- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷൻ കുബേരയുടെ രണ്ടാംഘട്ടം തുടങ്ങി; കൊള്ളപ്പലിശക്കാരെയും അനധികൃത ചിട്ടിക്കമ്പനികളെയും അമർച്ച ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി; ബോബി ചെമ്മണ്ണൂരിനെതിരെ എന്ത് നടപടിയെന്ന് ചെന്നിത്തലയോട് ഫേസ്ബുക്കിലൂടെ ചോദിച്ച് ജനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊള്ളപ്പലിശക്കാരെ നിലയ്ക്ക് നിർത്താൻ വേണ്ടിയാണ് ആഭ്യന്തര വകുപ്പിന്റെ കീഴിൽ രമേശ് ചെന്നിത്തല ഓപ്പറേഷൻ കുബേരയുമായി മുന്നോട്ടുപോയത്. എന്നാൽ, ആദ്യഘട്ടത്തിൽ മുഖംനോക്കാതെ നടപടികളുമായി മുന്നോട്ടു പോയ ഓപ്പറേഷൻ കുബേര പിന്നീട് വൻകിടക്കാർക്ക് മുമ്പിൽ കീഴടങ്ങുന്ന കാഴ്‌ച്ചയും കേരളം കണ്ടു. ഇതിന്റെ ഒന്നാമത്തെ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊള്ളപ്പലിശക്കാരെ നിലയ്ക്ക് നിർത്താൻ വേണ്ടിയാണ് ആഭ്യന്തര വകുപ്പിന്റെ കീഴിൽ രമേശ് ചെന്നിത്തല ഓപ്പറേഷൻ കുബേരയുമായി മുന്നോട്ടുപോയത്. എന്നാൽ, ആദ്യഘട്ടത്തിൽ മുഖംനോക്കാതെ നടപടികളുമായി മുന്നോട്ടു പോയ ഓപ്പറേഷൻ കുബേര പിന്നീട് വൻകിടക്കാർക്ക് മുമ്പിൽ കീഴടങ്ങുന്ന കാഴ്‌ച്ചയും കേരളം കണ്ടു. ഇതിന്റെ ഒന്നാമത്തെ ഉദാഹരണമായിരുന്നു പ്രമുഖ ജൂവലറി ഉടമ ബോബി ചെമ്മണ്ണൂരിനെതിരായ കുബേര പരാതിയിൽ കേസ് ഫയൽ ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും നടപടി ഒന്നുമുണ്ടാകാതിരുന്നത്. ഒരു ഘട്ടം പൂർത്തിയാക്കിയ ഓപ്പറേഷൻ കുബേരയുടെ രണ്ടാംഘട്ടവുമായി രംഗത്തെത്തിയിരിക്കയാണ് ആഭ്യന്തര വകുപ്പ് വീണ്ടും.
സംസ്ഥാനത്തെ കൊള്ളപ്പലിശക്കാരെയും അനധികൃത ചിട്ടിക്കമ്പനികളെയും പിടിച്ചുകെട്ടുന്നതാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ രണ്ടാംഘട്ട കുബേര ഓപ്പറേഷന്റെ ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ഇന്ന് മുതലാണ് രണ്ടാംഘട്ട കുബേര തുടങ്ങുന്നത്. ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് നിർദ്ദേശം നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അരുൺ കുമാർ സിൻഹയായിരിക്കും നോഡൽ ഓഫീസർ.
ആലപ്പുഴയിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിരമിച്ച സർക്കാർ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ഓപറേഷൻ കുബേര 2ന് തുടക്കമിട്ടത്. കൊള്ളപ്പലിശക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തും. അനധികൃതമായി പ്രവർത്തിക്കുന്ന ചിട്ടികമ്പനികൾക്കെതിരെയും നടപടിയുണ്ടാകും. ജനങ്ങൾ പരാതി നൽകിയാൽ പൊലീസ് ഉടൻ നടപടി സ്വീകരിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും രാഷ്ട്രീയ കക്ഷികളുടെ യോഗം ചേരും. സാധാരണക്കാർക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾ താൽപര്യം കാണിക്കുന്നില്ല എന്ന് പൊലീസിന് പരാതിയുണ്ട്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കൂടുതൽ വായ്പ നൽകാൻ പൊതുമേഖല ബാങ്കുകൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
അതേമയം ഓപ്പറേഷൻ കുബേരയുടെ രണ്ടാഘട്ടം ആരംഭിച്ചുവെന്ന് അറിയിച്ച് മന്ത്രി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റ് ബോക്‌സിൽ പലരും ഓർമ്മപ്പെടുത്തിയത് ബോബി ചെമ്മണ്ണൂരിന്റെ തിരൂർ ജൂവലറിയിൽ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്ത ഇസ്മായിലിന്റെ കാര്യമായിരുന്നു. ആലപ്പുഴയിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിരമിച്ച സർക്കാർ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ഓപറേഷൻ കുബേര 2ന് തുടക്കമിട്ടതെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഈ സംഭവത്തേക്കാൾ ഏറെ കേരളം ചർച്ച ചെയ്തത് ചെമ്മണ്ണൂർ ജൂവലറിയിലെ ആത്മഹത്യയായിരുന്നു. അതുകൊണ്ടാണ് രണ്ടാംഘട്ട ഓപ്പറേഷൻ കുബേര ആരംഭിച്ചപ്പോഴും സ്വാഭാവികമായും ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശക്കെതിരെ എന്ത നടപടി സ്വീകരിച്ചു എന്ന ചോദ്യം ഉയരുന്നത്.
തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറിക്കുള്ളിൽ താനൂർ കെ.പുരം പാട്ടശേരി ഇസ്മായീൽ തീകൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്ത സംഭവത്തിലാണ് ആറുപേർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇസ്മായിലിന്റെ വീട്ടുകാർ കുബേര ഗണത്തിൽ പെടുത്തിയാണ് പരാതി നൽകിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ, ഇസ്മയിലിന്റെ ആത്മഹത്യാ പ്രേരണക്കേസിൽ ചെമ്മണ്ണൂർ ജൂവലറി ഉടമ ബോബി ചെമ്മണ്ണൂരിനെ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കി പ്രഥമവിവരറിപ്പോർട്ടാണ് പൊലീസ് തയ്യാറാക്കിയിരുന്നത്. ആദ്യം ബോബിയെ ഒന്നാം പ്രതിയാക്കിയെങ്കിലും പിന്നീട് തിരുത്തിയെന്നുമുള്ള ആക്ഷേപം ശക്തമാണ്.
ബ്ലേഡ് കൊള്ളപ്പലിശ മാഫിയക്കെതിരെ ആഭ്യന്തരവകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷൻ കുബേരയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് സംബന്ധിച...
Posted by Ramesh Chennithala on Sunday, June 21, 2015
സ്വർണം വാങ്ങിയതിന്റെ കുടിശ്ശിക ലഭിക്കാൻ വേണ്ടി മകളുടെ വീട്ടിലെത്തി ജൂവലറിക്കാർ ഭീഷണിപ്പെടുത്തിയതോടെയാണ് ഇസ്മായിൽ ജീവനൊടുക്കിയതെന്ന് മന്ത്രിക്ക് നൽകിയ പരാതിയിൽ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്. ഇസ്മയിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ തലേദിവസം ജൂൺ 12 ന് വൈകുന്നേരം നാലിന് മകൾ സുമയ്യയുടെ ഭർത്താവ് പാട്ടശ്ശേരി അബ്ദുറഹിമാന്റെ ചെമ്മാട് കൊടിഞ്ഞിയിലുള്ള വീട്ടിൽ ബോബി ചെമ്മണ്ണൂർ ജൂവലറിയിലെ യൂണിഫോം ധരിച്ച ആറുപേർ എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
രണ്ടു സ്ത്രീകളുൾപ്പടെയുള്ള സംഘം ബോബി ചെമ്മണ്ണൂരിന്റെ ലോഗോ പതിച്ച കറുത്ത ഇന്നോവയിലായിരുന്നു എത്തിയത്. തുടർന്ന് ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അയൽവാസികളും നാട്ടുകാരും കേൾക്കെ ആയിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ ഭർത്താവ് ഇസ്മായിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാൻ ഇടയായതെന്ന് ഭാര്യ ഷഹീദ പരാതിയിൽ പറയുന്നു. പണിക്കൂലിയുടെ പേരിൽ വൻതുക ഈടാക്കിയെന്നും ബ്ലാങ്ക് ചെക്കും മുദ്രപത്രം ഒപ്പിട്ടു വാങ്ങിയെന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ ജൂവലറിക്കെതിരെ കുടുംബം നൽകിയ പരാതി പിൻവലിപ്പിക്കുന്നതിന് വേണ്ടി തിരൂരിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പരാതി പിൻവലിച്ചാൽ ചെക്കും മുദ്രപേപ്പറും തിരിച്ചു നൽകാമെന്നും ബാക്കി പണം നൽകേണ്ടതില്ലെന്നുമാണ് ഇവർ പറയുന്നത്. ഓപ്പറേഷൻ കുബേരയുടെ രണ്ടാം ഘട്ടം കൂടി ആരംഭിച്ച സാഹചര്യത്തിൽ തങ്ങൾക്ക് പിടിവീഴുമോ എന്ന ഭയം ജൂവലറിക്കാർക്കുണ്ട്. വി എസ് അച്യുതാനന്ദനും ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിനെതിരെ പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു. അതുകൊണ്ട് കൂടിയാണ് നിലവിലുള്ള പരാതി പിൻവലിക്കാൻ വേണ്ടി ബോബിയും കൂട്ടരും ഇറങ്ങിതിരിച്ചിരിക്കുന്നതും.