- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക് രക്ഷകനായി എത്തിയതോടെ സീമാസിലെ ജീവനക്കാർക്ക് ആവേശം; സമരം കൂടുതൽ ചൂടു പിടിച്ചു; സീമാസ് തുണിക്കട ബഹിഷ്കരണം മറ്റ് ശാഖകളേയും ബാധിക്കുന്നു; ചർച്ചയ്ക്കായി മാനേജ്‌മെന്റ് അയയുന്നതായി റിപ്പോർട്ട്
ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ സീമാസ് ടെസ്‌റ്റൈൽസ് വനിതാ ജീവനക്കാർ നടത്തിവരുന്ന സമരം ശക്തമാകുന്നു. സമരത്തിന്റെ മുന്നിൽ സിപിഎമ്മും തോമസ് ഐസക് എംഎൽഎയും നിറയുന്നതാണ് പ്രതിഷേധത്തിന് ശക്തിപകരാൻ കാരണം. സോഷ്യൽ മീഡിയിയലെ ഹാഷ് ടാഗ് പ്രചരണത്തിനും പിന്തുണ ഏറുകയാണ്. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഈ ചർച്ചയ്ക്ക് ഇപ്പോ
ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ സീമാസ് ടെസ്‌റ്റൈൽസ് വനിതാ ജീവനക്കാർ നടത്തിവരുന്ന സമരം ശക്തമാകുന്നു. സമരത്തിന്റെ മുന്നിൽ സിപിഎമ്മും തോമസ് ഐസക് എംഎൽഎയും നിറയുന്നതാണ് പ്രതിഷേധത്തിന് ശക്തിപകരാൻ കാരണം. സോഷ്യൽ മീഡിയിയലെ ഹാഷ് ടാഗ് പ്രചരണത്തിനും പിന്തുണ ഏറുകയാണ്. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഈ ചർച്ചയ്ക്ക് ഇപ്പോൾ ആവേശം കൂടുകയാണ്. പതിവ് പോലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ തുണിക്കട സമരത്തെ പിന്തുണച്ചില്ല. എന്നിട്ടും മറുനാടൻ മലയാളി ഉയർത്തികൊണ്ട് വന്ന വിഷയം സമൂഹിക മാദ്ധ്യമങ്ങളുടെ പിന്തുണയോടെ ചർച്ചയാക്കി വിജയത്തിന് അടുത്തേക്ക് എത്തിക്കാനായെന്ന ആത്മവിശ്വാസമാണ് ആലപ്പുഴയിലെ സിപിഐ(എം) നേതൃത്വത്തിനുമുള്ളത്.
ഇതിനിടെ എകെജി ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരത്തെ കണ്ണൂരിലെ സിപിഐ(എം) നേരിടുന്ന രീതിയും ചർച്ചയാകുന്നു. ഇതോടൊപ്പം തൃശൂരിലെ ശീമാട്ടി സമരം എന്തുകൊണ്ട് സിപിഐ(എം) കണ്ടില്ലെന്ന് നടിച്ചുവെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നു. സീമാസ് മാനേജ്‌മെന്റ് തന്നെയാണ് ഇത്തരം ചർച്ചകൾ ഉയർത്തുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇതിനെ അവർ സമർദ്ദമായി പ്രതിരോധിക്കുകയും ചെയ്തു. ഇതോടെ സീമാസുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎമ്മും നിലപാടിലെത്തി. മറ്റ് ശാഖകളിലേക്കും സമരം ബാധിക്കുമെന്ന അവസ്ഥ വന്നു. ഇതോടെയാണ് അനുനയത്തിന് സീമാസ് തയ്യാറാകുന്നത്. തോമസ് ഐസക്കിന്റെ നേതൃത്വം കൊണ്ട് ശ്രദ്ധേയമായി മാറിയ സമരം ഇനിയും തുടരുന്നത് വലിയ തിരിച്ചടി നൽകുമെന്ന ബോധ്യം മാനേജ്‌മെന്റിന് വന്നു കഴിഞ്ഞു. ഇതാണ് സമരത്തെ വിജയത്തിലേക്ക് അടുപ്പിക്കുന്നത്.
