- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് അസാധു നോട്ടുകൾ മാറാൻ നൽകിയിരിക്കുന്ന ഇളവുകൾ ദുരുപയോഗം ചെയ്യുന്നതായി കസ്റ്റംസ് കണ്ടെത്തൽ; പഴയ നോട്ടുകൾ കൊറിയറിൽ വിദേശത്തേക്ക് അയക്കുന്നു
ന്യൂഡൽഹി : അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപ നോട്ടുകൾ വിദേശത്തേക്ക് അയച്ചശേഷം മാറ്റിയെടുക്കുന്നതായി കസ്റ്റംസ് വകുപ്പു കണ്ടെത്തി. പ്രവാസികളായ ബന്ധുക്കളോ സുഹൃത്തുക്കളോ വഴി നോട്ടുകൾ മാറ്റിയെടുക്കാനാണ് ശ്രമം. നോട്ട് പിൻവലിച്ച ശേഷം പഴയ നോട്ടുകൾ മാറ്റാനുള്ള സമയം ഡിസംബർ 30വരെയാണ് കേന്ദസർക്കാർ നൽകിയിരുന്നത്. എന്നാൽ വിദേശത്തുള്ളവർക്ക് ജൂൺ 30 വരെ സമയം നൽകിയിരുന്നു. ഈ ഇളവിനെ ചൂഷണം ചെയ്യുന്നതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത് കൊറിയറിലാണ് വിദേശത്തേക്ക് പഴയ നോട്ടുകൾ അയക്കുന്നത്. ഇത്തരത്തിൽ അയച്ച് പാഴ്സലുകളിൽ നിന്ന് ഒരുലക്ഷത്തിലേറെ രൂപയുടെ പഴയ നോട്ടുകൾ പിടികൂടിയിരുന്നു. പഞ്ചാബിൽനിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള കൊറിയറിലും യുഎഇ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള കൊറിയറിലുമാണു പഴയ നോട്ടുകൾ കണ്ടെത്തിയത്. പുസ്തകങ്ങൾ എന്ന പേരിലാണു പാഴ്‌സലുകൾ അയയ്ക്കുന്നത്. പ്രവാസികൾക്ക് മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, നാഗ്പുർ എന്നിവിടങ്ങളിലെ ആർബിഐ ഓഫിസുകളിൽ പഴയ നോട്ടുകൾ മാറ്റിയെടുക്കാം.
ന്യൂഡൽഹി : അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപ നോട്ടുകൾ വിദേശത്തേക്ക് അയച്ചശേഷം മാറ്റിയെടുക്കുന്നതായി കസ്റ്റംസ് വകുപ്പു കണ്ടെത്തി. പ്രവാസികളായ ബന്ധുക്കളോ സുഹൃത്തുക്കളോ വഴി നോട്ടുകൾ മാറ്റിയെടുക്കാനാണ് ശ്രമം.
നോട്ട് പിൻവലിച്ച ശേഷം പഴയ നോട്ടുകൾ മാറ്റാനുള്ള സമയം ഡിസംബർ 30വരെയാണ് കേന്ദസർക്കാർ നൽകിയിരുന്നത്. എന്നാൽ വിദേശത്തുള്ളവർക്ക് ജൂൺ 30 വരെ സമയം നൽകിയിരുന്നു. ഈ ഇളവിനെ ചൂഷണം ചെയ്യുന്നതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്
കൊറിയറിലാണ് വിദേശത്തേക്ക് പഴയ നോട്ടുകൾ അയക്കുന്നത്. ഇത്തരത്തിൽ അയച്ച് പാഴ്സലുകളിൽ നിന്ന് ഒരുലക്ഷത്തിലേറെ രൂപയുടെ പഴയ നോട്ടുകൾ പിടികൂടിയിരുന്നു. പഞ്ചാബിൽനിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള കൊറിയറിലും യുഎഇ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള കൊറിയറിലുമാണു പഴയ നോട്ടുകൾ കണ്ടെത്തിയത്. പുസ്തകങ്ങൾ എന്ന പേരിലാണു പാഴ്‌സലുകൾ അയയ്ക്കുന്നത്.
പ്രവാസികൾക്ക് മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, നാഗ്പുർ എന്നിവിടങ്ങളിലെ ആർബിഐ ഓഫിസുകളിൽ പഴയ നോട്ടുകൾ മാറ്റിയെടുക്കാം.