- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകൾ മാധ്യമപ്രവർത്തകന്റെ കയ്യിലുണ്ടെന്ന് വാദം; ഡൽഹിയിൽ മുതിർന്ന മാധ്യമപ്രവർത്തകനെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ; അറസ്റ്റിലായത് വാർത്താ ഏജൻസിയായ യു.എൻ.ഐയുടെ അടക്കം റിപ്പോർട്ടറായ രാജീവ് ശർമ
ന്യുഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മധ്യമ പ്രവർത്തകനെ ഔദ്യോഗിക രഹസ്യ നിയമം (ഒഎസ്എ) പ്രകാരം ഡൽഹി പൊലീസ് സെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായി എന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.
രാജീവ് ശർമ എന്ന മാധ്യമ പ്രവർത്തകനെയാണ് അറസ്റ്റ് ചെയ്തത്. വാർത്താ ഏജൻസിയായ യുഎൻഐ, ദ ട്രിബ്യൂൺ, സകാൽ ടൈംസ് എന്നിവയിൽ നേരത്തെ പ്രവർത്തിച്ചിരുന്നു. അടുത്തിടെ ചൈനീസ് മാധ്യമായ ഗ്ലോബൽ ടൈംസിനായി ഡൽഹിയിൽനിന്ന് റിപ്പോർട്ടുകൾ നൽകിയിരുന്നു. രാജീവ് കിഷ്‌കിന്ദ എന്ന പേരിൽ ഒരു യുട്യൂബ് ചാനലും അദ്ദേഹത്തിന്റേതായി ഉണ്ട്. അറസ്റ്റിലാകുന്ന ഘട്ടത്തിൽ 11,900 പേരായിരുന്നു ഈ ചാനലിന്റെ സബ്സ്‌ക്രൈബർമാർ. അറസ്റ്റിലായ ദിവസം അദ്ദേഹം രണ്ട് വീഡിയോകൾ അപ് ലോഡ് ചെയ്തിരുന്നു. നാല് വീഡിയോകൾ മാത്രമാണ് യുട്യൂബ് അക്കൗണ്ടിൽ അപ്ലോഡ് ചെയ്തതായി കാണുന്നത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ കുറിച്ചും മാധ്യമങ്ങളെ കുറിച്ചും പറയുന്നതാണ് ഈ വീഡിയോകൾ.
ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഡിസിപി സഞ്ജീവ് കുമാർ അറസ്റ്റിനെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ:-
സെപ്റ്റംബർ 14നായിരുന്നു രാജീവ് ശർമയുടെ അറസ്റ്റ്. അറസ്റ്റിലായ വിവരം പൊലീസ് ഔദ്യോഗികമായി അറിയിച്ചത് സെപ്റ്റംബർ 18നും. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സെപ്റ്റംബർ 22ന് ഡൽഹി പാട്യാല ഹൗസ് കോടതി പരിഗണിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യാ ചൈന ബന്ധങ്ങളെ കുറിച്ചുള്ളതാണ് അപ് ലോഡ് ചെയ്ത രണ്ട് വീഡിയോകൾ. അതിൽ ഒന്ന് മോസ്‌കോയിൽ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ ഒപ്പുവെച്ച ധാരണയെ വിശകലനം ചെയ്യുന്നതായിരുന്നു.
ഇന്ത്യയിലെ മാധ്യമങ്ങളെ വിമർശിക്കുന്നതായിരുന്നു മറ്റൊരു വീഡിയോ. മാധ്യമങ്ങളുടെ സ്ഥിതി ദയനീയമാണ്. മാധ്യമങ്ങൾ ഒരു വാച്ച് ഡോഗ് ആയിരിക്കണം. പകരം സർക്കാരിന്റെ ലാപ് ഡോഗ് ആയി മാറിയിരിക്കുന്നു എന്ന് ആ വീഡിയോ പോസ്റ്റ് ചെയ്ത് രാജീവ് ശർമ ട്വീറ്റ് ചെയ്തു. ഡിപ്ലോമസി, സ്ട്രാറ്റജിക്, ഇന്ത്യ, സസ്പൻസ് സ്റ്റോറീസ്, ത്രില്ലേഴ്സ് എന്നിവയാണ് നൽകുന്ന യൂട്യൂബ് ചാനൽ എന്ന മനസ്സിലാക്കും വിധത്തിലാണ് അക്കൗണ്ടിന്റെ കവർ പേജ് ഡിസൈൻ ചെയ്തിട്ടുള്ളത്. അറസ്റ്റ് വിവരം പുറത്തുവിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ട്വീറ്റർ അക്കൗണ്ടിൽ പോകുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. 'ഈ അക്കൗണ്ട് താൽകാലികമായി നിയന്ത്രിച്ചിരിക്കുന്നു. ഈ അക്കൗണ്ടിൽനിന്ന് അസാധാരണമായി ചില പ്രവർത്തനങ്ങൾ നടന്നതിനാലാണ് ഈ മുന്നറിയിപ്പ്' എന്നും അതിൽ വ്യക്തമാക്കുന്നു.
അജിത് ഡോവലുമായി ദീർഘകാലമായി നേരിട്ടുള്ള ബന്ധത്തെ കുറിച്ച വിവരിക്കുന്നതാണ് ആ ലേഖനം. '1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം, അജിത് ഡോവലിന്റെ ഡൽഹി ഓഫീസിൽ വെച്ച് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുമ്പോൾ ഇന്റലിജൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു അദ്ദേഹം' എന്നാണ് ഫസ്റ്റ്പോസ്റ്റ് ലേഖനത്തിന്റെ തുടക്കം. ഡോവലിന്റെ നിയമനം പാക്കിസ്ഥാന്, പ്രത്യേകിച്ച് ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയിദ്, സയീദ് സലാഹുദ്ദീൻ എന്നിവർക്ക് പരിഭ്രമം സൃഷ്ടിക്കും' എന്ന് ആ ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം വിവാദമായ ഇസ്രയേലി സ്പൈവർ പെഗസ്സസിന്റെ നിരീക്ഷണത്തിൽ വന്ന മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു രാജീവ് ശർമയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വാട്സാപ്പ് വഴി തനിക്ക് വന്ന മുന്നറിയിപ്പ് സന്ദേശങ്ങളെ കുറിച്ച് അന്ന് രാജീവ് ശർമ ഇന്ത്യൻ എക്സ്പ്രസുമായി സംസാരിച്ചിരുന്നു.ശർമയുടെ അറസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല. സെപ്റ്റംബർ 22ന് പാട്യാല ഹൗസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ കോടതിയിൽ അന്വേഷണ സംഘം കൂടുതൽ വിവരം വെളിപ്പെടുത്തുമോ എന്ന് വ്യക്തമല്ല.
മറുനാടന് ഡെസ്ക്