- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പുറത്തേക്ക് നോക്കിയാൽ ആകാശം; ഡൈനിങ് റൂമും ലഞ്ചും ബട്ട്‌ലറും; ആകാശത്ത് ത്രീ ബെഡ്‌റൂം സ്യൂട്ടുമായി എത്തിഹാദിന്റെ പുതിയ സർവീസ്
ഏറ്റവും ആഡംബരപൂർണമായ വിമാനയാത്ര ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ...? എന്നാൽ ലണ്ടനിൽ നിന്നും മെൽബണിലേക്കുള്ള എത്തിഹാദ് വിമാനത്തിൽ സഞ്ചരിച്ചാൽ മതി. ഡൈനിങ് റൂമും ലഞ്ചും ബട്ട്‌ലറും സഹിതം ആകാശത്ത് ത്രൂ ബെഡ്‌റൂം സ്യൂട്ടാണിതിൽ ഏർപ്പെടുത്തിയിരിക്കുന്നത്.' പെന്റ്ഹൗസ് ഇൻ ദി സ്‌കൈ' എന്നാണിത് അറിയപ്പെടുന്നത്. ഇതിനുള്ള ചാർജ് കേട്ടാൽ ഞെട്ടരുത്. 55 ലക്ഷം രൂപ പൗണ്ട് അഥവാ 111,200 ഓസ്‌ട്രേലിയൻ ഡോളറുകളാണിതിന് നൽകേണ്ടുന്നത്. യാത്രക്കിടെ അബുദാബിയിൽ വച്ച് വിമാനം മാറിക്കയറേണ്ടി വരുമെങ്കിലും യാത്രക്കാർക്ക് അതിനിടെ ഇരിക്കാൻ ഫസ്റ്റ് ക്ലാസ് ലോഞ്ച് ഇവിടെ ഏർപ്പാടാക്കിയിട്ടുണ്ട്. ഈ ആഡംബര കാബിനോടനുബന്ധിച്ച് ഒരു ലിവിങ് റൂം, ബെഡ്‌റൂം, എൻസ്യൂട്ട് ഷവർ റൂം എന്നിവ ലഭ്യമാണെന്നതാണ് പ്രത്യേകത. എത്തിഹാദിന്റെ എയർബസ് എ 380800 എയർക്രാഫ്റ്റിൽ മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ. ഒരു കമേഴ്‌സ്യൽ ജെറ്റിന്റെ ആദ്യത്തെ മൂന്ന് റൂം സ്യൂട്ടുകളാണ് ഇത്തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിലൂടെ ഫസ്റ്റ് ക്ലാസ് ട്രാവലിനുള്ള നിരവധി അവാർഡുകൾ എത്തിഹാദിന് ലഭിച്ചി
ഏറ്റവും ആഡംബരപൂർണമായ വിമാനയാത്ര ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ...? എന്നാൽ ലണ്ടനിൽ നിന്നും മെൽബണിലേക്കുള്ള എത്തിഹാദ് വിമാനത്തിൽ സഞ്ചരിച്ചാൽ മതി. ഡൈനിങ് റൂമും ലഞ്ചും ബട്ട്‌ലറും സഹിതം ആകാശത്ത് ത്രൂ ബെഡ്‌റൂം സ്യൂട്ടാണിതിൽ ഏർപ്പെടുത്തിയിരിക്കുന്നത്.' പെന്റ്ഹൗസ് ഇൻ ദി സ്‌കൈ' എന്നാണിത് അറിയപ്പെടുന്നത്.
ഇതിനുള്ള ചാർജ് കേട്ടാൽ ഞെട്ടരുത്. 55 ലക്ഷം രൂപ പൗണ്ട് അഥവാ 111,200 ഓസ്‌ട്രേലിയൻ ഡോളറുകളാണിതിന് നൽകേണ്ടുന്നത്. യാത്രക്കിടെ അബുദാബിയിൽ വച്ച് വിമാനം മാറിക്കയറേണ്ടി വരുമെങ്കിലും യാത്രക്കാർക്ക് അതിനിടെ ഇരിക്കാൻ ഫസ്റ്റ് ക്ലാസ് ലോഞ്ച് ഇവിടെ ഏർപ്പാടാക്കിയിട്ടുണ്ട്. ഈ ആഡംബര കാബിനോടനുബന്ധിച്ച് ഒരു ലിവിങ് റൂം, ബെഡ്‌റൂം, എൻസ്യൂട്ട് ഷവർ റൂം എന്നിവ ലഭ്യമാണെന്നതാണ് പ്രത്യേകത. എത്തിഹാദിന്റെ എയർബസ് എ 380800 എയർക്രാഫ്റ്റിൽ മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ.
