മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 135 പോയന്റ് നേട്ടത്തിൽ 33,947ലും നിഫ്റ്റി 40 പോയന്റ് ഉയർന്ന് 10482ലുമെത്തി.

ബിഎസ്ഇയിലെ 601 ഓഹരികൾ നേട്ടത്തിലും 172 ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനത്തോളം നഷ്ടത്തിൽ ക്ലോസ് ചെയ്ത മിഡ് ക്യാപ് സൂചിക നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, റിലയൻസ്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, സിപ്ല, എസ്‌ബിഐ, ടാറ്റ സ്റ്റീൽ, ഐടിസി, ടിസിഎസ്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.