- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കൾ ആഗ്രഹിച്ചത് മകൾ ടീച്ചറാകാൻ; മണിച്ചിത്രത്താഴിലെ നാഗവല്ലി ദിവ്യയുടെ ജീവിതം മാറ്റി; കട്ടപ്പനക്കാരി പെൺകുട്ടി സ്ത്രീധനം സീരിയലിലെ നായികയായ കഥ
മലയാള സീരിയലിലെ നായികമാരെ സ്ത്രീകൾ അവരുടെ ജീവിതത്തിലെ അടുത്ത ബന്ധുക്കളോടെന്ന പോലെ അടുപ്പിത്തിലാണ്. കണ്ണുനീർ സീരിയലെന്നും സമയംകൊല്ലി സീരിയലുകളെന്നും പുരുഷന്മാർ വിമർശിക്കുമ്പോൾ തന്നെ അവരും സീരിയലുകാണാൻ തങ്ങൾക്കൊപ്പം ഇരിക്കാറുണ്ടെന്നാണ് സ്ത്രീകൾപറയുന്നത്. ഇങ്ങനെ സ്ത്രീകൾക്കെന്ന പോലെ കുടുംബനാഥന്മാരുടെയും ഇഷ്ടതാരങ്ങളായി ചി
മലയാള സീരിയലിലെ നായികമാരെ സ്ത്രീകൾ അവരുടെ ജീവിതത്തിലെ അടുത്ത ബന്ധുക്കളോടെന്ന പോലെ അടുപ്പിത്തിലാണ്. കണ്ണുനീർ സീരിയലെന്നും സമയംകൊല്ലി സീരിയലുകളെന്നും പുരുഷന്മാർ വിമർശിക്കുമ്പോൾ തന്നെ അവരും സീരിയലുകാണാൻ തങ്ങൾക്കൊപ്പം ഇരിക്കാറുണ്ടെന്നാണ് സ്ത്രീകൾപറയുന്നത്. ഇങ്ങനെ സ്ത്രീകൾക്കെന്ന പോലെ കുടുംബനാഥന്മാരുടെയും ഇഷ്ടതാരങ്ങളായി ചില നായികമാർ ഉണ്ടാകും. ഇങ്ങനെയുള്ളവരുടെ കൂട്ടത്തിലാണ് ഏഷ്യാനെറ്റിലെ സ്ത്രീധനം സീരിയലിലെ നായിക ദിവ്യയുടെ സ്ഥാനം. അമ്മായി മരുമകൾ പോരിന്റെ കഥ പറയുന്ന പതിവുകഥ തന്നെയാണ് സ്ത്രീധനത്തിലും. അമ്മയിഅമ്മയുടെ കണ്ണിലെ കരടായ മരുമകളുടെ വേഷത്തിലാണ് ദിവ്യ സ്ത്രീ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
കട്ടപ്പന സ്വദേശിനിയിയായ ദിവ്യയുടെ പേര് തന്നയാണ് സീരിയലിലെ കഥാപാത്രത്തിനും. ടീച്ചറാകാൻ മോഹിച്ച് സീരിയൽ നടിയായി മാറിയ ദിവ്യ തന്റെ കഥ വനിതയുമായി പങ്കുവച്ചു. കട്ടപ്പന പോലൊരു പ്രദേശത്തു നിന്നു നടിയായി മാറിയത് മണിച്ചിത്രത്താഴിലെ നാഗവല്ലിയാണ്. മണിച്ചിത്രത്താഴ് കട്ടപ്പനയിലെ തീയറ്ററിൽ നിന്നും കണ്ടിറങ്ങിയതോടെ ദിവ്യ തന്റെ ഭാവി ഏകദേശം തീരുമാനിച്ചിരുന്നു. അച്ഛനും അമ്മയും ആഗ്രഹിച്ചത് ടീച്ചറാകണമെന്നായിരുന്നു. ഈ മോഹമാണ് നഗവല്ലി തട്ടിത്തെറിപ്പിച്ചത്. തുടർന്ന് വീട്ടിലെത്തി നാഗവല്ലിയായി അഭിനയിച്ച് നൃത്തം ചെയ്തു. എന്നാൽ നാഗവല്ലിയെ പോലെ സിനിമയിൽ നിറഞ്ഞാടാൻ ദിവ്യയ്ക്ക് സാധിച്ചില്ല. പകരം മിനിസ്‌ക്രീനിലെ താരമാകാനായിരുന്നു ദിവ്യയുടെ യോഗം.
