടിരിക്കുകയാണ്. ഐഎംഎഫിന്റെ പാരിസിലെ ഓഫിസിലാണു പകൽ ലെറ്റർ ബോംബ് സ്‌ഫോടനം ഉണ്ടായത്. ഓഫീസിലെ ഒരു സെക്രട്ടറിക്കു സാരമായി പരുക്കേറ്റു. ഫ്രാൻസി
പാരിസ്: ഫ്രാൻസിൽ സ്‌കൂളിൽ വെടിവെയ്‌പ്പ്. ഗ്രാസെ നഗരത്തിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ എട്ടു പേർക്കു പരിക്കേറ്റു. ഇതിനിടെ രാജ്യ തലസ്ഥാനമായ പാരീസിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) ഓഫീസിൽ ലെറ്റർ ബോംബു സ്‌ഫോടനവും ഉണ്ടായി. ഇതിൽ ഒരാൾക്കു ഗുരുതര പരിക്കേറ്റു.
ദക്ഷിണ ഫ്രാൻസിലെ ഗ്രാസെ നഗരത്തിലെ ഹൈസ്‌കൂളിലാണു വെടിവെയ്‌പ്പ് ഉണ്ടായത്. അമേരിക്കയിലെ സ്‌കൂളുകളിൽ വെടിവയ്‌പ്പ് കൂടെക്കൂടെ അരങ്ങേറാറുണ്ടെങ്കിലും യൂറോപ്യൻ രാജ്യത്ത് ഇത്തരം സംഭവങ്ങൾ വിരളമാണ്. വെടിവയ്‌പ്പിൽ എട്ടു പേർക്കു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ വിദ്യാർത്ഥി അറസ്റ്റിലായി. മറ്റൊരാൾ ഓടിപ്പോകുന്നതു കണ്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, ഭീകരാക്രമണമല്ലെന്നാണു പ്രാദേശിക അധികൃതരുടെ നിഗമനം. എന്നാൽ രാജ്യവ്യാപകമായി ഫ്രഞ്ച് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ അടച്ചിട്ടിരിക്കുകയാണ്.
ഐഎംഎഫിന്റെ പാരിസിലെ ഓഫിസിലാണു പകൽ ലെറ്റർ ബോംബ് സ്‌ഫോടനം ഉണ്ടായത്. ഓഫീസിലെ ഒരു സെക്രട്ടറിക്കു സാരമായി പരുക്കേറ്റു. ഫ്രാൻസിലെ ഐഎംഎഫിന്റെ സെക്രട്ടേറിയറ്റിന്റെ വിലാസത്തിൽ വന്ന പാക്കേജ് സെക്രട്ടറി തുറക്കവെയാണ് സ്‌ഫോടനം ഉണ്ടായത്. ഇവരുടെ കൈയും മുഖവും പൊള്ളിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനു പിന്നിൽ ആരെന്നു വ്യക്തമായിട്ടില്ല. അതേസമയം, ഇതു ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ത് പ്രതികരിച്ചു.
തലസ്ഥാന നഗരത്തിലെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽനിന്നു ജീവനക്കാരെ ഉടൻതന്നെ ഒഴിപ്പിച്ചു. പ്രാദേശികമായി നിർമ്മിച്ച ബോംബാണിതെന്നാണു പൊലീസ് നിഗമനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഐഎംഎഫിനു നേരെ ഭീഷണി ഉണ്ടായിരുന്നുവെന്നും പാരിസ് പൊലീസ് മേധാവി മിഷെൽ കാഡോട്ട് അറിയിച്ചു. സ്‌ഫോടന സമയത്ത് ഓഫിസ് മുറിയിൽ മൂന്നുപേരെ ജോലിയിൽ ഉണ്ടായിരുന്നുള്ളൂ. തപാൽവഴിയാണ് പാക്കേജ് എത്തിയത്.