- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ഏഴ് ആദിവാസി പെൺകുട്ടികളെ മദ്യം നൽകിയും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചു; കേസെടുക്കാതെ പൊലീസും: ബീഹാറിനെയും യുപിയെയും നാണിപ്പിക്കുന്ന ക്രൂരതയിൽ ഞെട്ടി കേരളം
സുൽത്താൻ ബത്തേരി: ബിഹാറിലും ഉത്തർപ്രദേശിലും വംശീയ വൈരം തീർക്കാൻ പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാർത്തകൾ പുറത്തു വരുമ്പോൾ അതിൽ പ്രതിഷേധിക്കാൻ കേരളത്തിൽ നിന്നും ശബ്ദം ഉയരാറുണ്ട്. എന്നാൽ, സ്വന്തം നാട്ടിൽ നടക്കുന്ന കൊടുംക്രൂരതക്കെതിരെ കണ്ണടയ്ക്കുകയാണോ മലയാളികൾ. എന്നും ചൂഷണങ്ങൾക്ക് മാത്
സുൽത്താൻ ബത്തേരി: ബിഹാറിലും ഉത്തർപ്രദേശിലും വംശീയ വൈരം തീർക്കാൻ പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാർത്തകൾ പുറത്തു വരുമ്പോൾ അതിൽ പ്രതിഷേധിക്കാൻ കേരളത്തിൽ നിന്നും ശബ്ദം ഉയരാറുണ്ട്. എന്നാൽ, സ്വന്തം നാട്ടിൽ നടക്കുന്ന കൊടുംക്രൂരതക്കെതിരെ കണ്ണടയ്ക്കുകയാണോ മലയാളികൾ. എന്നും ചൂഷണങ്ങൾക്ക് മാത്രം വിധേയരാകുന്ന വയനാട്ടിലെ ആദിവാസി പെൺകുട്ടികൾക്കെതിരെ നടന്ന ക്രൂരതയുടെ വാർത്ത മലയാളി മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. പ്രായപൂർത്തിയാകാത്ത ഏഴ് ആദിവാസി പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകിയും മദ്യനൽകി മയക്കിയും ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് വാർത്ത. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഞെട്ടിക്കുന്ന ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
പീഡിപ്പിക്കപ്പെട്ട കാര്യം പൊലീസിനോട് പറഞ്ഞിട്ടും കേസെടുക്കാൻ പോലും തയ്യാറായില്ലെന്നത് കേരളാ പൊലീസിനും നാണക്കേടായി. പരാതിപ്പെട്ടതിനു തങ്ങളെ പ്രദേശവാസികൾ കെട്ടിയിട്ട് മർദിച്ചുവെന്നും പീഡനത്തിന് ഇരയായ പെൺകുട്ടികൾ പറഞ്ഞു. അമ്പലവയലിലെ പുറ്റാട് മലയച്ചൻ കോല്ലി കോളനിയിലാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകിയാണു ചിലരെ പീഡിപ്പിച്ചതെങ്കിൽ മറ്റു ചിലരെ പീഡിപ്പിച്ചത് നിർബന്ധിച്ചു മദ്യം നൽകിയാണ്.
പ്രദേശത്തെ നാടൻ പ്രമാണിമാർ തന്നെയാണ് നിരാലംബരായ ആദിവാസി പെൺകുട്ടികളുടെ മേൽ ലൈംഗിക ദാഹം തീർത്തത്. ഇത്തരക്കാർക്ക് കോളനിയിലെതന്നെ ചില സ്ത്രീകളുടെ ഒത്താശയും ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. രക്ഷിതാക്കൾ കൂലിവേലയ്ക്ക് പോകുന്ന വേളയിലും ആളൊഴിഞ്ഞ തക്കം നോക്കിയുമാണ് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത്. കാട്ടിനുള്ളിലും റബർ തോട്ടത്തിലും മറ്റുമായി നിർബന്ധിച്ച് കൊണ്ടുപോയിട്ടായിരുന്നു പീഡനം.
പീഡനസംഭവത്തെ ഭയന്ന് ഇപ്പോൾ രക്ഷിതാക്കൾ അഞ്ചു വയസു കഴിഞ്ഞാൽ പെൺകുട്ടികളെ കോളനിയിൽ നിർത്താൻ മടിക്കുകയാണ്. സംഭവം ആവർത്തിച്ചുവന്ന സാഹചര്യത്തിലാണ് ഒരു രക്ഷിതാവ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പിന്നീടുണ്ടായത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലും നാണിപ്പിക്കുന്ന സംഭവമായിരുന്നുന്നു. പരാതി നൽകിയെന്ന കാരണത്താൽ പെൺകുട്ടികളെയും രക്ഷിതാക്കളെയും മർദ്ദിക്കുകയാണ് ഉണ്ടായത്. പൊലീസ് അന്വേഷണത്തിനെന്ന പേരിൽ വന്നുപോയതിന് ശേഷമായിരുന്നു ഇത്.
ക്രൂരമായ പീഡനൾക്ക് ഇരായാകുന്ന കുട്ടികളിൽ ചിലർ രണ്ട് മാസത്തോളമായി സ്‌കൂളിൽ പോലും പോകാറില്ലായിരുന്നു. സ്‌കൂൾ അധികൃതരും കുട്ടികൾ എത്താത്തതന് എന്താണെന്ന് അന്വേഷിക്കാതെ അലംബാവം കാണിക്കുകയും ചെയ്തുവെന്ന ആരോപണമുണ്ട്. അതേസയം സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസിന് കർശന നിർദ്ദേശം നൽകി. സ്ഥലം സന്ദർശിക്കാൻ മാനന്തവാടി ഡി വൈ എസ്‌പിയോടും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ എസ്‌പിയോടും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.
സംഭവത്തിൽ പരാതി നൽകിയിട്ട് പോലും പൊലീസ് കേസെടുത്തില്ലെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ടത്. പരാതി നൽകിയിട്ടും സ്വീകരിക്കാത്ത പൊലീസുകാർക്കെതിരേയും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.