കൊച്ചി: പിതാവും സഹോദരനും ചേർന്ന് പ്രായപൂർത്തിയയാകാത്ത പതിനാലുകാരിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ മാനസിക നില തകരാറായതിനെ തുടർന്ന് സ്‌കുളിൽ ടീച്ചർമാർ വിവരം തിരക്കിയപ്പോൾ ഞെട്ടിക്കുന്ന സംഭവങ്ങൾ. പിതാവിനെയും +2 കാരനായ സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു.

മനുഷ്യന്റെ എല്ലാ സദാചരങ്ങളെയും ലംഘിച്ചുള്ള സംഭവം നടന്നതുകൊച്ചിയിലെ വൈപ്പിൻ കരയിലാണ്. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് സ്വന്തം പിതാവും സഹോദരൻ എന്നിവരെ ഞാറക്കൽ പൊലീസ് അറസ്റ്റു ചെയ്തു. മീൻ കച്ചവടക്കാരനും വാടക വീട് ബ്രോക്കറുമാണ് അറസ്റ്റിലായ വ്യക്തി. +2 വിദ്യാർത്ഥിയാണ് ഇയാളുടെ മകൻ.

വൈപ്പിൻ കരയിലെ വാടകക്കുള്ള ഒറ്റമുറിയിലാണ് ഇവരുടെ താമസം. പെൺകുട്ടിയെ കുടാതെ പെൺകുട്ടിയുടെ അമ്മയും, മുത്തമകനും ഈ ഒറ്റമുറിയിലാണ് താമസം. ഇവിടെ വച്ചാണ് പെൺകുട്ടി മൃഗീയ പീഡനത്തിന് ഇരയായതത്ര. എറണാകുളത്ത് ക്ലീനിങ് ജോലിയാണ് പെൺകുട്ടിയുടെ അമ്മയ്ക്കുള്ളത്. വെളുപ്പിനെ എഴുന്നേറ്റ് അമ്മ ജോലീക്ക് പോയതിനിശേഷമാണ് അച്ഛന്റെ പീഡനം.

അച്ഛന്റെ പീഡനം കണ്ടെണ്ണത്ര സഹോദരനും ഇതിന് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. 4, 5 മാസത്തോളമായി പീഡനം ശ്രമം തുടങ്ങിയിട്ട്. സ്‌കുളിൽ പോകുന്ന പെൺകുട്ടിക്ക് വീട്ടിലേക്ക് തിരിച്ചു പോകുന്നത് ഇഷ്മായിരുന്നില്ല. ക്ലാസ്സിലും കൂട്ടുകാരികൾക്ക് മിടയിൽ മൗനിയായി ഇരിക്കുന്നത് കണ്ടും കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കുളിലെ അദ്ധ്യാപിക കമാർ വിവരം തിരക്കിയപ്പോൾ പെൺകുട്ടി പൊട്ടി കരഞ്ഞുകൊണ്ടാണ് സ്വന്തം വീട്ടിന്നുള്ളിൽ പോലും കഴിയാൻ പറ്റാത്ത ഞെട്ടിക്കുന്ന സംഭവങ്ങൾ പറഞ്ഞത്.

സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഞാറക്കൽ പൊലീസിൽ വിവരം അറയിച്ചതിനെ തുടർന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വനിത പൊലീസിന്റെ സംരക്ഷണയിൽ അഭയകേന്ദ്രത്തിലേക്ക് മാറ്റി.