തായ്‌ലൻഡിൽ തെരുവിൽവച്ച് അനാശാസ്യത്തിലേർപ്പെട്ട വിദേശികളെ നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ചു. പത്രസമ്മേളനം നടത്തി പരസ്യമായി മാപ്പുപറയിപ്പിച്ചശേഷം പൊലീസ് ഇരുവരെയും വിട്ടയച്ചു. 60 ഡോളർ പിഴയും ഇരുവരിൽനിന്നും ഈടാക്കി.

അയർലൻഡുകാരനും അമേരിക്കക്കാരിയുമാണ് ഫിഫി ഐലൻഡിലെ തിരക്കേറിയ റോഡിനരികിൽനിന്ന് അനാശാസ്യം നടത്താൻ തുനിഞ്ഞത്. കൈയോടെ പിടികൂടി പൊലീസിലേൽപ്പിച്ച ഇരുവരിൽനിന്നും പിഴയീടാക്കിയശേഷമാണ് പരസ്യമായി മാപ്പുപറയിപ്പിച്ചത്.

21-കാരിയായ യുവതിയും 24-കാരനായ യുവാവും പത്രസമ്മേളനത്തിൽ തങ്ങൾക്ക് മാപ്പുനൽകണമെന്ന് പരസ്യമായി അപേക്ഷിച്ചു. സംഭവം നടക്കുമ്പോൾ തങ്ങൾ മദ്യലഹരിയിലായിരുന്നുവെന്നും അവർ പറഞ്ഞു. ഇരുവരും അവിടെവച്ച് പരിചയപ്പെട്ടതാണ്. യുവാവ് കോ താവോയിലേക്കും യുവതി ചിയാങ് മായിയിലേക്കും മടങ്ങി.

ഹുസൈൻ ഹൗസ് ഹോട്ടസലിന് പുറത്തുവച്ചുനടന്ന സംഭവം മൊബൈലിൽ പകർത്തിയശേഷമാണ് നാട്ടുകാർ ഇരുവരെയും പിടികൂടിയത്. വെള്ള ബിക്കിനിയണിഞ്ഞ നിലയിലായിരുന്നു യുവതി. ഇരുവരും അതിരുകടക്കുന്നതിന് മുമ്പ് നാട്ടുകാർ ഇടപെടുകയായിരുന്നു.

നാട്ടുകാർ പിടികൂടിയ ഉടൻ തന്നെ ഇരുവരും മാപ്പുപറഞ്ഞിരുന്നു. എന്നാൽ കുപിതരായ നാട്ടുകാർ ഇവരെ വെറുതെ വിടാൻ തയ്യാറായില്ല. ഇരുവരുടെയും മുഴുവൻ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് പൊലീസിനെ വിവരമറിയി്ച്ചതും ഇരുവരെയും കൈമാറിയതും.