- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ് ഭീതിയുടെ പശ്ചാത്തലത്തിൽ കൈവെട്ടു കേസിൽ പെട്ടവരെക്കുറിച്ചു പൊലീസ് വിവര ശേഖരണം നടത്തി; പലരും സ്വന്തം കാര്യം നോക്കി ജീവിക്കുന്നു; ദുരൂഹ പശ്ചാത്തലമുള്ളവരുമായി ബന്ധപ്പെടരുതെന്നു അംഗങ്ങൾക്ക് എസ്ഡിപിഐ നിർദ്ദേശം
കോതമംഗലം: വിവാദമായ കൈവെട്ടുകേസിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് കേസ്സിൽ നിന്നും ശിക്ഷയിൽ നിന്നുമൊഴിവാക്കപ്പെടുകയും ചെയ്ത നാല്പതിലേറെപ്പേരെക്കുറിച്ച് പൊലീസ് അടിയന്തര വിവരശേഖരണം നടത്തി. ഇവരിലേറെപ്പേരും ഇപ്പോൾ വിവിധ തൊഴിലുകളിലാണെന്നും ഇവർക്ക് തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിക്കാൻ കഴിയുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നുമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടിലെ ഉള്ളടക്കമെന്നാണ് ലഭ്യമായ വിവരം. കനകമലയിൽനിന്നും ഐ എസ് ഭീകരരെ എൻ ഐ എ പിടികൂടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിരുന്ന നിരീക്ഷണത്തിലാണ് ഇതുസംബന്ധിച്ച വിവരശേഖരണവുംനടന്നത്. ഐ എസ് ബന്ധമുള്ളവരിൽ പലരും മുമ്പു പോപ്പുലർ ഫ്രണ്ടിന്റെ സജീവപ്രവർത്തകരായിരുന്നെന്ന റിപ്പോർട്ടുമുണ്ടായി. തിവ്രവാദ നിലപാടുകളുള്ള സംഘടനകളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയോളമായി ഓരോ സ്‌റ്റേഷൻ പരിധിയിലും ഉത്തരവാദിത്വപ്പെട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ജില്ലാ പൊ
കോതമംഗലം: വിവാദമായ കൈവെട്ടുകേസിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് കേസ്സിൽ നിന്നും ശിക്ഷയിൽ നിന്നുമൊഴിവാക്കപ്പെടുകയും ചെയ്ത നാല്പതിലേറെപ്പേരെക്കുറിച്ച് പൊലീസ് അടിയന്തര വിവരശേഖരണം നടത്തി. ഇവരിലേറെപ്പേരും ഇപ്പോൾ വിവിധ തൊഴിലുകളിലാണെന്നും ഇവർക്ക് തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിക്കാൻ കഴിയുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നുമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടിലെ ഉള്ളടക്കമെന്നാണ് ലഭ്യമായ വിവരം.
കനകമലയിൽനിന്നും ഐ എസ് ഭീകരരെ എൻ ഐ എ പിടികൂടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിരുന്ന നിരീക്ഷണത്തിലാണ് ഇതുസംബന്ധിച്ച വിവരശേഖരണവുംനടന്നത്. ഐ എസ് ബന്ധമുള്ളവരിൽ പലരും മുമ്പു പോപ്പുലർ ഫ്രണ്ടിന്റെ സജീവപ്രവർത്തകരായിരുന്നെന്ന റിപ്പോർട്ടുമുണ്ടായി. തിവ്രവാദ നിലപാടുകളുള്ള സംഘടനകളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയോളമായി ഓരോ സ്‌റ്റേഷൻ പരിധിയിലും ഉത്തരവാദിത്വപ്പെട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവികൾക്ക് ലഭിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, ആലുവ, കോതമംഗലം, കുറുപ്പംപടി സ്റ്റേഷൻ പരിധികളിൽ നടത്തിയ ശക്തമായ നിരീക്ഷണത്തിലാണ് കൈവെട്ടുകേസ്സ് പ്രതികളുടെ നിലവിലെ ജീവിത സാഹചര്യം പൊലീസിനു ലഭിച്ചത്. കേസ്സിൽ 55 പേരെ പ്രതിചേർത്താണ് മൂവാറ്റുപുഴ പൊലീസ് ക്രൈംബ്രാഞ്ചിന് ഫയൽ കൈമാറിയത്. നടപടികൾ പുരോഗമിക്കവേ കേസ്സ് എൻ ഐ എ ക്ക് കൈമാറി.എൻ ഐ എ കേസ്സിൽ കുറ്റപത്രം തയ്യാറാക്കിയത് 35 പേരെ ഉൾപ്പെടുത്തിയായിരുന്നു.ഇവരിൽ എട്ടുപേരെയാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ ഏക്കുന്നം സ്വദേശി ഷഫീക്ക്, നൂലേലി സ്വദേശി സവാദ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.
