- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
സെൻസെക്‌സും നിഫ്റ്റിയും കുതിക്കുന്നു; ഓഹരി വിപണി വീണ്ടും റെക്കോർഡ് നേട്ടത്തിൽ
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഓഹരി സൂചികകൾ റെക്കോർഡ് മുന്നേറ്റം തുടരുന്നു. സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിൽ തന്നെ. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് 150.98പോയിന്റ് നേട്ടത്തിൽ 26,570.53 ലും ദേശീയ സൂചികയായ നിഫ്റ്റി 35.35 പോയിന്റ് നേട്ടത്തിൽ 7948.55 ലുമാണ് വ്യാപാരം തുടരുന്നത്. 504 ഓഹരികളിൽ നേട്ടത്തോടെ വ്യാപാരം നടക്കുമ്പോൾ 156 ഓഹരികൾ
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഓഹരി സൂചികകൾ റെക്കോർഡ് മുന്നേറ്റം തുടരുന്നു. സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിൽ തന്നെ. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് 150.98പോയിന്റ് നേട്ടത്തിൽ 26,570.53 ലും ദേശീയ സൂചികയായ നിഫ്റ്റി 35.35 പോയിന്റ് നേട്ടത്തിൽ 7948.55 ലുമാണ് വ്യാപാരം തുടരുന്നത്.
504 ഓഹരികളിൽ നേട്ടത്തോടെ വ്യാപാരം നടക്കുമ്പോൾ 156 ഓഹരികൾ നഷ്ടത്തിലാണ്. 36 കമ്പനികളുടെ ഓഹരി വിലകൾക്ക് മാറ്റമില്ല. മൂലധന സാമഗ്രികൾ, ബാങ്കിങ്, പ്രകൃതിവാതകം, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജസി, റിലയൻസ്, ജെററ് എയർവേഴ്‌സ്, ഗെയിൽ ഇന്ത്യ, ജിൻഡാൽ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ് ഓഹരികളും ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഭേൽ, സൺ ഫാർമ, ഒഎൻജിസി തുടങ്ങിയവയും നേട്ടത്തിലുള്ള ഓഹരികളിൽ പെടുന്നു.
Next Story