- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
9 കൊല്ലമായി ഈ അമ്മ കയറാത്ത പടികളില്ല; മകൾക്കായി കാണാത്ത അധികാരികളുമില്ല; ആരും ഈ കണ്ണുനീർ കാണാത്തതെന്ത്? ബംഗലുരുവിലെ നേഴ്സിഗ് വിദ്യാർത്ഥിനി മറഞ്ഞതെങ്ങോട്ട്?
തിരുവനന്തപുരം: ബെഗലുരുവിൽ നിന്നും 2006 ൽ കാണാതായ മലയാളി പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ഇപ്പോഴും കർണ്ണാടക പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരുന്നതായുള്ള വിവരം മാത്രമേ സംസ്ഥാനത്തെ പൊലീസിനുള്ളൂ. കാണാതായ പെൺകുട്ടിയെക്കുറിച്ചുള്ള വിവരം ഓൾ ഇന്ത്യ റേഡിയോ, സഞ്ചീവനി ദിനപത്രം എന്നീ മാദ്ധ്യമങ്ങൾ വഴി പരസ്യം നൽകിയിട്ടു
തിരുവനന്തപുരം: ബെഗലുരുവിൽ നിന്നും 2006 ൽ കാണാതായ മലയാളി പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ഇപ്പോഴും കർണ്ണാടക പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരുന്നതായുള്ള വിവരം മാത്രമേ സംസ്ഥാനത്തെ പൊലീസിനുള്ളൂ. കാണാതായ പെൺകുട്ടിയെക്കുറിച്ചുള്ള വിവരം ഓൾ ഇന്ത്യ റേഡിയോ, സഞ്ചീവനി ദിനപത്രം എന്നീ മാദ്ധ്യമങ്ങൾ വഴി പരസ്യം നൽകിയിട്ടുണ്ടെങ്കിലും വിലപ്പെട്ട സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
തൊടുപുഴ കരിമണ്ണൂർ വില്ലേജിൽ പന്നൂർ കരയിൽ കരിമ്പനചാലിൽ ഇന്ദിരാ മോഹനന്റെ മകളായ ദിവ്യാമോഹനനെ ബാംഗ്ലൂരിലുള്ള ശ്രീനഗർ ഓഫ് നഴ്‌സിങ് എന്ന സ്ഥാപനത്തിൽ ജനറൽ നഴ്‌സിംഗിന് രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കെ 2006 ഫെബ്രുവരിയിലാണ് കാണാതെയായത്. ബംഗളുരിലുള്ള ത്യാഗരാജനഗർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. അന്നത്തെ കേരളാ മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതിയും നൽകി. എന്നിട്ടും സംസ്ഥാന പൊലീസ് ഈ വിഷയത്തിൽ ഒന്നും ചെയ്തില്ലെന്നാണ് സൂചന. തുടർന്ന് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകി. പക്ഷേ ഫലം കണ്ടില്ല.
മകളുടെ കാണാതാകലിൽ ദുരൂഹതയുണ്ടെന്നാണ് അമ്മ ഇന്ദിരാ മോഹനന്റെ പക്ഷം. തൊടുപുഴ കരിമണ്ണൂർ കൊടുവേലിൽ കപ്പാമ്മാരുകുഴിയിൽ ബിനുവിന്റെ മകൾ നീതു എന്ന കുട്ടി ഇവൾ പഠിച്ചിരുന്ന കോളേജിലാണ് പഠിക്കുന്നത്. ആ വീട്ടിൽ നിന്നുപോലും ആരും എന്റെ മകളെ കാണാതായതിനെപ്പറ്റി ഒന്നും പറയുന്നില്ല. കോളേജ് അധികാരികളും മൗനം പാലിക്കുന്നു. എന്റെ മകളെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നു സംശയിക്കുന്നു. കുട്ടിയെ കാണാതായതിന് ശേഷം രവി, സാജു എന്നിങ്ങനെ രണ്ടാളുകൾ എന്റെ വീട്ടിൽ വന്ന് നിങ്ങളുടെ മകളെ ഉടനെ കിട്ടും എന്ന് പറഞ്ഞിട്ട് ഉടനേ പോവുകയും ചെയ്തു.-ദിവ്യയുടെ അമ്മ പറയുന്നു.
അന്ന് പി റ്റി തോമസ് എം എൽ എ യ്ക്കു കിട്ടിയ ഒരു കത്തിന്റെ വെളിച്ചത്തിൽ തൊടുപുഴ സ്റ്റേഷനിലെ തോമസ് എന്ന പൊലീസുകാരനുമൊന്നിച്ച് കബീർദാസ്, സ്‌നേഹനഗർ, പാർവ്വതീഭവൻ, കൊല്ലം എന്ന അഡ്രസ്സിൽ പോയി അന്വേഷിച്ചതിൽ നിങ്ങളുടെ കുട്ടിയെ പറ്റി ഞങ്ങൾക്ക് അറിയില്ലെന്നും പറഞ്ഞു. അയൽപക്കത്ത് അന്വേഷിച്ചപ്പോൾ ഇവരെ പറ്റി ഞങ്ങൾക്ക് ഒന്നും അറിയില്ല. പലരും വന്നുപോകുന്നത് കാണാം എന്നും പറഞ്ഞതായും ഇന്ദിരാമോഹനൻ വിശദീകരിക്കുന്നു.
നേഴ്‌സിങ് സ്‌കൂളിലെ കള്ളക്കളിലേക്കാണ് ഇന്ദിരയ്ക്ക് സംശയം. പക്ഷേ ഇതൊന്നും പൊലീസ് കാര്യമായെടുക്കുന്നില്ല. നേഴ്‌സിങ് സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികളേയും ഒന്നും പറയാത്ത വണ്ണം നിശബ്ദരാക്കി. എല്ലാം എത്തിന് വേണ്ടിയാണെന്ന് മാത്രം ദിവ്യാ മോഹന്റെ കുടുംബത്തിന് അറിയില്ല. ശരിയായ ദിശയിൽ അന്വേഷണം നടത്താനുള്ള സാഹചര്യം ഇപ്പോഴുമണ്ട്. അതിലൂടെ തന്റെ മകളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടാണ് കാണാതായി 9 കൊല്ലമായിട്ടും പ്രതീക്ഷ കൈവിടാതെ മകൾക്കായി ഈ കുടുംബം അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.