- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 സെക്കന്റുകൾക്കുള്ളിൽ ഫലം കാണുമെന്ന പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവും; സെൻസൊഡൈൻ പരസ്യങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി; പരസ്യത്തിലെ അവകാശവാദത്തിൽ പരിശോധനക്ക് നിർദ്ദേശം
ന്യൂഡൽഹി: വ്യാജ പരസ്യങ്ങൾ വഴി മാർക്കറ്റ് പിടിക്കാൻ ശ്രമിക്കുന്നുവർക്ക് തിരിച്ചടിയായി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി (സി.സിപിഎ)യുടെ വിധി. കൂട്ടത്തിൽ ഏറ്റവും ഒടുവിൽ പണി കിട്ടതയത് പ്രമുഖ ബ്രാന്റായ സെൻസൊഡൈനാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി ഈ പ്രമുഖ ബ്രാൻഡിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകൾക്കുള്ളിൽ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളിൽ പരിശോധന നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ടർ നൽകാനും സി.സിപിഎ ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.
സെൻസോഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ഇന്ത്യയിലെ കൺസ്യൂമർ ഹെൽത്ത്‌കെയർ ലിമിറ്റഡിന്റെ നിബന്ധനകൾ ലംഘിച്ചുവെന്നാരോപിച്ച് പരസ്യം താൽക്കാലികമായി നിർത്തിവെക്കാൻ സി.സിപിഎ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഓർഡർ പുറപ്പെടുവിച്ച് ഏഴുദിവസത്തിനുള്ളിൽ പരസ്യങ്ങൾ പിൻവലിക്കാനാണ് ഉത്തരവിൽ പറയുന്നത്.
ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകൾ പരസ്യത്തിൽ സെൻസോഡൈൻ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സി.സിപിഎയുടെ കണ്ടെത്തൽ. കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിനും വ്യാപാര മര്യാദകൾ പാലിക്കാത്തതിനും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ നാപ്‌ടോളിന് സി.സിപിഎ പിഴയിട്ടിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് നാപ്‌ടോളിന് പിഴ ചുമത്തിയിരിക്കുന്നത്.
പരസ്യങ്ങളിലൂടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ പരത്തുന്നു എന്ന് കാണിച്ചാണ് സി.സിപിഎയുടെ നടപടി. ഫെബ്രുവരി രണ്ടിനാണ് നാപ്‌ടോളിനെതിരരെയുള്ള ഉത്തരവ് സി.സിപിഎ പുറത്തിറക്കിയത്.
നാപ്‌ടോളിനെതിരെ സി.സിപിഎ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് സെറ്റ് സ്വർണാഭരണം, മാഗ്നറ്റിക് നീ സപ്പോർട്ട്, ആക്വാപ്രഷർ യോഗാ സ്ലിപ്പർ എന്നീ ഉത്പന്നങ്ങൾക്കെതിരെയാണ് സി.സിപിഎയുടെ കേസ്. നാപ്‌ടോളിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സി.സിപിഎ പറയുന്നു. നാപ്‌ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാൻ പാടില്ലെന്നും, ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും സി.സിപിഎയുടെ ഉത്തരവിൽ പറയുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