കോട്ടപ്പടി ഏക്കുന്നം സ്വദേശി നൗഫൽ നെല്ലിക്കുഴി സ്വദേശി ഷംനാദ് എന്നിവർ കേസ്സിൽ നിന്നൊഴിവാക്കപ്പെട്ടവരാണ്. ഇവരിൽ നൗഫൽ നെല്ലിക്കുഴിയിലെ ഫർണിച്ചർ മേഖലയിൽ ജോലി ചെയ്തുവരികയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഷംനാദ് ഫർണിച്ചർ വിൽപ്പന രംഗത്താണെന്നും ഇരുമലപ്പടിക്കടുത്ത് സ്വന്തമായി വ്യാപാര സ്ഥാപനം നടത്തുന്നുണ്ടെന്നുമാണ് പൊലീസ് സ്ഥരീകരണം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന ഇവർ ഇരുവരും ഇപ്പോൾ സംഘടനയുമായി ബന്ധപ്പെടുന്നില്ലെന്നാണ് പ്രാദേശിക നേതൃത്വം പൊലീസിനു നൽകിയിട്ടുള്ള വിവരം. ബാക്കിയുള്ളവരിൽ ഒട്ടുമിക്കവരുടെയും ജീവിത സാഹചര്യം ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയെന്നാണ് പൊലീസ് സാക്ഷ്യം.
ഓരോരുത്തരെയും കൃത്യമായി നിരീക്ഷിച്ചു വിവരം ശേഖരിക്കാനായിരുന്നു ഉന്നതങ്ങളിൽ നിന്നും സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശം.ആലുവമേഖലയിൽ വിവരശേഖരണം ഇപ്പോഴും തുടരുകയാണെന്നാണ് അറിയുന്നത്. നിരോധിത തീവ്രവാദ സംഘടനയുടെ പ്രവർത്തകർ മേഖലയിൽ സജീവമാണെന്ന കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ തുടർനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാണ്. സിമി ക്യാമ്പ് നടന്ന പാനായിക്കുളം ആലുവക്കടുത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ്.
കനകമലയിലെ ഭീകരസാന്നിദ്ധ്യത്തിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്ന എസ് ഡി പി ഐ മുഖം മിനുക്കാൻ ശക്തമായ കർമ്മപദ്ധതി ആവിഷ്‌കരിച്ചതായും സൂചനയുണ്ട്. കൈവെട്ടുകേസ്സിൽ ഉൾപ്പെട്ട എല്ലാവരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ച സംഘടന, കനകമലയിൽ എൻ ഐ എ പിടിയിലായ തേജസിലെ ജീവനക്കാരനെയും പുറത്താക്കിയിരിക്കുകയാണ്.
ദുരൂഹ പശ്ചാത്തലമുള്ള വ്യക്തികളുമായും സംഘടനകളുമായും ഒരുതരത്തിലും ബന്ധപ്പെടരുതെന്നും ഇത്തരം നീക്കത്തിന് തയ്യാറാവുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും ദേശിയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം പാർട്ടി പഠനക്ലാസ്സുകളിൽ വ്യക്തമാക്കി, ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്തണമെന്നും എസ് ഡി പി ഐ പ്രാദേശിക നേതൃത്വം അറിയിച്ചു.
കനകമല സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഒരു മതവിഭാഗത്തെ മാത്രം ഉന്നവയ്ക്കുന്നത് ശരിയല്ലന്നും ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് സംഘടനയുടെ നിലപാടെന്നും നേതൃത്വം വ്യക്തമാക്കി.നെല്ലിക്കുഴിയിലെ ത്വരിഖത്ത് സംഘടനയുടെ പ്രവർത്തനവും പൊലീസ് നിരീക്ഷണ വിധേയമാക്കിയിരുന്നു. സംഘടനാ പ്രവർത്തകരുടെ കൂട്ടംചേരലും പ്രവർത്തനവും ശല്യമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ മൂവാറ്റുപുഴ ആർ ഡി ഒക്ക് പരാതി നൽകിരുന്നു.