തൃശ്ശൂർ: മതപ്രഭാഷണങ്ങൾ കേൾക്കാൾ ആളുകൾ കൂട്ടത്തോടെ എത്തിച്ചേരുന്നത് കേരളത്തിലെ ഒരു പതിവു കാഴ്‌ച്ചയാണ്. അതുകൊണ്ട് തന്നെ മതപ്രഭാഷണ മാഫിയ അത്രമേൽ ശക്തമാണ് ഇവിടെ എന്നു പറയേണ്ടി വരും. ഈ മതപ്രഭാഷകർക്ക് സ്ഥിരം ചില ശത്രുക്കളുമുണ്ട്. അത് ശാസ്ത്രത്തെ കുറിച്ച് കൂടുതലായി സംസാരിക്കുന്നവരും നിരീശ്വര വാദികളുമാണ്. അത്തരക്കാരെ കുറിച്ച് പല കാര്യങ്ങളും പരത്തിപ്പറയുന്നവരാണ് പ്രഭാഷകർ. എന്നാൽ, പൊതുസംവാദ വേദിയിൽ എത്തി ശാസ്ത്രത്തെ കുറിച്ച് വാദിക്കുന്നവരോട് ഏറ്റുമുട്ടാൻ ഇക്കൂട്ടർക്ക് ധൈര്യമില്ലന്നതാണ് വാസ്തവം. അത്തരം സംവാദങ്ങൾ ഉണ്ടായപ്പോഴൊക്കെ ഇവർക്ക് തോൽവി പിണഞ്ഞിട്ടുണ്ട്. എന്തായാലും സാമൂഹ്യ മാധ്യമങ്ങൾ സജീവമായതോടെ ശാസ്ത്രാവബോധം കേരള സമൂഹത്തിൽ കാര്യമായി തന്നെ വേരൂന്നിയിട്ടുണ്ട്. ശാസ്ത്ര സംവാദങ്ങൾ കേൾക്കാൽ നിറഞ്ഞ സദസു തന്നെയുണ്ട്.

കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന സംവാദ വേദിയിലും നിറഞ്ഞ പങ്കാളിത്തമാണ് ഉണ്ടായത്. സയൻസ് കേൾക്കാൻ വേണ്ടി തിങ്ങി നിറഞ്ഞ് നിൽക്കുന്ന ഒരാൾക്കൂട്ടം കേരളത്തിലിപ്പോഴും സാധ്യമാണെന്ന് തെളിയിക്കുന്നതാണ് തൃശൂരിൽ നടന്ന കെ.വേണു/ സി രവിചന്ദ്രൻ സംവാദം. സയൻസ് ഏറ്റവും മികച്ച ജ്ഞാനമാർഗ്ഗമാണോ എന്ന ചോദ്യത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച നടന്നത്. മുൻ നക്‌സൽ നേതാവും സാമൂഹ്യ പ്രവർത്തകനുമായി വേണുവും രവിചന്ദ്രനും ഏറ്റുമുട്ടിയപ്പോൾ മികച്ച പ്രതികരണമാണ് ഉണ്ടായത്.

എസൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സംവാദം സംഘടിപ്പിച്ചത്. സംവിധായകൻ സജീവൻ അന്തിക്കാടായിരുന്നു മോഡറേറ്റർ. നിരീശ്വരവാദിയായിരുന്ന തന്റെ ഭൂതകാലം പറഞ്ഞു കൊണ്ടാണ് കെ വേണു സംവാദത്തിന് തുടക്കമിട്ടത്. ശാസ്ത്രത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടെങ്കിലും ഒരു സമ്പൂർണ ജ്ഞാന മാർഗ്ഗമായി കണക്കാക്കാൻ സാധിക്കില്ലെന്ന വാദമായിരുന്നു വേണു മുന്നോട്ടു വെച്ചത്. നമ്മുടെ സമാന്യ ബുദ്ധിശക്തി കൊണ്ട് പ്രവഞ്ചത്തിന്റെ വിവിധങ്ങളായ മേഖലകളെ കുറിച്ച് അറിയാൻ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ ദാർശനികമായി ചിന്താഗതിക്ക് ഏറെ പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സാമാന്യ യുക്തിക്ക് ഒന്നിന്റെ അവസാനമാണ് മറ്റൊന്നിന്റെ തുടക്കമാണെന്ന് പറയാം. എന്നാൽ, എല്ലായെപ്പോഴും അത് ശരിയായി കൊള്ളണമെന്നില്ലെന്നും വേണു പറഞ്ഞു. ശാസ്ത്രത്തിന്റെ അറിവുകൾ പരിമിതമാണ്. നിരീശ്വരവാദിയാണെന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് വേണു തുടങ്ങിയത്. പ്രപഞ്ചത്തെ കുറിച്ചാണ് പറഞ്ഞത്. നമ്മുടെ ബുദ്ധി ശാസ്ത്രത്തെ പോലെ തന്നെ പരിമിതമാണെന്നാണ് വേണു പറഞ്ഞ്. സാമാന്യയുക്തി ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ കാര്യമാണെന്ന് പറഞ്ഞു.