ഒരു കമേഴ്‌സ്യൽ ജെറ്റിന്റെ ആദ്യത്തെ മൂന്ന് റൂം സ്യൂട്ടുകളാണ് ഇത്തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിലൂടെ ഫസ്റ്റ് ക്ലാസ് ട്രാവലിനുള്ള നിരവധി അവാർഡുകൾ എത്തിഹാദിന് ലഭിച്ചിട്ടുണ്ട്. ഈ സ്യൂട്ടിന്റെ വിസ്തീർണം 125 സ്‌ക്വയർ ഫീറ്റാണ്. എ 380ന്റെ ഫോർവാർഡ് അപ്പർ ഡെക്കിലാണീ സ്യൂട്ട് നിലകൊള്ളുന്നത്. രണ്ടുപേർക്കുള്ള സ്യൂട്ടും ഒരാൾക്കുള്ള സ്യൂട്ടും ഇത്തരത്തിൽ ലഭ്യമാണ്.ഇതിന്റെ ലിവിങ് റൂമിൽ 32 ഇഞ്ചിലുള്ള ഫ്‌ലാറ്റ്‌സ്‌ക്രീൻ എൽസിഡി ടിവി, ലെതർ ഡബിൾ സോഫ, ടു ഫോൾഡ്ഏവേ ഡൈനിങ് ടേബിളുകൾ, എന്നിവയുണ്ട്. സാവോയ്‌ട്രെയിൻഡ് ബട്ട്‌ലർ വിളമ്പുന്ന ഭക്ഷണം ഇതിലെ ഷെഫ് തന്നെയാണ് തയ്യാറാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഈ സ്യൂട്ടിലെ ഹാൾവേ ഒരു ബെഡ്‌റൂമിലേക്കാണ് നയിക്കുന്നത്. ഇതിൽ രണ്ടു ബെഡുകളുണ്ട്. കമേഴ്‌സ്യൽ എയർലൈനിൽ ഇത്തരത്തിലുള്ള ഒന്ന് ആദ്യമായാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസൈനർ ഇറ്റാലിയൻ ബെഡ് ലിനെൻ കൊണ്ടാണിത് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ചുമരിൽ 27 ഇഞ്ച് ഫ്‌ലാറ്റ്‌സ്‌ക്രീൻ ടിവിയുണ്ട്.ഈ സ്യൂട്ടിലേക്ക് കയറുന്നതിന് മുമ്പ് യാത്രക്കാർക്ക് ഫ്രഷാവാനായി ഒരു ബാത്ത്‌റൂമും സജ്ജമാക്കിയിട്ടുണ്ട്. അതിൽ ഷവർ, മെയ്ക്ക് അപ്പ് മിറർ, ഹെയർഡ്രൈയർ തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. ബാത്തിലെ നോർലാൻഡ് കോളജിൽ നിന്നും പരിശീലനം നേടിയ ഓരോ നാനിമാൽ ഓരോ എത്തിഹാദ് എ 380 വിമാനത്തിലുമുണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്.
എയർപോർട്ടിലേക്ക് വരാനും പോകാനുമുള്ള ലക്ഷ്വറി യാത്രാ സംവിധാനവും ടിക്കറ്റ് ചാർജിൽ ഉൾപ്പെടുന്നുണ്ട്. പ്രൈവറ്റ് ചെക്ക് ഇൻ, പ്രൈവറ്റ് ലോഞ്ച് ആക്‌സസ് ചെയ്യുന്നതിനുള്ള സൗകര്യം, പഴ്‌സണൽ ട്രാവൽ കോൻസിർജിനുള്ള സൗകര്യം, തുടങ്ങിയവയും ഈ ടിക്കറ്റ്ചാർജിലൂടെ യാത്രക്കാർക്ക് ലഭിക്കും. ഈ സ്യൂട്ട് സഹിതമുലഌഎയർബസ് എ380 2014 അവസാനം പ്രൗഡമായ ഒരു ചടങ്ങിൽ അബുദാബിയിൽ വച്ചാണ് ലോഞ്ച് ചെയ്തിരുന്നത്.