സ്വന്തം പേര് തന്നെയാണ് കഥാപാത്രത്തിനുമെന്ന് അറിഞ്ഞപ്പോൾ ആദ്യമൊക്കെ വിഷമം തോന്നിയെന്ന് ദിവ്യ അഭിമുഖത്തിൽ പറയുന്നു. ഡയലോഗ് പറയുമ്പോഴും സ്വന്തം പേര് തന്നെ വിളിച്ചു കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ കൂറേ കേട്ടതോടെ അത് ശീലമായി. കഥാപാത്രത്തിന്റെ സ്വഭാവവും തന്റെ സ്വഭാവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ദിവ്യയ്ക്ക് പ്രേക്ഷകരോടായി പറയാനുള്ളത്. ആകെ ഉള്ള ഒരു സാമ്യമായി പറഞ്ഞത് ആർഭാടത്തിൽ താൽപ്പര്യമില്ല എന്നതാണ്.
ദിവ്യയുടെ മാതാപിതാക്കൾ പ്രണയിച്ചു വിവാഹിതരായവരാണ്. അച്ഛൻ വിശ്വനാഥനും അമ്മ ഖദീജയും അദ്ധ്യാപകരാണ്. മക്കൾ പഠിച്ച് സർക്കാർ ജോലി വാങ്ങണമെന്ന സ്വപ്നമായിരുന്നു അവർക്ക്. എന്നാൽ നാഗവല്ലി എല്ലാം മാറ്റിമറിച്ചില്ലേ..? ദിവ്യ പറയുന്നു. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ ഡിഗ്രിയും കോട്ടയം മാന്നാനം കെഇ കോളേജിൽ നിന്ന് എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സും കഴിഞ്ഞപ്പോൾ അച്ഛൻ പ്രതീക്ഷിച്ചു, ഞാൻ ടീച്ചറാകുമെന്ന്. അനിയൻ ദീപക്കും അനിയത്തി ദീപികയും അദ്ധ്യാപക വഴിക്കില്ലെന്ന് തീരുമാനമെടുത്തവരാണ്. ഇപ്പോൾ രണ്ടുപേരും എംകോം കഴിഞ്ഞ് ജോലിക്കു കയറി.
എന്നാൽ കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ അഭിനയ മോഹം ഉള്ളിലുണ്ടായി. കോളേജ് തിയറ്റർ ക്ലബ്ബ് ചെയ്ത 'അനഘ' എന്ന ടെലിഫിലിമിൽ നായികയാവാൻ അവസരം കിട്ടി. അത് ചാനലിൽ സംപ്രേഷണം ചെയ്തു. ഫാന്റത്തിനുശേഷം സംവിധായകൻ ബിജു വർക്കി ചെയ്ത 'ചന്ദ്രനിലേക്ക് ഒരു വഴി' എന്ന സിനിമയിൽ നായികയായി. പിന്നെ ഇന്ദ്രജിത്ത് എന്ന സിനിമ ചെയ്തു. അത് സാമ്പത്തിക വിജയമായില്ല.
കരിയർ ബ്രേക്കായത് എഎം നസീറിന്റെ മനപ്പൊരുത്തം എന്ന മെഗസ്സീരിയലാണ്. ഇതോടെ ദിവ്യ സീരിയൽ താരമായി മാറുകയായിരുന്നു. അമ്മത്തൊട്ടിൽ, സ്ത്രീമനസ്സ്, വേളാങ്കണ്ണി മാതാവ്, ഇന്ദ്രനീലം അങ്ങനെ കുറെ സീരിയലുകൾ ചെയ്തു. ഇപ്പോൾ മുംബൈയിലാണ് ദിവ്യ താമസം. വിവാഹം കഴിഞ്ഞതോടെയാണ് ഭർത്താവ് രതീഷിനൊപ്പം മുംബൈയിലേക്ക് പോയത്. ഭർത്താവ് രതീഷ് മുംബൈയിൽ പരസ്യചിത്രങ്ങളുടെ ആർട്ട് ഡയറക്ടറാണ്. സ്ത്രീധനത്തിനൊപ്പം രണ്ടു തമിഴ് സീരിയലുകൾ കൂടി ചെയ്യുന്നുണ്ടായിരുന്നു.
സീരിയലിൽ കരിയർ ബ്രേക്ക് വന്നാൽ പിന്നെ പഴയതുപോലെ അവസരങ്ങൾ കിട്ടുക എളുപ്പമല്ല. അതുകൊണ്ട് അത്തരം സാഹചര്യവും പ്രതീക്ഷിക്കുന്നുവെന്ന് മാത്രം. എന്തായാലും സീരിയലിലെ ദിവ്യയുടേത് പോലുള്ള അനുഭവങ്ങൾ തന്റെ ജീവിതത്തിൽ ഇല്ലെന്നാണ് ദിവ്യ പറയുന്നത്.