കോഴിക്കോട്: തീവ്രവാദത്തിനും വർഗീയതക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കെ.എം.ഷാജിക്കെതിരെയുണ്ടായ ഹൈക്കോടതി വിധിയിൽ എസ്.ഡി.പി.ഐ.യും ജമാഅത്ത് ഇസ്ലാമിയും ആഘോഷതിമിർപ്പിൽ. ഈ രണ്ട് സംഘടനകളുടെയും നേത്യത്വത്തിലുള്ള വിവിധ വാട്‌സ് അപ്പ് -ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലാണ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നത്.കുറുക്ക് കൊള്ളുന്ന വാചകളും പ്രയോഗങ്ങളുമായാണ് ഇവർ ഷാജിക്കെതിരെ പട നയിക്കുന്നത്.

കഴിഞ്ഞ ദിവസം മാധ്യമം,തേജസ് എന്നീ പത്രങ്ങളിൽ വന്ന വാർത്തകൾ തന്നെ അതിന് പ്രധാന ഉദാഹരണമാണ്.ഷാജിയുടെ വർഗീയ വിരുദ്ധ നിലപാട് കാപട്യമാണെന്ന് പ്രഖ്യാപിക്കാനാണ് ഇവർ വാർത്തകൾക്കിടയിൽ സ്ഥാപിക്കാൻ ശ്രമിച്ചത്.തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ പ്രചരണം അഴിച്ചു വിട്ട ഷാജി തന്റെ പ്രസംഗത്തിലെ ചൂട് അറിഞ്ഞ കേന്ദ്രങ്ങളാണ് ഇപ്പോൾ ഷാജിക്കതിരെ രൂക്ഷമായ വിമർശനമഴിച്ചു വിടുന്നത്.മുസ്ലിം സംഘനകളിൽ എസ്.ഡി.പി.ഐ,ജമാഅത്ത് ഇസ്ലാമി,സുന്നീ എ.പി.വിഭാഗവും സിപിഎമ്മുമാണ് പ്രധാനമായും കളിക്കളത്തിലിറങ്ങി ഷാജിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്.

സൈബർ സഖാക്കൾ വിവിധ പ്രസംഗങ്ങളുടെ ക്ലിപ്പുകളുമായിട്ടാണ് അരിശം തിർക്കുന്നത്.വിവിധ പ്രസംഗ വേദികളിൽ പോരടിക്കുന്ന കെ.എം.ഷാജിയും സിപിഎമ്മിന്റെ എം.സ്വരാജും തമ്മിലുള്ള പ്രസംഗത്തിന്റെ ഭാഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തലങ്ങും വിലങ്ങും വൈറലായിട്ടുണ്ട്. നാറാത്തിലെ ആയുധ പരിശീലന കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ ശാപമാണ് ഷാജിക്കുണ്ടായതെന്ന വാദമാണ് എസ്.ഡി.പി.ഐ.പ്രവർത്തകർ ഉന്നയിക്കുന്നത്.മഅദനിയെ വരെ ഷാജിയാണ് കർണാടക പൊലീസിന് പിടിച്ച് കൊടുത്തതെന്ന രീതിയിലാണ് എസ്.ഡി.പി.ഐ.പ്രവർത്തകർ പ്രചരണം അഴിച്ചു വിടുന്നതെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്.

ഹൈക്കടോതി വിധി വന്ന ഉടനെ പ്രവർത്തകരുമായി ഫോൺ വഴി ബന്ധപ്പെടാനും അവർക്ക് വേണ്ട നിർദ്ദേശം നൽകാനും മുൻനിരയിൽ തന്നെ ഷാജിയുണ്ടായത് പ്രവർത്തകർക്ക് ആവേശം പകർന്നിരുന്നു.പൊതുവെ ഷാജിയെ പിന്തുണക്കുന്നത് പക്വമതികളായ അണികളും നേതാക്കളുമാണ്.അതുകൊണ്ട് തന്നെ ഹൈക്കോടതി വിധിയിലും വിധി കർത്താവിനെതിരെയും ശക്തമായ വിയോജിപ്പുണ്ടായിരുന്നിട്ട് കൂടി അത് പരസ്യമാക്കേണ്ടെന്ന ശക്തമായ നിലപാടാണ് ഷാജി സ്വീകരിച്ചത്.

വിധി പ്രഖ്യാപിച്ച ഹൈക്കോടതി ജഡ്ജിയുടെ പശ്ചാത്തലവും നേരത്തെയുണ്ടായിരുന്ന പാർട്ടി കണക്ഷനും വിശദീകരിക്കേണ്ടതില്ലെന്ന പൊതു വാദമാണ് ലീഗ് നേതാക്കൾക്കുള്ളത്. പൊതുവെ ചാനൽ ചർച്ചകളിൽ നിന്നും നിശ്ചിത അകലം പാലിച്ചിരുന്ന ഷാജി തന്റെ തിരഞ്ഞെടുപ്പ് കേസ് എതിരായിരുന്നിട്ട് കൂടി ചാനൽ ചർച്ചകളിൽ സക്രിയമായി നലവാരത്തിലിരുന്ന് ചർച്ച നടത്താൻ നേരിട്ടെത്തിയത് പ്രവർത്തകർക്കിടയിൽ അദേഹത്തിന്റെ ഇമേജ് കുത്തനെ വർധിപ്പിച്ചിട്ടുണ്ട്.

തിരെഞ്ഞെടുപ്പിലെ വിധിയിൽ കെ.എം.ഷാജിക്ക് ഏറെ പ്രയാസമുണ്ടാക്കിയതും മുസ്ലിംവർഗീയത പരത്തി വോട്ട് പിടിച്ചെന്ന പ്രചരണമാണ്.ഷാജിക്കെതിരെയുണ്ടായ ഹൈക്കോടതി വിധിയിൽ എസ്.ഡി.പി.ഐ,ജമാഅത്ത് കേന്ദ്രങ്ങളുടെ സന്തോഷം കാണുമ്പോഴാണ് മനസ്സിന് ഇപ്പോൾ സന്തോഷം തോന്നുന്നതെന്നാണ് കെ.എം.ഷാജിയുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങളുടെ വിശദീകരണം.തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ന്യൂനപക്ഷ വിഭാഗത്തുള്ള തീവ്രവാദികൾക്ക് കുറിക്ക് കൊണ്ടു എന്നുള്ളതാണ് തനിക്ക് എതിരെയുണ്ടായ വിധയിൽ അവരുടെ ആഹ്ലാദമെന്നും അപ്പോൾ ഞാൻ ശരിയായ പാതിലാണെന്ന വിശദീകരണമാണ് ഷാജി പ്രവർത്തകർക്ക് നൽകുന്നത്.