- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ കായികോത്സവത്തിൽ രണ്ടാംദിവസം എറണാകുളവും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മീറ്റിലെ വേഗതാരങ്ങളെ നിശ്ചയിച്ച 100 മീറ്ററിന് പിന്നാലെ എറണാകുളത്തിന് 96ഉം പാലക്കാടിന് 92ഉം പോയന്റ്; രണ്ടാം ദിനത്തിൽ തകർന്നത് രണ്ട് മീറ്റ് റെക്കോഡുകൾ; ദേശീയ റെക്കോഡ് മറികടന്ന് രണ്ട് താരങ്ങൾ
പാലാ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 41 ഇനങ്ങൾ പൂർത്തിയായപ്പോൾ ഇഞ്ചോടിഞ്ച് പൊരുതി എറണാകുളവും പാലക്കാടും. മീറ്റിന്റെ പ്രധാന ആകർഷണമായ 100 മീറ്റർ ഓട്ടമടക്കം പൂർത്തിയായപ്പോൾ 96 പോയിന്റുമായി എറണാകുളം ഒന്നാമതും തൊട്ടുപിന്നിലായി 92 പോയിന്റോടെ പാലക്കാടും മുന്നേറുന്നു. തിരുവനന്തപുരം സായിയുടെ ആൻസ്റ്റിൻ ജോസഫ് സാജി മീറ്റിലെ താര രാജാവും കോഴിക്കോട് പുല്ലൂരാംപാറ എച്ച്എസ്എസിലെ അപർണ്ണറോയ് മീറ്റിലെ താരറാണിയുമായി. ദേശീയ റെക്കോർഡുകൾ മറികടന്ന രണ്ടു പ്രകടനങ്ങളും ഇന്ന് മീറ്റിൽ ഉണ്ടായി. ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപിലായിരുന്നു രണ്ടു റെക്കോർഡ് പ്രകടനങ്ങളും. എറണാകുളം മതിരപ്പിള്ളി വി.എച്ച്.എസ്.എസിലെ സാന്ദ്രാ സാബുവും തൃശൂർ ഗവ.ഫിഷറീസ് ഹയർസെക്കൻഡറി നാട്ടിക സ്‌കൂളിലെ ആൻസി സോജനുമാണ് റെക്കോർഡ് ജേതാക്കൾ. മേളയുടെ ആദ്യ ദിനമായ വെള്ളിയാഴ്ചയും ദേശീയ റെക്കോർഡുകൾ മറികടന്ന രണ്ടു പ്രകടനങ്ങളുണ്ടായിരുന്നു. കൂടാതെ രണ്ടു മീറ്റ് റെക്കോർഡുകളും രണ്ടാം ദിനത്തിൽ തകർത്തു. ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ അതുല്യ 40
പാലാ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 41 ഇനങ്ങൾ പൂർത്തിയായപ്പോൾ ഇഞ്ചോടിഞ്ച് പൊരുതി എറണാകുളവും പാലക്കാടും. മീറ്റിന്റെ പ്രധാന ആകർഷണമായ 100 മീറ്റർ ഓട്ടമടക്കം പൂർത്തിയായപ്പോൾ 96 പോയിന്റുമായി എറണാകുളം ഒന്നാമതും തൊട്ടുപിന്നിലായി 92 പോയിന്റോടെ പാലക്കാടും മുന്നേറുന്നു.
തിരുവനന്തപുരം സായിയുടെ ആൻസ്റ്റിൻ ജോസഫ് സാജി മീറ്റിലെ താര രാജാവും കോഴിക്കോട് പുല്ലൂരാംപാറ എച്ച്എസ്എസിലെ അപർണ്ണറോയ് മീറ്റിലെ താരറാണിയുമായി. ദേശീയ റെക്കോർഡുകൾ മറികടന്ന രണ്ടു പ്രകടനങ്ങളും ഇന്ന് മീറ്റിൽ ഉണ്ടായി. ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപിലായിരുന്നു രണ്ടു റെക്കോർഡ് പ്രകടനങ്ങളും.
എറണാകുളം മതിരപ്പിള്ളി വി.എച്ച്.എസ്.എസിലെ സാന്ദ്രാ സാബുവും തൃശൂർ ഗവ.ഫിഷറീസ് ഹയർസെക്കൻഡറി നാട്ടിക സ്‌കൂളിലെ ആൻസി സോജനുമാണ് റെക്കോർഡ് ജേതാക്കൾ. മേളയുടെ ആദ്യ ദിനമായ വെള്ളിയാഴ്ചയും ദേശീയ റെക്കോർഡുകൾ മറികടന്ന രണ്ടു പ്രകടനങ്ങളുണ്ടായിരുന്നു.
കൂടാതെ രണ്ടു മീറ്റ് റെക്കോർഡുകളും രണ്ടാം ദിനത്തിൽ തകർത്തു. ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ അതുല്യ 400 മീറ്ററിൽ ജൂനിയർ ആൺകുട്ടികളുടെ അഭിഷേക് മാത്യു എന്നിവരാണ് ഇന്ന് മീറ്റ് റെക്കോർഡുകൾ നേടിയത്. പോയിന്റ് പട്ടികയിൽ 60 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതും 43 പോയിന്റുമായി കോഴിക്കോട് നാലാമതുമാണ്.
സ്‌കൂളടിസ്ഥാനത്തിൽ കെ.എച്ച്.എസ് കുമാരുപുത്തൂരാണ് 37 പോയിന്റോടെ മുന്നിൽ. 31 പോയിന്റുമായി പറളി എച്ച്.എസും 30പോയിന്റുമായി മാർബേസിൽ എച്ച്എസ്എസ് കോതമംഗലവും തൊട്ടുപിന്നാലെയുമുണ്ട്.