- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിത്തുറ അൽഫോൻസാ സ്‌കൂളിലെ ആഭാസ യൂണിഫോണിന്റെ ചിത്രമെടുത്ത ഫൊട്ടോഗ്രാഫർക്കെതിരേ പോക്‌സോ കേസ്; ന്യായീകരിച്ചു മടുത്ത് ഒടുക്കം യൂണിഫോം തന്നെ പിൻവലിച്ച സ്‌കൂൾ അധികൃതരുടെ പരാതിയിൽ നടപടി; തെറ്റുചൂണ്ടിക്കാട്ടിയതിനു പകതീർക്കുന്നുവെന്ന് ഫൊട്ടോഗ്രാഫർ
പാലാ: അരുവിത്തുറ സ്‌കൂളിലെ വിവാദമായ സ്‌കൂൾ യൂണിഫോമിന്റെ ചിത്രം പർത്തിയ ഫോട്ടോഗ്രാഫർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേസ്. സ്‌കൂളിലെ പിടിഎ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫൊട്ടോഗ്രാഫർ ബോസ് ഈപ്പനെതിരേ ഈരാറ്റുപേട്ട പൊലീസ് നടപടി എടുത്തിരിക്കുന്നത്. മൂന്ന് പെൺകുട്ടികൾ സഭ്യതയ്ക്കു നിരക്കാത്ത യൂണിഫോം ധരിച്ചുനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ബോസ് എടുത്ത ചിത്രം സഖറിയ പൊൻകുന്നം എന്ന മറ്റൊരു ഫൊട്ടോഗ്രാഫറാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പാലാ അൽഫോൻസാ സ്‌കൂളിലെ സിബിഎസ്ഇ വിദ്യാർത്ഥിനികൾക്കു സഭ്യമല്ലാത്ത സ്‌കൂൾ യൂണിഫോം നല്കിയതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യൂണിഫോമിനൊപ്പമുള്ള ഓവർകോട്ടാണ് സഭ്യതയ്ക്കു നിരക്കാത്ത രീതിയിൽ ഡിസൈൻ ചെയ്തത്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോയും യഥാർത്ഥ സ്‌കൂൾ യൂണിഫോമും തമ്മിൽ യാതൊരു ബന്ധവിമില്ലെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ വിശദീകരണം. ഒരു രക്ഷിതാവും യൂണിഫോമിന്റെ കാര്യത്തിൽ പര
പാലാ: അരുവിത്തുറ സ്‌കൂളിലെ വിവാദമായ സ്‌കൂൾ യൂണിഫോമിന്റെ ചിത്രം പർത്തിയ ഫോട്ടോഗ്രാഫർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേസ്. സ്‌കൂളിലെ പിടിഎ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫൊട്ടോഗ്രാഫർ ബോസ് ഈപ്പനെതിരേ ഈരാറ്റുപേട്ട പൊലീസ് നടപടി എടുത്തിരിക്കുന്നത്. മൂന്ന് പെൺകുട്ടികൾ സഭ്യതയ്ക്കു നിരക്കാത്ത യൂണിഫോം ധരിച്ചുനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ബോസ് എടുത്ത ചിത്രം സഖറിയ പൊൻകുന്നം എന്ന മറ്റൊരു ഫൊട്ടോഗ്രാഫറാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പാലാ അൽഫോൻസാ സ്‌കൂളിലെ സിബിഎസ്ഇ വിദ്യാർത്ഥിനികൾക്കു സഭ്യമല്ലാത്ത സ്‌കൂൾ യൂണിഫോം നല്കിയതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യൂണിഫോമിനൊപ്പമുള്ള ഓവർകോട്ടാണ് സഭ്യതയ്ക്കു നിരക്കാത്ത രീതിയിൽ ഡിസൈൻ ചെയ്തത്.
എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോയും യഥാർത്ഥ സ്‌കൂൾ യൂണിഫോമും തമ്മിൽ യാതൊരു ബന്ധവിമില്ലെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ വിശദീകരണം. ഒരു രക്ഷിതാവും യൂണിഫോമിന്റെ കാര്യത്തിൽ പരാതിയോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ല. ഫോട്ടോഷോപ്പിലൂടെ വികൃതമാക്കിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും സ്‌കൂൾ അധികൃതർ വിശദീകരിച്ചു.
അതേസമയം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച സഖറിയ പൊൻകുന്നം, ഫോട്ടോഷോപ്പ് ഉപയോഗിച്ചുവെന്ന വാദം അംഗീകരിച്ചു. എന്നാൽ അത് കുട്ടികളുടെ മുഖം മറയ്ക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഏതുതരം അന്വേഷണം നേടിൻ തയാറാണെന്നും സഖറിയ പറഞ്ഞു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തുടർന്ന് പിടിഎ യോഗം ചേർന്ന് വിവാദ ഓവർകോട്ട് പിൻവലിക്കാനുള്ള തീരുമാനം എടുത്തു.
വിഷയത്തിൽ സ്ഥലം എംഎൽഎ കൂടിയായ പി.സി. ജോർജ് അടക്കമുള്ളവർ ഫൊട്ടോഗ്രാഫറെ കുറ്റപ്പെടുത്തുകയുണ്ടായി. ചിത്രം എടുത്തു പ്രചരിപ്പിച്ച ഫൊട്ടോഗ്രാഫറുടെ നടപടി അപലപനീയമാണെന്നും വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ഫോട്ടോ എടുത്ത ബോസ് ഈപ്പനെതിരേ കഠിനമായ വകുപ്പുകളുള്ള പോക്‌സോ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
തെറ്റ് ചൂണ്ടിക്കാട്ടിയതിന് തനിക്ക് നേരെ സ്‌കൂൾ അധികൃതർ പകപോക്കുകയാണെന്ന് ബോസ് പ്രതികരിച്ചു. യൂണിഫോമിനെപ്പറ്റി ഒരുപാട് രക്ഷിതാക്കൾ പരാതി പറഞ്ഞതുകൊണ്ടാണ് ഞാൻ ചിത്രമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജ്മെന്റിനെ ഭയന്ന് അവരത് തുറന്നുപറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെക്കാലങ്ങൾക്കു മുമ്പു കേരളത്തിൽ സ്ത്രീകൾ ധരിച്ചിരുന്ന റൗക്ക മോഡലിലുള്ള ഓവർക്കോട്ടാണ് പെൺകുട്ടികൾക്കു ധരിക്കാൻ നല്കിയത്. പഴയകാലത്തെ സ്ത്രീകളുടെ ജംബർ ആകൃതിയിൽ ഡിസൈൻ ചെയ്ത യൂണിഫോം പല കുട്ടികളും ധരിക്കാൻ വിസമ്മതിച്ചുവെങ്കിലും അധികൃതർ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്.
സഭ്യമല്ലാത്ത യൂണിഫോമും ധരിച്ചുനിൽക്കുന്ന വിദ്യാർത്ഥിനികളുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതിനു പിന്നാലെ യൂണിഫോം ധരിച്ച ചിത്രം വ്യാജമാണെന്നാണ് സൂകൾ ആധികൃതർ ആദ്യം വാദിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ സ്‌കൂൾ അധികൃതർ തന്നെ വിശദീകരണവുമായെത്തി. പിടിഎ അറിവോടെയും സമ്മതത്തോടെയുമാണ് യൂണിഫോം ഡിസൈൻ ചെയ്തതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. യഥാർത്ഥ യൂണിഫോമും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നവയും തമ്മിൽ വ്യത്യാസമുണ്ടെന്നും പറഞ്ഞു. എന്നാൽ ബാലാവകാശ കമ്മീഷൻ കേസെടുത്തതോടെ യൂണിഫോം മാറ്റാൻ പിടിഎ തീരുമാനിക്കുകയായിരുന്നു.