- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഡറർ ഒരു ഫോട്ടോ ചോദിച്ചു, ഫോട്ടോഷോപ്പ് വിപ്ലവം തന്നെ നടത്തി ഇന്ത്യക്കാർ!
ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ നൽകി എന്നു പറയുന്നത് പോലെയാണ് കാര്യങ്ങൾ. ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ ഇന്ത്യയിൽ എത്തുമ്പോൾ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതാണെന്ന് ചോദിച്ച് ഒരു ട്വീറ്റ് ചെയ്തു. പോരേ പൂരം കേട്ട പാതി കേൾക്കാത്ത പാതി ഫെഡറർ ഇന്ത്യയിൽ എത്തിയാൽ സന്ദർശിക്കേണ്ട കാര്യങ്ങൽ നിരത്തികൊണ്ട് ഫോട്ടോ ഷോപ്പിൽ ഒു വിപ്ലവം ത
ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ നൽകി എന്നു പറയുന്നത് പോലെയാണ് കാര്യങ്ങൾ. ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ ഇന്ത്യയിൽ എത്തുമ്പോൾ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതാണെന്ന് ചോദിച്ച് ഒരു ട്വീറ്റ് ചെയ്തു. പോരേ പൂരം കേട്ട പാതി കേൾക്കാത്ത പാതി ഫെഡറർ ഇന്ത്യയിൽ എത്തിയാൽ സന്ദർശിക്കേണ്ട കാര്യങ്ങൽ നിരത്തികൊണ്ട് ഫോട്ടോ ഷോപ്പിൽ ഒു വിപ്ലവം തന്നെ നടത്തിക്കളഞ്ഞു ഇന്ത്യക്കാർ.
ഇന്ത്യൻ ഓപ്പൺ കളിക്കാനാണ് ഫെഡറർ ഇന്ത്യയിൽ എത്തുന്നത്. വായിച്ചും കേട്ടും അറിഞ്ഞ ഇന്ത്യയിൽ എവിടെയൊക്കെ പോകണം എന്നു സംശയം വന്നപ്പോഴാണ് എന്നാൽ ഇന്ത്യയിലെ ആരാധകരോട് ചോദിച്ചുകളയാം എന്നു തോന്നിയത്. അതുകൊണ്ട് ആവശ്യം അറിയിച്ച് ട്വീറ്റ് ചെയത്ു. എന്നാൽ പിന്നെയെല്ലാം ഫെഡററുടെ കൈവിട്ടുപോയി. ഫോട്ടോഷോപ്പിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഫെഡററുടെ ചിത്രം പ്രതിഷ്ഠിച്ച് ആരാധകർ ഒരു ഫോട്ടോഷോപ്പ് വിപ്ലവം തന്നെ നടത്തി.
ബോളിവുഡ് സിനിമയിലടക്കം ഫെഡററെ കൂട്ടിയിണക്കി. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന ഫെഡറർ, ഹോളി ആഘോഷിക്കുന്ന ഫെഡറർ, താജ്മഹൽ സന്ദർശിക്കുന്നു... ഇങ്ങനെ ഇനി ഇന്ത്യയിൽ എത്തിയാൽ താരത്തിന് എവിടെയും പോകേണ്ടി വരില്ലെന്ന വിധത്തിലാക്കി കാര്യങ്ങൾ. എന്തായാലും ഫോട്ടോഷോപ്പ് ചിത്രങ്ങൾ കണ്ട ഫെഡറർ ഇന്ത്യൻ ആരാധകരോട് ഇനി ഒരു കാര്യവും അപേക്ഷിക്കില്ലെന്ന കാര്യം ഉറപ്പായി.. ഫെഡററുടെ ഫോട്ടോഷോപ്പ് ചിത്രങ്ങൽ കാണം..