- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശീലന വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന ഒഴിഞ്ഞ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി; പിന്നെ കരാട്ടെ അദ്ധ്യാപകന്റെ പീഡനവും; ചൈൽഡ് ലൈനിന് ലഭിച്ച പരാതിയിൽ പൊലീസ് ഒളിച്ചു കളിയും; മലപ്പുറം കൊണ്ടോട്ടിയിലെ പോക്സോ കുറ്റകൃത്യത്തിന്റെ സ്ഥിതി ഇങ്ങനെ
മലപ്പുറം: ഒമ്പതും പത്തും വയസുള്ള മൂന്നു യു.പി. സ്‌കൂൾ വിദ്യാർത്ഥിനികളെ സ്‌കൂളിലെ കരാട്ടെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പൊലീസും ചൈൽഡ് ലൈനും ഏറ്റുമുട്ടലിന്റെ പാതയിൽ. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരമറിയിച്ചിട്ടും നടപടിയില്ല. എന്നാൽ പെൺകുട്ടികൾ മൊഴി നൽകാതെ എങ്ങനെ കേസെടുക്കുമെ്‌നാണ് പൊലീസിന്റെ ചോദ്യം. ഇതിനിടെ പൊലീസുദ്യോഗസ്ഥർ കുട്ടികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയിച്ചതായും ആക്ഷേപം സജീവമാകുന്നു. അദ്ധ്യാപകനെ രക്ഷിക്കാനാണ് നീക്കമെന്നാണ് ആരോപണം. മലപ്പുറം കൊണ്ടോട്ടിയിലാണു സംഭവം. ചൈൽഡ് ലൈനിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയാണു കൊണ്ടോട്ടി പൊലീസിനു വിവരം കൈമാറിയതെന്നു മലപ്പുറം ജില്ലാ ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ അൻവർ കാരക്കാടൻ പറയുന്നു. പരിശീലന വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന ഒഴിഞ്ഞ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഒരു പെൺകുട്ടി മലപ്പുറം ചൈൽഡ് ലൈന് പരാതി നൽകിയത്. അതിനു പിന്നാലെ, സമാനമായ അനുഭവമുണ്ടായതായ
മലപ്പുറം: ഒമ്പതും പത്തും വയസുള്ള മൂന്നു യു.പി. സ്‌കൂൾ വിദ്യാർത്ഥിനികളെ സ്‌കൂളിലെ കരാട്ടെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പൊലീസും ചൈൽഡ് ലൈനും ഏറ്റുമുട്ടലിന്റെ പാതയിൽ. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരമറിയിച്ചിട്ടും നടപടിയില്ല. എന്നാൽ പെൺകുട്ടികൾ മൊഴി നൽകാതെ എങ്ങനെ കേസെടുക്കുമെ്‌നാണ് പൊലീസിന്റെ ചോദ്യം.
ഇതിനിടെ പൊലീസുദ്യോഗസ്ഥർ കുട്ടികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയിച്ചതായും ആക്ഷേപം സജീവമാകുന്നു. അദ്ധ്യാപകനെ രക്ഷിക്കാനാണ് നീക്കമെന്നാണ് ആരോപണം. മലപ്പുറം കൊണ്ടോട്ടിയിലാണു സംഭവം. ചൈൽഡ് ലൈനിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയാണു കൊണ്ടോട്ടി പൊലീസിനു വിവരം കൈമാറിയതെന്നു മലപ്പുറം ജില്ലാ ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ അൻവർ കാരക്കാടൻ പറയുന്നു.
പരിശീലന വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന ഒഴിഞ്ഞ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഒരു പെൺകുട്ടി മലപ്പുറം ചൈൽഡ് ലൈന് പരാതി നൽകിയത്. അതിനു പിന്നാലെ, സമാനമായ അനുഭവമുണ്ടായതായി രണ്ടു പെൺകുട്ടികൾ കൂടി പരാതിപ്പെട്ടു. 1098 ടോൾ ഫ്രീ ഫോൺ നമ്പറിൽ പരാതി ലഭിച്ചതിനെത്തുടർന്ന് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ അധികൃതർ വിവരം കൊണ്ടോട്ടി പൊലീസിനു െകെമാറുകയും. പോക്സോ വകുപ്പ് പ്രകാരം കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായതായും കേസ് പൊലീസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായും ചൈൽഡ് ചൈൻ അധികൃതർക്കു വിവരം ലഭിച്ചു. കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പരാതി പിൻവലിക്കാൻ പൊലീസ് ആവശ്യപ്പെട്ടതായാണ് ആക്ഷേപം. അതേസമയം, പരാതിയുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ കുട്ടികൾ തയാറായിട്ടില്ലെന്ന് കൊണ്ടോട്ടി എസ്.ഐ: കെ.എ. സാബു പറഞ്ഞു. ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്നും കുട്ടികൾ മൊഴി നൽകാൻ തയാറാകാത്തതാണു പ്രശ്നമെന്നും പൊലീസ് പറയുന്നു.
ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതായാലും ഈ കേസിൽ പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതി നൽകാനും ചൈൽഡ് ലൈൻ ആലോചിക്കുന്നുണ്ട്.