സീമാസിൽ കടുത്ത തൊഴിൽ പീഡനമാണ് തങ്ങൾ അനുഭവിച്ചുവരുന്നതെന്ന് സമരം ചെയ്യുന്ന ജീവനക്കാർ പറയുന്നത്. തൊഴിലാളി സംഘടനയിൽ ചേർന്നതിന് 13 ജീവനക്കാരെ സ്ഥാപനം പുറത്താക്കിയതിനെ തുടർന്നാണ് 64 വനിതാ ജീവനക്കാർ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. നാളുകളായി സ്ഥാപനത്തിൽ തുടരുന്ന തൊഴിലാളി വിരുദ്ധ നടപടികൾ ഞെട്ടിക്കുന്നതാണ്. ചെറിയ കാര്യങ്ങൾക്കുപോലും വൻ ഫൈൻ ഈടാക്കുക, 6 പേർ താമസിക്കുന്ന ഹോസ്റ്റൽ മുറികൾ, പഴകിയ ഭക്ഷണം, ടോയ്‌ലറ്റിന്റെ സൗകര്യമില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കൽ എല്ലാറ്റിനും ഉപരിയായി കൂടുതൽ സമയമുള്ള ജോലിയും. ജോലി സമയം കുറക്കുക, ഇരിക്കാൻ അനുവദിക്കുക, പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുക്കുക, മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയവാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
ഇതൊക്കെ തന്നെയാണ് കണ്ണൂർ എകെജി ആശുപത്രിയിലെ സമരത്തിന് കാരണമെന്നാണ് വിമർശനം. എന്തുകൊണ്ട് തോമസ് ഐസക്കും സംഘവും അവിടുത്തെ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. സീമാസിലെ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സമ്മതിച്ച് തന്നെയാണ് എകെജി ആശുപത്രിയിലെ വിഷയം ഉയർത്തുന്നത്. ഈ ആരോപണങ്ങളെ സിപിഐ(എം) പ്രതിരോധിക്കുന്നുമുണ്ട്. അവരുടെ വിശദീകരണം ഇങ്ങനെ- കണ്ണൂർ എകെജി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഉത്തരം രണ്ടു ഷിഫ്റ്റ് മൂന്നാക്കി ഉയർത്തണം എന്ന ആവശ്യം മാനേജ്‌മെന്റ് തീരുമാനം നീട്ടിക്കൊണ്ടുപോയപ്പോൾ നഴ്‌സുമാർ ഗേറ്റിൽ നിന്ന് പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു. (ഇതിന്റെ ചിത്രങ്ങളാണ് വാട്‌സാപ്പും മറ്റും വഴി പ്രചരിക്കുന്നത്). ഉടൻ പാർട്ടി ഇടപെട്ടു. അന്നുതന്നെ മാനേജ്‌മെന്റ് സെപ്റ്റംബർ ഒന്നു മുതൽ മൂന്നു ഷിഫ്റ്റാക്കാൻ തീരുമാനവുമെടുത്തു. മറ്റുള്ള ജീവനക്കാർക്ക് രണ്ടു മാസവും കൂടി കഴിഞ്ഞ് മൂന്നു ഷിഫ്റ്റാക്കും. അതോടെ പ്രശ്‌നവും തീരും. മാനേജ്‌മെന്റ് ആരുടേതായാലും ഇങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാവുക സ്വാഭാവികമാണ്. അവയെ എങ്ങനെ പരിഹരിക്കുന്നു എന്നുള്ളതാണ് പ്രധാനം.
ഇങ്ങനെയാണ് കണ്ണൂർ ക്യാമ്പയിനിനെ സിപിഐ(എം) പ്രതിരോധിക്കുന്നത്. തൃശൂരിലെ ശീമാട്ടി സമരത്തിലെ വിമർശനത്തിനും മറുപടിയുണ്ട്. തൃശൂർ കല്യാൺ സിൽക്ക്‌സിന്റെ സമരത്തിൽ ഇടപെടാത്ത നിങ്ങളുടെ പാർട്ടി എന്തുകൊണ്ട് ഇവിടെ മാത്രം ഇടപെടുന്നു? ഉത്തരം കല്യാൺ സമരത്തിൽ ഇടപെടുന്നതിൽ പോരായ്മകളുണ്ടായിട്ടുണ്ടെങ്കിൽ അതിവിടെ ഞങ്ങൾ തിരുത്തുകയാണ്. അതിന് നിങ്ങൾ ഞങ്ങളെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?- എന്നാണ് ചോദ്യം. അങ്ങനെ സീമാസിന്റെ സമരം പൊളിക്കാനുള്ള തീരുമാനത്തെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കാനാണ് സിപിഐ(എം) നീക്കം. മുഖ്യധാരാ മാദ്ധ്യമങ്ങളിൽ വിഷയം വേണ്ടത്ര ചർച്ചയാകാത്തതിനാൽ നവമാദ്ധ്യമങ്ങളെ കൂടുതലായി ആശ്രയിക്കുകയാണ് തോമസ് ഐസക്കും കൂട്ടരും. ഇത്തരം പ്രതിഷേധങ്ങൾക്ക് ശക്തിക്കൂട്ടാൻ തോമസ് ഐസക് പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. അവസാനമായി അദ്ദേഹം കുറിച്ച പോസ്റ്റ് ഇങ്ങനെ
?#?ആീ്യരീേേടലലാമ?െ സമരത്തെ പിന്തുണയ്കാൻ ധാരാളം പേർ സന്നദ്ധരായി എത്തുന്നുണ്ട്. സാമൂഹ്യമാദ്ധ്യമമങ്ങളിൽ പിന്തുണാ ബാനറുകളും പോസ്റ്ററുകളും കവർ പേജുകളും പ്രൊഫൈൽ പിക്ചറുകളും സൃഷ്ടിച്ച് സമരത്തെ പിന്തുണയ്കുന്ന സുഹൃത്തുക്കളുമുണ്ട്. എന്റെ ശ്രദ്ധയിൽപ്പെട്ട ചിലത് ഇവിടെ ചേർക്കുന്നു... ആർക്കെങ്കിലും ആവശ്യമെങ്കിൽ അവയിലേതും പകർത്തി ഉപയോഗിക്കുന്നതിൽ അതിന്റെ സൃഷ്ടാക്കൾക്ക് പരാതിയുണ്ടാവില്ലെന്ന് തോന്നുന്നു.-അങ്ങനെ എല്ലാ അർത്ഥത്തിലും വിഷയം സജീവമാക്കി നിർത്തുകയാണ് തോമസ് ഐസക്. ഇത് സമരക്കാരിലും ആവേശം കൂട്ടുന്നു. അതുകൊണ്ട് കൂടിയാണ് സമരം തീർക്കാനുള്ള സമവായത്തിലേക്ക് എത്താൻ സീമാസ് ആലോചിക്കുന്നതും.
#BoycottSeemas സമരത്തെ പിന്തുണയ്കാൻ ധാരാളം പേർ സന്നദ്ധരായി എത്തുന്നുണ്ട്. സാമൂഹ്യമാദ്ധ്യമമങ്ങളിൽ പിന്തുണാ ബാനറുകളു...
Posted by Dr.T.M Thomas Isaac on Saturday, August 15, 2015