ശാസ്ത്രജ്ഞന്റെ അറിവുകൾ പരിമിതമാണ്. അത് കണക്കുകളിൽ അധിഷ്ഠിതമായാണ് നിൽക്കുന്നത്. ശാസ്ത്രമാണ് പറയുന്നത് അനന്തമായ പ്രപഞ്ചം എന്നാണ്. മനുഷ്യ മനസിന്റെ അന്വേഷണം കൊണ്ട് പ്രപഞ്ചത്തിന്റെ അനന്തതയെ കൂട്ടിക്കെട്ടാൻ സാധിക്കില്ല. അതേസമയം കല, സാഹിത്യം തുടങ്ങി മേഖലകളിലും അന്തമായ അറിവുകളുണ്ടെന്ന് വേണു പറഞ്ഞു. കോസ്മിറ് റേസ് എവിടെ നിന്നാണ് വരുന്നത്. അതിന്റെ ഉറവിടം എവിടെയാണ്. ശാസ്ത്രത്തിന് ഇതിന് ഉത്തരം കണ്ടെത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. അനന്തമായ പ്രപഞ്ചത്തിലെ പ്രകാശ രശ്മികളുടെ പ്രവാഹമാണെന്നും കെ വേണു പറഞ്ഞു.

അതേസമയം വേണുവിന് മറുപടി നൽകി തുടങ്ങിയ സി രവിചന്ദ്രൻ സംശയങ്ങൾക്ക് ഇട നൽകാതെ സയൻസാണ് ഇന്നത്തൈ ജ്ഞാനമാർഗ്ഗങ്ങളിൽ ഏറ്റവും മികച്ചതെന്ന് വ്യക്തമാക്കി. ന്യുനതകൾ ഇല്ലെന്ന് പറയുന്നില്ല. എങ്കിലും ഏറ്റവും മികച്ചതാണ്. ഏതൊരു വാദങ്ങളെയും അംഗീകരിച്ചു കൊണ്ടാണ് ശാസ്ത്രം മുന്നോട്ടു പോകുന്നത്. പ്രകൃതി പ്രവചനാതീതമാണെന്ന് പറഞ്ഞാൽ അതിനെ പിന്തുണക്കും ഒന്നിനെയും നിരികാരിക്കില്ല. അതിനെ കുറിച്ച് പഠിക്കുന്ന ഒരു ടൂളാണ് സയൻസ്. സയൻസ് കൊണ്ടുവന്ന മാറ്റമാണ് പ്രപഞ്ചത്തിലെ ഇന്നത്തെ പല നേട്ടങ്ങളും.

ഒരു പക്ഷേ 20 നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന വ്യക്തിയെ ഇന്നത്തെ ശാസ്ത്രയുഗത്തിൽ കൊണ്ടു നിർത്തിയാൽ അദ്ദേഹം ഒന്നിനെയും അംഗീകരിച്ചെന്ന വരില്ല. ഒരു പക്ഷേ കുറേക്കാലങ്ങൾ ശേഷം ഇപ്പോഴത്തെ നമ്മൾ അന്ന് ജനിച്ചാൽ പല കാര്യങ്ങളെയും തള്ളിപ്പറയും. ഇത് എന്റെ പ്ലാനറ്റ് അല്ലെന്ന് പോലും പറഞ്ഞേക്കും. അത്രയ്ക്ക് വേഗത്തിലാണ് ശാസ്ത്രത്തിന്റെ കുതിപ്പ്- രവിചന്ദ്രൻ പറഞ്ഞു.

നക്ഷത്രങ്ങളെ കുറിച്ച് ഒന്നുമറിയാത്ത ഒരു ജനത ഇവിടെ ഉണ്ടായിരുന്നു. അന്ന് നക്ഷത്രങ്ങളെ കുറിച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് സംസാരിച്ചത്. എന്നാൽ, ഇന്ന ഒരു നക്ഷത്രത്തിലെ വാതകം എന്താണ്. ഭൂമിയിൽ നിന്നുള്ള ദൂരം എത്രയാണ് ഇങ്ങനെ നിരവധി കാര്യങ്ങൾ ശാസ്ത്രതതിന്റെ മികവിൽ നമുക്ക് അറിയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നര മണിക്കൂർ നീണ്ടു നിന്ന സംവാദത്തി രവിചന്ദ്രന്റെ വാദങ്ങൾക്കാണ് കൂടുതൽ ബലം ലഭിച്ചത്. രവിചന്ദ്രൻ തന്നെ സംവാദത്തിൽ മുന്നിൽ നിന്നുവെന്നാണ് പൊതുവേ അഭിപ്രായം ഉയർന്നത്. സിനിമാ താരങ്ങളുടെ സ്റ്റേജ് ഷോ കാണാൻ നിൽക്കുന്നതു പോലെ ഒരു കൂട്ടം ആളുകൾ സയൻസ് കേൾക്കാൻ മൂന്നര മണിക്കൂർ തിങ്ങി നിറഞ്ഞു നിൽക്കുക എന്നതിലെ അത്ഭുതവും പലരും പങ്കുവെച്ചു.