- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി ആക്രമണം; കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി; കണ്ണവം സ്വദേശി സലാഹുദ്ദീൻ എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതി; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം; കൊലപാതകത്തിന് പിന്നിൽ ബിജെപി എന്ന് എസ്ഡിപിഐ; സ്ഥലത്ത് സംഘർഷാവസ്ഥ; വൻ പൊലീസ് സംഘം കണ്ണവത്ത്
കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദ്ദീൻ ആണ് വെട്ടേറ്റ് മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന ഇയാളെ ബൈക്കിൽ വന്ന സംഘമാണ് ആക്രമിച്ചത്. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു.
കണ്ണവം വാഴപ്പുരയിൽ സലാഫുദ്ദീനെ ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറ് നിർത്തി സലാഹുദ്ദീൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കണ്ണവത്തിന് അടുത്ത് കൈച്ചേരി എന്ന സ്ഥലത്താണ് സംഭവം
ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
2018 ജനുവരിയിലായിരുന്നു ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന സലാഫുദ്ദീൻ 2019 മാർച്ചിൽ പൊലീസ് കീഴടങ്ങുകയായിരുന്നു. കേസിൽ ജാമ്യത്തിൽ കഴിയവേയാണ് ആക്രമണമുണ്ടായത്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കണ്ണവത്തെത്തി.
മറുനാടന് മലയാളി ബ്യൂറോ