സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന മനോരോഗികളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ, സ്ത്രീകൾ ഉപയോഗിച്ച അടിവസ്ത്രങ്ങൾ ഓൺലൈൻവഴി വലിയ വിലകൊടുത്തു വാങ്ങാൻ തയ്യാറാകുന്ന ഞെരമ്പു രോഗികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഉപയോഗിച്ച അടിവസ്ത്രം വിറ്റ് പണമുണ്ടാക്കുന്നവരെക്കുറിച്ചും?

ഓൺലൈനിലൂടെ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വിൽക്കുന്ന ഒരു വെബ്‌സൈറ്റ് നിലവിലുണ്ട്. അതിലൂടെ തന്റെ അടിവസ്ത്രങ്ങൾ വിറ്റ് മാസം 100 പൗണ്ടെങ്കിലും സമ്പാദിക്കാറുണ്ടെന്ന് ഹാംഷയറിൽനിന്നുള്ള 21-കാരി പറയുന്നു. പ്രതിമാസം 15 പൗണ്ട് ഈടാക്കിയാണ് ഈ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത്.

ആഴ്ചയിൽ ഒന്നോ രണ്ടോ അടിവസ്ത്രങ്ങളാണ് യുവതി ഈ വെബ്‌സൈറ്റിലൂടെ വിൽക്കുന്നത്. എന്നാൽ ആ സൈറ്റിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായിട്ടില്ല. എന്നാൽ, ഇന്റർനെറ്റിൽ നിസ്സാരമായി സെർച്ച് ചെയ്താൽത്തന്നെ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വിൽക്കുന്ന നിരവധി സൈറ്റുകളെ കണ്ടെത്താൻ കഴിയും.

ബ്രിട്ടനിലെ വിദ്യാർത്ഥിനികൾക്കിടയിൽ ലൈംഗികത്തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ഇത്തവണത്തെ നാഷണൽ സ്റ്റുഡന്റ് മണി സർവേയിൽ വ്യക്തമായിരുന്നു. ഉപയോഗിച്ച അടിവസ്ത്രങ്ങളുടെ വിൽപന മുതൽ വേശ്യാവൃത്തിവരെ ചെയ്യുന്നവരുടെ എണ്ണം കൂടുന്നിണ്ട്.

ട്യൂഷൻ ഫീസിനും ജീവിതച്ചെലവുകൾക്കുമായി പത്തിലൊരു വിദ്യാർത്ഥിയെങ്കിലും സെക്‌സ് തിരഞ്ഞെടുക്കുന്നതായാണ് സർവേയിൽ തെളിഞ്ഞത്. പ്രതിമാസം 250 പൗണ്ടെങ്കിലും ഇത്തരത്തിൽ പെൺകുട്ടികൾ സമ്പാദിക്കുന്നുണ്ടെന്നും സർവേയിൽ തെളിഞ്ഞിരുന്നു.