- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
സെൻസെക്സ് ഉയർന്നു; ഓഹരി വിപണി നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു
മുംബൈ: തുടർച്ചയായ നഷ്ടങ്ങളുടെ ദിവസത്തിനൊടുവിൽ ഓഹരി വിപണിയിൽ നേരിയ നേട്ടം. എങ്കിലും സെൻസെക്സിന് 33,000 കടക്കാനായില്ല. സെൻസെക്സ് 73.64 പോയന്റ് നേട്ടത്തിൽ 32,996.76ലും നിഫ്റ്റി 30.10 പോയന്റ് ഉയർന്ന് 10,124.40ലുമാണ് ക്ലോസ് ചെയ്തപ്പോൾ ബിഎസ്ഇയിലെ 1109 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1583 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, എസ്‌ബിഐ, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ഒഎൻജിസി, സിപ്ല, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മുംബൈ: തുടർച്ചയായ നഷ്ടങ്ങളുടെ ദിവസത്തിനൊടുവിൽ ഓഹരി വിപണിയിൽ നേരിയ നേട്ടം. എങ്കിലും സെൻസെക്സിന് 33,000 കടക്കാനായില്ല.
സെൻസെക്സ് 73.64 പോയന്റ് നേട്ടത്തിൽ 32,996.76ലും നിഫ്റ്റി 30.10 പോയന്റ് ഉയർന്ന് 10,124.40ലുമാണ് ക്ലോസ് ചെയ്തപ്പോൾ ബിഎസ്ഇയിലെ 1109 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1583 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, എസ്‌ബിഐ, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
വേദാന്ത, ഒഎൻജിസി, സിപ്ല, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Next Story